വിഷ്ണു
ഇരിങ്ങാലക്കുട: മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വില്പന നടത്തുന്ന ആളുകളെ പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരം തടങ്കലിലാക്കുന്നതിന്റെ ഭാഗമായി മൂന്ന് മയക്കുമരുന്ന്കടത്ത് കേസുകളിലെ പ്രതിയായ കണ്ണന് എന്നറിയപ്പെടുന്ന നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വീട്ടില്‍ വിഷ്ണു (37) എന്നയാളെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
വലപ്പാട് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ. അനില്‍കുമാര്‍, ജിഎസ്ഐ പി.വി. ഉണ്ണി, ജിഎഎസ്ഐ ഭരതനുണ്ണി, സിപിഒമാരായ ആദര്‍ശ്, വിഷ്ണു ആനന്ദ് എന്നിവര്‍ പ്രതിയെ പിടികൂടുന്നതിലും പിറ്റ് എന്‍ഡിപിഎസ് പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
Tags : drug cases Nattuvishesham District news