Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Earned Two Lakhs

Kozhikode

പാ​ട്ടും​പാ​ടി നേ​ടി​യ​ത് ര​ണ്ട് ല​ക്ഷം

മു​ക്കം: ​എ​സ്എം​എ ബാ​ധി​ച്ച കു​രു​ന്നു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി ചേ​ന്ദ​മം​ഗ​ല്ലൂ​ർ പു​ൽ​പ​റ​മ്പി​ൽ നാ​ട്ടു​കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച ​പ​രി​പാ​ടി ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ടും ധ​ന​സ​മാ​ഹ​ര​ണം​കൊ​ണ്ടും വേ​റി​ട്ട​താ​യി. പു​ൽ​പ​റ​മ്പ് അ​ങ്ങാ​ടി​യി​ൽ മു​ക്കം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ജ​സീ​ല അ​സി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പാ​ട്ടു​പാ​ടി​യും ചാ​യ​കു​ടി​ച്ചും സാ​യാ​ഹ്നം ചെ​ല​വ​ഴി​ക്കാ​ൻ എ​ത്തി​യ​ത് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്. ആ​ളു​ക​ൾ​ക്ക് മു​ന്നി​ൽ നീ​ട്ടി​യ ബ​ക്ക​റ്റി​ലേ​ക്ക് ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് സ​മാ​ഹ​രി​ക്കാ​ൻ സാ​ധി​ച്ച​ത്.

പു​ൽ​പ​റ​മ്പ് അ​ങ്ങാ​ടി​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മ​ക്കാ​നി​യി​ൽ പ്ര​ദേ​ശ​ത്തെ സ്ത്രീ​ക​ൾ ​പ​ല​ഹാ​ര​ങ്ങ​ളും ചാ​യ​യും പാ​യ​സ​വും കു​ഞ്ഞി​പ്പ​ത്ത​ലും പാ​ൽ​വാ​ഴ​ക്ക​യും എ​ന്നു​വേ​ണ്ട നി​ര​വ​ധി വി​ഭ​വ​ങ്ങ​ളാ​ണ് കൊ​ണ്ടു​വ​ന്ന​ത്. വാ​ർ​ഡ് ക​ൺ​വീ​ന​ർ എ. ​അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ​സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി നാ​ട്ടു​കാ​ർ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ​പു​ൽ​പ​റ​മ്പ് ജീ​വ​ൻ ര​ക്ഷ​സേ​നാ അം​ഗ​ങ്ങ​ളാ​യ സി.​കെ. ഷ​ബീ​ർ, സി.​ടി. അ​നീ​സ്, ടി.​കെ. നൗ​ഷാ​ദ്, ഇ.​കെ.​കെ. ബാ​വ, ഷ​ഫീ​ഖ് ചി​ങ്ക​ൻ, സെ​ലീ​ന പു​ൽ​പ​റ​മ്പ്, എ. ​മൈ​മൂ​ന, ഹ​ഫ്സാ​ബി, കെ. ​റ​സി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up