Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug Cases

Kozhikode

മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലെ പ്രതിക്ക് ക​രു​ത​ല്‍ ത​ട​ങ്ക​ല്‍

വ​ട​ക​ര: നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ ഒ​രു വ​ര്‍​ഷ​ത്തെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ക്കാ​ന്‍ ഉ​ത്ത​ര​വാ​യി. അ​ത്തോ​ളി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഉ​ള്ളി​യേ​രി സ്വ​ദേ​ശി​യാ​യ മ​ഠ​ത്തി​ല്‍ കു​ന്നു​മ്മ​ല്‍ മു​ഹ​മ്മ​ദ് ജ​വാ​ദി​നെ (31) യാ​ണ് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ ആ​ക്കി​യ​ത്.

വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​റ് മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഒ​രു വ​ര്‍​ഷ​ത്തെ ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

തു​ട​ര്‍​ച്ച​യാ​യി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​തി​യാ​യ മു​ഹ​മ്മ​ദ് ജ​വാ​ദി​നെ​തി​രെ ക​രു​ത​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ത്തോ​ളി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​സ​ജി​ത്ത് കോ​ഴി​ക്കോ​ട് റൂ​റ​ല്‍ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി ആ​യി​രു​ന്ന ടി. ​ഉ​ത്തം​ദാ​സ് മു​ഖാ​ന്തി​രം കോ​ഴി​ക്കോ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മെ​റി​ന്‍ ജോ​സ​ഫി​ന് പ്രൊ​പ്പോ​സ​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച ശു​പാ​ര്‍​ശ പ്ര​കാ​ര​മാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ല: പ്ര​തി​ക​ളെ 'ഗു​ണ്ട' പ​ട്ടി​ക​യി​ൽ പെ​ടു​ത്താ​മോ? സു​പ്ര​ധാ​ന വി​ധി​ക്ക് അ​ഞ്ചം​ഗ ബെ​ഞ്ച്

കൊ​ച്ചി: ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രെ 'ഗു​ണ്ട​ക​ൾ' ആ​യി ക​ണ​ക്കാ​ക്കി ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി സാ​ധി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​വും വ്യാ​പ​ന​വും സ​മൂ​ഹ​ത്തി​ന് വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി​ക​ൾ ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ, പി. ​ഗോ​പി​നാ​ഥ്, എ. ​ബ​ദ​റു​ദ്ദീ​ൻ, എം.​ബി. സ്നേ​ഹ​ല​ത, ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ​എ​ന്നി​വ​ര​ട​ങ്ങി​യ ഫു​ൾ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

ല​ഹ​രി വി​രു​ദ്ധ നി​യ​മ​പ്ര​കാ​രം കു​റ്റം ചെ​യ്യു​ന്ന​വ​രെ കാ​പ്പ ചു​മ​ത്തി 'ഗു​ണ്ട' വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ലെ അ​വ്യ​ക്ത​ത​യാ​ണ് കോ​ട​തി പ​രി​ശോ​ധി​ക്കു​ന്ന​ത്. കാ​പ്പ നി​യ​മ​ത്തി​ൽ 'ല​ഹ​രി​മ​രു​ന്ന് കൈ​വ​ശം വെ​ക്കു​ന്ന​ത്' ഗു​ണ്ട​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ മ​തി​യാ​യ കാ​ര​ണ​മാ​ണോ, അ​തോ 'സം​ഭ​ര​ണം' ത​ന്നെ വേ​ണോ എ​ന്ന​താ​ണ് പ്ര​ധാ​ന ത​ർ​ക്കം.

ചെ​റി​യ അ​ള​വി​ൽ ല​ഹ​രി​മ​രു​ന്ന് കൈ​വ​ശം വെ​ച്ച​തി​ന്‍റെ പേ​രി​ൽ ഒ​രാ​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വെ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന മു​ൻ​കാ​ല വി​ധി പു​നഃ​പ​രി​ശോ​ധി​ക്കാ​നാ​ണ് അ​ഞ്ചം​ഗ ബെ​ഞ്ചി​ന്‍റെ തീ​രു​മാ​നം. സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ വി​ചാ​ര​ണ കൂ​ടാ​തെ ഒ​രു വ​ർ​ഷം വ​രെ ത​ട​ങ്ക​ലി​ൽ വെ​ക്കാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന നി​യ​മ​മാ​ണ് കാ​പ്പ.

സാ​ധാ​ര​ണ​യാ​യി ഗു​ണ്ട​ക​ൾ, മ​ണ​ൽ മാ​ഫി​യ​ക​ൾ, ല​ഹ​രി മാ​ഫി​യ​ക​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ഇ​ത് പ്ര​യോ​ഗി​ക്കു​ന്ന​ത്. ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രാ​ളെ ഗു​ണ്ട ആ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ങ്കി​ൽ അ​യാ​ൾ ഒ​രേ കു​റ്റം ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. അ​ഞ്ചം​ഗ ബെ​ഞ്ചി​ന്‍റെ വി​ധി വ​രു​ന്ന​തോ​ടെ ഈ ​കാ​ര്യ​ത്തി​ൽ നി​യ​മ​പ​ര​മാ​യ വ്യ​ക്ത​ത കൈ​വ​രും.

 

Kerala

ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു: പ്ര​ത്യേ​ക എ​ൻ​ഡി​പി​എ​സ് കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ അ​ഞ്ച് ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​ക കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി. ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ളു​ടെ വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് പ്ര​ത്യേ​ക കോ​ട​തി​ക​ൾ ആ​രം​ഭി​ക്കേ​ണ്ട​ത്.

സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​തി​ൽ കോ​ട​തി ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. വി​ചാ​ര​ണ വൈ​കു​ന്ന​ത് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ക്കാ​നും നീ​തി വൈ​കാ​നും കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. മൂ​ന്ന് മാ​സ​ത്തി​ന​കം ഈ ​കോ​ട​തി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ കെ​ട്ടി​ട സൗ​ക​ര്യ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്ക​ണം.‌‌‌

നി​ല​വി​ൽ സാ​ധാ​ര​ണ കോ​ട​തി​ക​ളി​ലാ​ണ് പ​ല എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളും പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ത് കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ൽ വ​ലി​യ താ​മ​സം വ​രു​ത്തു​ന്നു​ണ്ട്. പ്ര​ത്യേ​ക കോ​ട​തി​ക​ൾ വ​രു​ന്ന​തോ​ടെ ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ളി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ജ​ഡ്ജി​മാ​ർ​ക്ക് സാ​ധി​ക്കും.

സം​സ്ഥാ​ന​ത്ത് ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ മ​തി​യാ​യ കോ​ട​തി​ക​ളി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഈ ​ഇ​ട​പെ​ട​ൽ. ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ കു​റ്റ​വാ​ളി​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

 

Kerala

ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ൾ​ക്ക് പ്ര​ത്യേ​ക കോ​ട​തി​ക​ള്‍; പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നു സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം.

എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ എ​ന്ന നി​ര്‍​ദേ​ശം ഇ​പ്പോ​ഴ​ത്തെ സാ​മ്പ​ത്തി​ക സ്ഥി​തി​യി​ല്‍ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ന്നു​മു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് അ​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം.

എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക കോ​ട​തി വേ​ണ​മെ​ന്നു സു​പ്രീം​കോ​ട​തി​യു​ടെ വ്യ​ക്ത​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​ര്‍​ദേ​ശം. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളും കോ​ട​തി പ​രി​ഗ​ണി​ച്ചു. ഫോ​റ​ന്‍​സി​ക് ല​ബോ​റ​ട്ട​റി​ക​ളി​ല്‍ 12 സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ ഒ​ഴി​വു​ക​ള്‍​ക്കൂ​ടി നി​ക​ത്തു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ സാ​വ​കാ​ശം തേ​ടി.

Latest News

Corehub Up