Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : During Inspection

Idukki

പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വാ​ഹ​നം ഇ​ടി​പ്പി​ച്ചു: ര​ണ്ടു പേ​ർ പി​ടി​യി​ൽ

തൊ​ടു​പു​ഴ: വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ല​ഹ​രി​ക്ക​ട​ത്ത് സം​ഘം ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ര​ണ്ടു പേ​രെ തൊ​ടു​പു​ഴ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

മു​വാ​റ്റു​പു​ഴ പു​ന്ന​മ​റ്റം കു​രി​ശി​ങ്ക​ൽ ടെ​ൻ​സ് (23), കു​മാ​ര​മം​ഗ​ലം മു​ത്താ​രം​കു​ന്ന് തു​രു​ത്തു​മാ​ലി​ൽ രോ​ഹി​ത് (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ കു​മാ​ര​മം​ഗ​ലം പാ​റ​ഭാ​ഗ​ത്ത് മാ​ട്ടു​പാ​റ​യ്ക്കു സ​മീ​പം തൊ​ടു​പു​ഴ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ലി​ജോ ഉ​മ്മ​നും സം​ഘ​വും വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം.

പാ​റ ഭാ​ഗ​ത്തു​നി​ന്നു മൈ​ല​ക്കൊ​ന്പ് ഭാ​ഗ​ത്തേ​ക്കു വ​ന്ന ബൈ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി കൈ ​കാ​ണി​ച്ച​പ്പോ​ൾ നി​റു​ത്താ​തെ ഇ​ൻ​സ്പെ​ക്ട​ർ ലി​ജോ ഉ​മ്മ​നെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ലി​ജോ​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​ക​ളി​ൽ​നി​ന്ന് ഏ​ഴു ഗ്രാം ​ക​ഞ്ചാ​വും എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ, ഇ​വ​രെ സ്റ്റേ​ഷ​ൻ​ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ഇ​ൻ​സ്പെ​ക്ട​റെ ഇ​ടി​ച്ച ഇ​രു​വ​രും വാ​ഹ​ന​വു​മാ​യി മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കൊ​പ്പം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. രാ​ജേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ എ.​ആ​ർ. അ​രു​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സെ​ടു​ത്ത​ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച പ്ര​തി​ക​ളെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് തൊ​ടു​പു​ഴ പൊ​ലി​സ് പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ കാ​ലി​നു നീ​ർ​ക്കെ​ട്ടും ലി​ഗ്‌​മെ​ന്‍റി​ന് പ​രി​ക്കും പ​റ്റി​യ​താ​യും ത​ന്‍റെ ദേ​ഹ​ത്തേ​ക്കു പ്ര​തി​ക​ൾ ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നെ​ന്നും എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ലി​ജോ ഉ​മ്മ​ൻ പ​റ​ഞ്ഞു. വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ ബൈ​ക്ക് നി​ർ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ത​ട​ഞ്ഞ​പ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കു പ​രി​ക്ക് പ​റ്റി​യ​താ​കാ​മെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ നി​ഗ​മ​നം.
ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഇ​രു​വ​ർ​ക്കു​മെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തെ​ങ്കി​ലും മൊ​ഴി പ​രി​ശോ​ധി​ക്കു​മെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Latest News

Corehub Up