Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug Distribution

ല​ഹ​രി വി​ത​ര​ണ​ത്തി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

ക​​​ണ്ണൂ​​​ർ: നി​​​രോ​​​ധി​​​ത ല​​​ഹ​​​രി മ​​​രു​​​ന്ന് മൊ​​​ത്ത​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന സം​​​ഘ​​​ത്തി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ അ​​​റ​​​സ്റ്റി​​​ൽ. സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി സ്വ​​​ദേ​​​ശി ഷി​​​ന്‍റോ യെ​​​(25) ആ​​​ണ് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ നി​​​ന്നു ക​​​ണ്ണൂ​​​ർ ടൗ​​​ൺ പൊ​​​ലി​​​സും സി​​​റ്റി പൊ​​​ലി​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഡാ​​​ൻ​​​സാ​​​ഫും ചേ​​​ർ​​​ന്ന് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ക​​​ണ്ണൂ​​​രി​​​ൽ 51.45ഗ്രാം ​​​എം​​​ഡി​​​എം​​​എ പി​​​ടി​​​കൂ​​​ടി​​​യ കേ​​​സി​​​ലും വ​​​ട​​​ക​​​ര​​​യി​​​ൽ അ​​​ധ്യാ​​​പി​​​ക​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട കേ​​​സി​​​ലും ഇയാൾ പ്ര​​​തി​​​യാ​​​ണ്.

ഈ ​​​മാ​​​സം ഒ​​​ന്പ​​​തി​​​ന് ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ച്ച് എം​​​ഡി​​​എം​​​എ വി​​​ൽ​​​പ​​​ന ന​​​ട​​​ത്തു​​​ക​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സം​​​ഘ​​​ത്തി​​​ലെ മൂ​​​ന്നു​​​പേ​​​രെ ക​​​ണ്ണൂ​​​ർ ടൗ​​​ൺ പൊ​​​ലി​​​സും സി​​​റ്റി പൊ​​​ലി​​​സ് ക​​​മ്മി​​​ഷ​​​ണ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഡാ​​​ൻ​​​സാ​​​ഫ് സം​​​ഘ​​​വും അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​വ​​​ർ​​​ക്ക് എം​​​ഡി​​​എം​​​എ എ​​​ത്തി​​​ച്ചു​​​ന​​​ൽ​​​കു​​​ന്ന​​​ത് ഷി​​​ന്‍റോ​​​യാ​​​ണെ​​​ന്ന് പൊ​​​ലി​​​സ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​യാ​​​ൾ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ക​​​ണ്ണൂ​​​രി​​​ൽ പി​​​ടി​​​യി​​​ലാ​​​യ പ​​​ഴ​​​യ​​​ങ്ങാ​​​ടി ചെ​​​ങ്ങ​​​ൽ സ്വ​​​ദേ​​​ശി​​​യും ഇ​​​പ്പോ​​​ൾ പ​​​ള്ളി​​​ക്കു​​​ന്ന് കാ​​​ന​​​ത്തൂ​​​ർ ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പം താ​​​മ​​​സി​​​ക്കു​​​ന്ന ഉ​​​ദ​​​യ് കൃ​​​ഷ്ണ മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ബി​​​രു​​​ദ​​​പ​​​ഠ​​​ന​​​സ​​​മ​​​യ​​​ത്താ​​​ണു പ്ര​​​തി​​​യു​​​മാ​​​യി സൗ​​​ഹൃ​​​ദ​​​ത്തി​​​ലാ​​​കു​​​ന്ന​​​ത്.
ക​​​ണ്ണൂ​​​ർ സി​​​റ്റി പൊ​​​ലീ​​​സ് ക​​​മ്മി​​​ഷ​​​ണ​​​ർ ബി.​​​വി.​​​വി​​​ജ​​​യ ഭ​​​ര​​​ത് റെ​​​ഡ്‌​​​ഡി, ക​​​ണ്ണൂ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ് പൊ​​​ലി​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ എം.​​​പി ആ​​​സാ​​​ദ്, ടൗ​​​ൺ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ മ​​​ഹേ​​​ഷ് ക​​​ണ്ട​​​മ്പേ​​​ത്ത് എ​​​ന്നി​​​വ​​​രു​​​ടെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം ക​​​ണ്ണൂ​​​ർ ടൗ​​​ൺ പൊ​​​ലി​​​സ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ കെ.​​​ടി അ​​​ഖി​​​ൽ , സി.​​​പി.​​​ഒ ജി​​​ഷാ​​​ന്ത്, ഡാ​​​ൻ​​​സാ​​​ഫ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

Latest News

Corehub Up