Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ducational Environment

തൊഴില്‍ശേഷിയെ സംരംഭകത്വമാക്കി മാറ്റുന്ന വിദ്യാഭ്യാസ അന്തരീക്ഷം ലക്ഷ്യമിടണം: മുഖ്യമന്ത്രി

മൂ​​​വാ​​​റ്റു​​​പു​​​ഴ: അ​​​റി​​​വി​​​നെ തൊ​​​ഴി​​​ല്‍ശേ​​​ഷി​​​യാ​​​ക്കി, തൊ​​​ഴി​​​ല്‍ശേ​​​ഷി​​​യെ സം​​​രം​​​ഭ​​​ക​​​ത്വ​​​മാ​​​ക്കി മാ​​​റ്റു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ അ​​​ന്ത​​​രീ​​​ക്ഷ​​​മാ​​​ണു കേ​​​ര​​​ളം ല​​​ക്ഷ്യ​​​മി​​​ടേ​​​ണ്ട​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍. വാ​​​ഴ​​​ക്കു​​​ളം വി​​​ശ്വ​​​ജ്യോ​​​തി എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

യു​​​വാ​​​ക്ക​​​ളു​​​ടെ ക​​​ഴി​​​വു​​​ക​​​ളെ​​​യും സാ​​​ങ്കേ​​​തി​​​ക വൈ​​​ദ​​​ഗ്ധ്യ​​​ത്തെ​​​യും കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​ന് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ന്‍ ക​​​ഴി​​​യു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ സൃ​​​ഷ്‌​​​ടി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍ക്കാ​​​യി വ​​​ലി​​​യ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് സ​​​ര്‍ക്കാ​​​ര്‍ ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.വ​​​രും​​​ത​​​ല​​​മു​​​റ​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ ഭാ​​​വി ഉ​​​റ​​​പ്പാ​​​ക്കു​​​ക എ​​​ന്ന​​​തു സ​​​ര്‍ക്കാ​​​രി​​​ന്‍റെ പ്ര​​​ധാ​​​ന ദൗ​​​ത്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ്.

സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ അ​​​തി​​​വേ​​​ഗ വ​​​ള​​​ര്‍ച്ച​​​യും അ​​​റി​​​വി​​​ന്‍റെ വേ​​​ഗ​​​ത്തി​​​ലു​​​ള്ള വി​​​കാ​​​സ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​വും കാ​​​ലാ​​​നു​​​സൃ​​​ത​​​മാ​​​യി മാ​​​റേ​​​ണ്ട​​​തു​​​ണ്ട്.

മാ​​​റു​​​ന്ന കാ​​​ല​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ലും ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ള്‍ വ​​​രു​​​ത്ത​​​ണം. വ്യ​​​വ​​​സാ​​​യ​​​രം​​​ഗ​​​ത്തും സാ​​​ങ്കേ​​​തി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലും ഉ​​​ണ്ടാ​​​കു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ള്‍ വേ​​​ഗ​​​ത്തി​​​ല്‍ ഉ​​​ള്‍ക്കൊ​​​ള്ളാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ല്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളെ സ​​​ജ്ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ല്‍ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

ര​​​ജ​​​ത​​​ജൂ​​​ബി​​​ലി സു​​​വ​​​നീ​​​ര്‍ മു​​​ന്‍ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പി.​​​ജെ. ജോ​​​സ​​​ഫ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. കോ​​​ള​​​ജി​​​ന്‍റെ സ്ഥാ​​​പ​​​ക മാ​​​നേ​​​ജ​​​ര്‍ ഫാ. ​​​തോ​​​മ​​​സ് മ​​​ലേ​​​ക്കു​​​ടി​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​ദ​​​രി​​​ച്ചു. എം​​​പി​​​മാ​​​രാ​​​യ ഡീ​​​ന്‍ കു​​​ര്യാ​​​ക്കോ​​​സ്, കെ. ​​​ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ്, മാ​​​ത്യു കു​​​ഴ​​​ല്‍നാ​​​ട​​​ന്‍ എം​​​എ​​​ല്‍എ, മു​​​ന്‍ എം​​​എ​​​ല്‍എ ജോ​​​ണി നെ​​​ല്ലൂ​​​ര്‍, കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ര്‍ മോ​​​ണ്‍. ഡോ. ​​​പ​​​യ​​​സ് മ​​​ലേ​​​ക്ക​​​ണ്ട​​​ത്തി​​​ല്‍, ഡ​​​യ​​​റ​​​ക‌്ട​​​ര്‍ ഫാ. ​​​ഡോ. പോ​​​ള്‍ പാ​​​റ​​​ത്താ​​​ഴം, പ്രി​​​ന്‍സി​​​പ്പ​​​ല്‍ ഡോ. ​​​ന​​​വീ​​​ന്‍ ജേ​​​ക്ക​​​ബ്, വൈ​​​സ് പ്രി​​​ന്‍സി​​​പ്പ​​​ല്‍ സോ​​​മി പി. ​​​മാ​​​ത്യു, കോ​​​ള​​​ജ് ട്ര​​​ഷ​​​റ​​​ര്‍ ഡോ. ​​​കെ.​​​വി. തോ​​​മ​​​സ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്യു കൊ​​​ച്ചു​​​മു​​​ട്ടം, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​സ് പു​​​ല്ലോ​​​പ്പി​​​ള്ളി​​​ല്‍, സ്റ്റു​​​ഡ​​​ന്‍റ് യൂ​​​ണി​​​യ​​​ന്‍ പ്ര​​​തി​​​നി​​​ധി അ​​​ക്‌​​​സ ജോ​​​ണ്‍ തു​​​ട​​​ങ്ങി​​​യ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

കോ​​​ള​​​ജി​​​ന്‍റെ മു​​​ന്‍ മാ​​​നേ​​​ജ​​​ര്‍മാ​​​രാ​​​യ ഫാ.​​​ ഡോ. ഫ്രാ​​​ന്‍സി​​​സ് ആ​​​ല​​​പ്പാ​​​ട്ട്, ഫാ.​​​ ഡോ. ചെ​​​റി​​​യാ​​​ന്‍ കാ​​​ഞ്ഞി​​​ര​​​ക്കൊ​​​മ്പി​​​ല്‍, ഡ​​​യ​​​റ​​​ക‌്ട​​​ര്‍മാ​​​രാ​​​യ ഫാ.​​​ ഡോ. ജോ​​​ര്‍ജ് താ​​​ന​​​ത്തു​​​പ​​​റ​​​മ്പി​​​ല്‍, ഫാ. ​​​പോ​​​ള്‍ നെ​​​ടു​​​മ്പു​​​റ​​​ത്ത് എ​​​ന്നി​​​വ​​​രെ​​​യും ച​​​ട​​​ങ്ങി​​​ല്‍ ആ​​​ദ​​​രി​​​ച്ചു.

Latest News

Corehub Up