Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : E-ZeroFIR

സൈ​ബ​ർ ധ​ന​കാ​ര്യ ത​ട്ടി​പ്പു​ക​ൾ ത​ട​യാ​ൻ ഗു​ജ​റാ​ത്തി​ൽ 'ഇ-​സീ​റോ എ​ഫ്ഐ​ആ​ർ' സം​വി​ധാ​നം ആ​രം​ഭി​ച്ചു

ന്യൂ​ഡ​ൽ​ഹി: സൈ​ബ​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ​ക്കി​ര​യാ​കു​ന്ന​വ​ർ​ക്ക് പൊ​ലി​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ക്കാ​തെ ത​ന്നെ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന 'ഇ-​സീ​റോ എ​ഫ്ഐ​ആ​ർ' സം​വി​ധാ​ന​ത്തി​ന് ഗു​ജ​റാ​ത്തി​ൽ തു​ട​ക്ക​മാ​യി. ഗാ​ന്ധി​ന​ഗ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി ഹ​ർ​ഷ് സം​ഘ്‌​വി​യാ​ണ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ദേ​ശീ​യ സൈ​ബ​ർ ക്രൈം ​ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റാ​യ 1930 വ​ഴി ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ ഓ​ട്ടോ​മാ​റ്റി​ക്കാ​യി ത​ന്നെ 'ഇ-​സീ​റോ എ​ഫ്.​ഐ.​ആ​ർ' ത​യാ​റാ​ക്ക​പ്പെ​ടു​ക​യും, തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഡി​ജി​റ്റ​ലാ​യി കൈ​മാ​റു​ക​യും ചെ​യ്യും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള 'ഇ​ന്ത്യ​ൻ സൈ​ബ​ർ ക്രൈം ​കോ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​റു​മാ​യി' സ​ഹ​ക​രി​ച്ചാ​ണ് ഈ ​സം​വി​ധാ​നം വി​ക​സി​പ്പി​ച്ച​ത്.

ഇ​തി​ലൂ​ടെ വേ​ഗ​ത്തി​ൽ കേ​സെ​ടു​ക്കാ​നും ത​ട്ടി​യെ​ടു​ത്ത പ​ണം തി​രി​കെ പി​ടി​ക്കാ​നു​മു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​ഹ​മ്മ​ദാ​ബാ​ദി​ലെ 'ഡി​ജി​റ്റ​ൽ അ​റ​സ്റ്റ്' ത​ട്ടി​പ്പി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്ന 15.76 ല​ക്ഷം രൂ​പ ഈ ​പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ വേ​ഗ​ത്തി​ൽ ഇ​ട​പെ​ട്ട് പൊ​ലീ​സ് വീ​ണ്ടെ​ടു​ത്തു.

 

 

Latest News

Corehub Up