Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : E-rickshaw Ride

മും​ബൈ​യി​ൽ ഓ​ട്ടോ​യു​ടെ വ​ള​യം പി​ടി​ച്ച് വി​ല്യം രാ​ജ​കു​മാ​ര​ൻ; പി​ന്നി​ലി​രു​ന്ന് കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ച് കെയ്റ്റ്

മും​ബൈ: ബ്രി​ട്ടീ​ഷ് രാ​ജ​കു​മാ​ര​ൻ വി​ല്യ​വും ഭാ​ര്യ കെയ്റ്റ് മി​ഡി​ൽ​ട​ണും ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ മും​ബൈ​യി​ലൂ​ടെ ന​ട​ത്തി​യ ഇ-​ഓ​ട്ടോ യാ​ത്ര സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു. പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വി​ല്യം രാ​ജ​കു​മാ​ര​ൻ ത​ന്നെ​യാ​ണ് ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച​ത്.

പി​ന്നി​ലി​രു​ന്ന് കെയ്റ്റ് ഈ ​യാ​ത്ര വ​ള​രെ ആ​സ്വ​ദി​ക്കു​ക​യും ചെ​യ്തു. നഗര​ങ്ങ​ളി​ലെ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​ൽ ഇ​ത്ത​രം ഹ​രി​ത വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2026-ലെ '​എ​ർ​ത്ത്‌​ഷോ​ട്ട്' പു​ര​സ്‌​കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് രാ​ജ​കു​ടും​ബം ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇതിഹാസ താരം സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​റി​നോടൊത്ത് കു​ട്ടി​ക​ൾക്കൊപ്പംക്രി​ക്ക​റ്റ് ക​ളി​ച്ചും, മും​ബൈ മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്തു​മൊ​ക്കെ സാ​ധാ​ര​ണ​ക്കാ​രു​ടെ ഒ​പ്പം ല​ളി​ത​മാ​യി ഇ​ട​പ​ഴ​കു​ന്ന ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഇ​തി​നോ​ട​കം ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ണ്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ദമ്പതികൾ നവംബർ 18-ന് ന്യൂഡൽഹിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും.

Latest News

Corehub Up