Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ducks Died

Ernakulam

പി​റ​വ​ത്ത് താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു

പ​ക്ഷി​പ്പ​നി​യെ​ന്ന് ആ​ശ​ങ്ക

പി​റ​വം: പാ​ഴൂ​ർ പു​ഞ്ച​യി​ൽ താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു പൊ​ങ്ങി. നൂ​റി​ല​ധി​കം താ​റാ​വു​ക​ൾ ച​ത്ത​താ​യാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.
ബാ​ക്കി​യു​ള്ള​വ പ​ല​തും തൂ​ങ്ങി​യ രീ​തി​യി​ലാ​ണ് വെ​ള്ള​ത്തി​ലൂ​ടെ നീ​ങ്ങു​ന്ന​ത്. സം​ഭ​വം പ​ക്ഷി​പ്പ​നി​യെ​ന്ന പ്ര​ചാ​ര​ണം നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് വി​വി​ധ ആ​രോ​ഗ്യ വി​ഭാ​ഗ​വും, മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പും അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭ, വി​ല്ലേ​ജ്, പോ​ലീ​സ് അ​ധി​കൃ​ത​ർ ഇ​വി​ടെ​യെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ച​ത്ത താ​റാ​വി​നെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്. പ​ക്ഷി​പ്പ​നി​യാ​ണോ​യെ​ന്നു​ള്ള​ത് പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​ശേ​ഷ​മേ പ​റ​യാ​ൻ ക​ഴി​യൂ​വെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പു​ഞ്ച​യി​ൽ കു​ര്യാ​നി​പ്പ​ടി ഭാ​ഗ​ത്ത് താ​റാ​വു​ക​ൾ ച​ത്തു കി​ട​ക്കു​ന്ന​തു നാ​ട്ടു​കാ​ർ ക​ണ്ട​ത്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​ണ് ഒ​ന്ന​ര മാ​സം മു​മ്പ് താ​റാ​വു​ക​ളെ തീ​റ്റി വ​ള​ർ​ത്താ​നാ​യി ഇ​വി​ടെ കൊ​ണ്ടു​വ​ന്ന​ത്. താ​റാ​വു​ക​ൾ ച​ത്തു​പൊ​ങ്ങി​യ​തോ​ടെ കൊ​ണ്ടു​വ​ന്ന​വ​ർ മു​ങ്ങി​യി​രു​ന്നു.

പി​ന്നീ​ട് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഉ​ട​മ​യാ​യ ആ​ല​പ്പു​ഴ​യ്ക്ക​ടു​ത്ത് ഉ​ല്ല​ല സ്വ​ദേ​ശി​യാ​യ സ​ത്യ​നെ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തി. താ​റാ​വു​ക​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​രോ​ധ മ​രു​ന്ന് ന​ൽ​കി​യെ​ന്നും ഇ​തി​ന്‍റെ ഡോ​സ് കൂ​ടി​പ്പോ​യ​താ​ണ് ച​ത്തു​പോ​കാ​ൻ കാ​ര​ണ​വു​മെ​ന്നാ​ണ് ഉ​ട​മ പ​റ​യു​ന്ന​ത്.

മു​ന്നൂ​റോ​ളം താ​റാ​വു​ക​ളെ​യാ​ണ് ഇ​വി​ടെ കൊ​ണ്ടു​വ​ന്ന​ത്. ഇ​വി​ടെ​നി​ന്നും താ​റാ​വു​ക​ളെ വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​മു​ണ്ട്. കു​റെ​യേ​റെ വി​റ്റു പോ​യി​ട്ടു​ണ്ട്. ഇ​നി നൂ​റി​ൽ താ​ഴെ താ​റാ​വു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്.

ന​ഗ​ര​സ​ഭ ചെ​യ​ർപേഴ്സൺ കെ.​ആ​ർ. പ്ര​ദീ​പ് കു​മാ​ർ, ആ​രോ​ഗ്യ വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ ജെ​യ്സ​ൺ പു​ളി​ക്ക​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി​ജോ​യി ച​ന്ദ്ര​ൻ , കെ. ​അ​രു​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ത്ത താ​റാ​വു​ക​ളെ കു​ഴി​ച്ചി​ട്ടു. മ​റ്റു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ താ​റാ​വ് വ​ള​ർ​ത്തു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. താ​റാ​വു​ക​ൾ ച​ത്ത ഭാ​ഗ​ത്തെ വ​ള​ർ​ത്തു കോ​ഴി​ക​ളെ​യും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up