x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ട് ന​ട​പ​ടി​യി​ല്ല; അ​ച്ഛ​നെ മ​ർ​ദി​ച്ച​യാ​ളു​ടെ ക​ട അ​ടി​ച്ചു​ത​ക​ർ​ത്ത് പെ​ൺ​മ​ക്ക​ൾ

വെബ് ഡെസ്ക്
Published: November 18, 2026 09:21 AM IST | Updated: November 18, 2026 09:22 AM IST

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ

വാ​ര​ണാ​സി​: പി​താ​വി​ന് മ​ര്‍​ദ്ദ​ന​മേ​റ്റ​തി​ല്‍ പ്ര​കോ​പി​ത​രാ​യി ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ റോ​ഡ​രി​കി​ലെ ഹോ​ട്ട​ല്‍ അ​ടി​ച്ചു​ത​ക​ര്‍​ത്തു. വാ​ര​ണാ​സി​യി​ലാ​ണ് സം​ഭ​വം

ന​വം​ബ​ർ നാ​ലി​ന് ന​വ​രാ​ത്രി ദി​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ട​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ പി​താ​വി​ന് ക്രൂ​ര​മ​ര്‍​ദ്ദ​ന​മേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ കു​ടും​ബം പൊ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ പെ​ൺ​കു​ട്ടി​ക​ൾ സ്കൂ​ട്ട​റി​ലെ​ത്തി ക​ട അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​ക​ളി​ല്‍ ഒ​രാ​ള്‍ ഹോ​ട്ട​ല്‍ പ​രി​സ​രം മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ന്ന​തും, പെ​ട്ടെ​ന്ന് മ​റ്റേ യു​വ​തി ഹോ​ട്ട​ലി​ലേ​ക്ക് പാ​ഞ്ഞെ​ത്തി മാ​വ് നി​റ​ച്ച പാ​ത്രം മ​റി​ച്ചി​ടു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്.

ജീ​വ​ന​ക്കാ​ര​ന്റെ മേ​ല്‍ വെ​ള്ളം ഒ​ഴി​ച്ച് 'ക​ട അ​ട​ച്ചു​പൂ​ട്ടൂ' എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ട് അ​വ​ര്‍ പാ​ത്ര​ങ്ങ​ളും സാ​ധ​ന​ങ്ങ​ളും അ​ടി​ച്ചു​ത​ക​ര്‍​ത്തു.
സം​ഭ​വ​ത്തി​ന്‍റെ  സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം ഹോ​ട്ട​ല്‍ ഉ​ട​മ​യു​ടെ പ​രാ​തി​യി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

 

Tags : vandalise Vandalise shop Beat Up Father Women

Recent News

Corehub Up