വില്യം രാജകുമാരനും ഭാര്യ കേറ്റും ഇ-ഓട്ടോയിൽ
മുംബൈ: ബ്രിട്ടീഷ് രാജകുമാരൻ വില്യവും ഭാര്യ കെയ്റ്റ് മിഡിൽടണും ഇന്ത്യ സന്ദർശനത്തിനിടയിൽ മുംബൈയിലൂടെ നടത്തിയ ഇ-ഓട്ടോ യാത്ര സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പരിചയപ്പെടുന്നതിന്റെ ഭാഗമായി വില്യം രാജകുമാരൻ തന്നെയാണ് ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിച്ചത്.
പിന്നിലിരുന്ന് കെയ്റ്റ് ഈ യാത്ര വളരെ ആസ്വദിക്കുകയും ചെയ്തു. നഗരങ്ങളിലെ മലിനീകരണം കുറയ്ക്കുന്നതിൽ ഇത്തരം ഹരിത വാഹനങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2026-ലെ 'എർത്ത്ഷോട്ട്' പുരസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് രാജകുടുംബം ഇന്ത്യയിലെത്തിയത്.സന്ദർശനത്തിന്റെ ഭാഗമായി ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറിനോടൊത്ത് കുട്ടികൾക്കൊപ്പംക്രിക്കറ്റ് കളിച്ചും, മുംബൈ മെട്രോയിൽ യാത്ര ചെയ്തുമൊക്കെ സാധാരണക്കാരുടെ ഒപ്പം ലളിതമായി ഇടപഴകുന്ന ഇവരുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ദമ്പതികൾ നവംബർ 18-ന് ന്യൂഡൽഹിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും.
Tags : Prince William Prince William and Princess Kate e-rickshaw ride Mumbai