Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drugged

പീ​ഡ​നം, ഭീ​ഷ​ണി; ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി ജീ​വൊ​ടു​ക്കി. ദാ​തി​യ സ്വ​ദേ​ശി​യാ​യ 25 കാ​രി​യാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ യോ​ഗേ​ഷ് റാ​വ​ത്ത്(25) എ​ന്ന​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. യു​വ​തി​യെ യോ​ഗേ​ഷ് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ മാ​ന​സി​ക​സം​ഘ​ർ​ഷ​മാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​ത്.

ഗ്വാ​ളി​യോ​റി​ൽ താ​മ​സി​ച്ച് പി​എ​ച്ച്ഡി പ​ഠ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു യു​വ​തി. ഇ​വി​ടെ വ​ച്ചാ​ണ് ത​ന്‍റെ ഒ​രു സു​ഹൃ​ത്തി​ന്‍റെ സ​ഹോ​ദ​ര​നാ​യ യോ​ഗേ​ഷ് റാ​വ​ത്തു​മാ​യി ഇ​വ​ർ സൗ​ഹൃ​ദ​ത്തി​ലാ​കു​ന്ന​ത്. തു​ട​ർ​ന്ന് പ്ര​തി യു​വ​തി​യെ ഗ്വാ​ളി​യോ​റി​ലെ ഒ​രു ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

അ​വി​ടെ വ​ച്ച് ല​ഹ​രി​പ​ദാ​ർ​ത്ഥം അ​ട​ങ്ങി​യ പാ​നീ​യം ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷം യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പ്ര​തി പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഈ ​വീ​ഡി​യോ​ക​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യെ ഇ​യാ​ൾ വീ​ണ്ടും ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും ര​ണ്ടാം ത​വ​ണ​യും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

പ്ര​തി​യു​ടെ നി​ര​ന്ത​ര​മാ​യ പീ​ഡ​ന​ത്തി​ലും ഭീ​ഷ​ണി​ക​ളി​ലും മ​നം​നൊ​ന്ത് യു​വ​തി മാ​ർ​ച്ച് 15ന് ​ഗ്വാ​ളി​യോ​റി​ലെ പ​ടാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ യോ​ഗേ​ഷ് റാ​വ​ത്തി​നെ​തി​രെ പ​രാ​തി ന​ൽ​കി. പ​രാ​തി ന​ൽ​കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ അ​വ​ർ ദാ​തി​യ​യി​ലു​ള്ള ത​ന്‍റെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യും, അ​വി​ടെ വ​ച്ച് കെ​ട്ടി​ത്തൂ​ങ്ങി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യു​മാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

യു​വ​തി എ​ഴു​തി​വ​ച്ച ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ത​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണം യോ​ഗേ​ഷ് റാ​വ​ത്തും അ​യാ​ളു​ടെ ര​ണ്ട് സ​ഹോ​ദ​രി​മാ​രു​മാ​ണെ​ന്ന് യു​വ​തി ഈ ​ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​വ​ർ മൂ​വ​രും ചേ​ർ​ന്ന് ത​നി​ക്കെ​തി​രെ ക​ടു​ത്ത മാ​ന​സി​ക പീ​ഡ​നം ന​ട​ത്തി​യെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​രോ​പ​ണം. ഇ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലൂ​ടെ യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ പോ​ലീ​സ് വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യും അ​ശോ​ക് ന​ഗ​റി​ൽ നി​ന്ന് പ്ര​തി​യാ​യ യോ​ഗേ​ഷ് റാ​വ​ത്തി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Latest News

Corehub Up