Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Duo Has Begun

മോ​ദി-ഷാ ​കൂ​ട്ടു​കെ​ട്ടി​ന്‍റെ കൗ​ണ്ട്‌​ഡൗ​ൺ ആ​രം​ഭി​ച്ചു: കെ.​സി. വേ​ണു​ഗോ​പാ​ൽ​

ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി ഇ​​തു​​വ​​രെ കാ​​ണാ​​ത്ത ജ​​ന​​മു​​ന്നേ​​റ്റം "ച​​ലോ ദി​​ല്ലി’ മാ​​ർ​​ച്ചി​​ൽ ദൃ​​ശ്യ​​മാ​​യ​​തോ​​ടെ ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ​​യും അ​​മി​​ത് ഷാ​​യു​​ടെ​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​ന്‍റെ​​യും പ​​ത​​ന​​ത്തി​​നാ​​യു​​ള്ള കൗ​​ണ്ട്‌​​ഡൗ​​ൺ ആ​​രം​​ഭി​​ച്ച​​താ​​യി എ​ഐ​സി​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ.

രാം​​ലീ​​ല മൈ​​താ​​ന​​ത്തെ ബ​​ഹു​​ജ​​ന​റാ​ലി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ​​ൽ​​ഹി​​യി​​ൽ ക​​ണ്ട അ​​ണ​​പൊ​​ട്ടി​​യ ജ​​ന​​സാ​​ഗ​​രം മോ​​ദി​​യു​​ടെ ഫാ​​സി​​സ്റ്റ് ഭ​​ര​​ണ​​ത്തി​​ന്‍റെ പ​​ത​​ന​​ത്തി​​ന്‍റെ തു​​ട​​ക്ക​​മാ​​ണ്. "വോ​​ട്ട് ചോ​​ർ, ഗ​​ദ്ദി ഛോഡ്' (​​വോ​​ട്ട് ക​​ള്ളാ, അ​​ധി​​കാ​​രം വി​​ട്ടു​​പോ​കൂ) എ​​ന്ന ഒ​​റ്റ മു​​ദ്രാ​​വാ​​ക്യ​​മാ​​ണ് രാ​​ജ്യ​​മൊ​​ട്ടാ​​കെ ഇ​​പ്പോ​​ൾ മു​​ഴ​​ങ്ങു​​ന്ന​​ത്.

പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യി എ​​ത്തി​​യ വാ​​ഹ​​ന​​ങ്ങ​​ൾ ഡ​​ൽ​​ഹി അ​​തി​​ർ​​ത്തി​​ക​​ളി​​ൽ ത​​ട​​ഞ്ഞും വ്യാ​​ജ​​വാ​​ർ​​ത്ത​​ക​​ളും കു​​ടി​​ല ത​​ന്ത്ര​​ങ്ങ​​ളും ഉ​​പ​​യോ​​ഗി​​ച്ച് പ്ര​​ക്ഷോ​​ഭ​ശ​​ബ്‌​ദം അ​​ടി​​ച്ച​​മ​​ർ​​ത്താ​​ൻ ഭ​​ര​​ണ​​കൂ​​ടം ശ്ര​​മി​​ച്ചെ​​ങ്കി​​ലും അ​​തി​​നെ​​യെ​​ല്ലാം ത​​ള്ളി​​ക്ക​​ള​​ഞ്ഞ് ജ​​ന​​സാ​​ഗ​​രം രാം​​ലീ​​ല മൈ​​താ​​ന​​ത്തേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തി ​-​കെ.​സി. വേ​ണു​ഗോ​പാ​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി. വി​​ജ​​യം കാ​​ണും​​വ​​രെ ഈ ​​പോ​​രാ​​ട്ടം തു​​ട​​രു​​മെ​​ന്നും കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ പ്ര​​ഖ്യാ​​പി​​ച്ചു.

‘​ച​​ലോ ദി​​ല്ലി’ മാ​​ർ​​ച്ച് പ്ര​​ഖ്യാ​​പി​​ച്ച​​തു​ മു​​ത​​ൽ പ്ര​​വ​​ർ​​ത്ത​​ക​​രെ ഡ​​ൽ​​ഹി​​യി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​ന് മു​​ന്നി​​ൽ​നി​​ന്നു നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​ത് കെ.​​സി. വേ​​ണു​​ഗോ​​പാ​​ലാ​​യി​​രു​​ന്നു. അ​​യ​​ൽ​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ പി​സി​സി അ​​ധ്യ​​ക്ഷ​​ന്മാ​​രു​​മാ​​യി പ​​ല​​വ​​ട്ടം കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി പ്ര​​വ​​ർ​​ത്ത​​ക​​രെ എ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ൾ കോ​​ൺ​​ഗ്ര​​സ് നേ​​ര​​ത്തേ​ത​​ന്നെ പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രു​​ന്നു.

ഡ​​ൽ​​ഹി അ​​തി​​ർ​​ത്തി​​ക​​ളി​​ൽ പൊ​​ലി​​സ് ത​​ട​​സ​​ങ്ങ​​ൾ സൃ​​ഷ്‌​ടി​​ച്ച​​താ​​യി പ​​രാ​​തി​​ക​​ൾ ഉ​​യ​​ർ​​ന്നെ​​ങ്കി​​ലും എ​​ല്ലാ പ്ര​​തി​​ബ​​ന്ധ​​ങ്ങ​​ളെ​​യും മ​​റി​​ക​​ട​​ന്ന് ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണ് പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി രാം​​ലീ​​ല മൈ​​താ​​ന​​ത്തെ​​ത്തി​​യ​​ത്.

Latest News

Corehub Up