Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eco-friendly

അ​ത്ഭു​ത യ​ന്ത്ര​ങ്ങ​ളും പ​രി​സ്ഥി​തി സൗ​ഹൃ​ദ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും​; അത്യുഗ്രൻ അ​ഗ്രോ ടീ​ന്‍

കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യ്ക്ക് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ പു​​​ത്ത​​​നു​​​ണ​​​ര്‍​വ് ന​​​ല്‍​കു​​​ന്ന ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​വു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ കൂ​​​രാ​​​ച്ചു​​​ണ്ട് സ്വ​​​ദേ​​​ശി​​​യും എ​​​ന്‍​ജി​​​നി​​​യ​​​റു​​​മാ​​​യ അ​​​ഭി​​​ന​​​വ് ബാ​​​വോ​​​സും സം​​​ഘ​​​വും.

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ആ​​​സ്ഥാ​​​ന​​​മാ​​​യി 2023ല്‍ ​​​പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച അ​​​ഗ്രോ ടീ​​​ന്‍ ലാ​​​ബ്‌​​​സ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റും സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ ലീ​​​ഡ​​​റു​​​മാ​​​യ അ​​​ഭി​​​ന​​​വ് ബാ​​​വോ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മാ​​​ത്യു ജ​​​യ്സ്, അ​​​ലോ​​​ഷ് ജോ​​​ണി, ക്രി​​​സ്റ്റി​​​ന്‍ ജോ​​​സ് കു​​​രു​​​വി​​​ള, പ്ര​​​വീ​​​ണ്‍ അ​​​ലോ​​​ഷ്യ​​​സ്, കെ.​​​കെ. ഒ​​​നേ​​​സി​​​മോ​​​സ്, റി​​​തി​​​ക് ജി​​​ജി, ജൂ​​​ബി​​​ന്‍ രാ​​​ജ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന യു​​​വ എ​​​ന്‍​ജി​​​നി​​​യ​​​ര്‍​മാ​​​രു​​​ടെ സം​​​ഘ​​​മാ​​​ണ് ഗ​​​വേ​​​ഷ​​​ണ​​​വും ഉ​​​ത്പ​​​ന്ന വി​​​ക​​​സ​​​ന​​​വും ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​ത്.

കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യ്ക്കാ​​​യി എ​​​ഐ, എ​​​ല്‍​ഒ​​​ടി, എം​​​ബെ​​​ഡ​​​ഡ് സി​​​സ്റ്റം, ഓ​​​ട്ട​​​മേ​​​ഷ​​​ന്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി നൂ​​​ത​​​ന പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന ഒ​​​രു അ​​​ഗ്രി​​​ടെ​​​ക് സ്റ്റാ​​​ര്‍​ട്ട​​​പ്പാ​​​ണ് അ​​​ഗ്രോ ടീ​​​ന്‍ ലാ​​​ബ്‌​​​സ്.

അ​​​ഗ്രോ ടീ​​​ന്‍ ലാ​​​ബ്‌​​​സി​​​ലെ പ്ര​​​ധാ​​​ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​യ അ​​​ഗ്രോ​​​സെ​​​ന്‍​സ് എ​​​ന്ന എ​​​ല്‍​ഒ​​​ടി ഉ​​​പ​​​ക​​​ര​​​ണ​​​വും അ​​​ഗ്രോ ട്രാ​​​ക് എ​​​ന്ന ക്ലൗ​​​ഡ് അ​​​ധി​​​ഷ്ഠി​​​ത ഫാം ​​​മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് പ്ലാ​​​റ്റ്‌​​​ഫോ​​​മും ഉ​​​പ​​​യോ​​​ഗി​​​ച്ച് കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ലെ താ​​​പ​​​നി​​​ല, ഈ​​​ര്‍​പ്പം, കാ​​​ര്‍​ബ​​​ണ്‍ ഡ​​​യോ​​​ക്‌​​​സൈ​​​ഡ് തു​​​ട​​​ങ്ങി​​​യ പ​​​രി​​​സ്ഥി​​​തി ഘ​​​ട​​​ക​​​ങ്ങ​​​ള്‍ ത​​​ത്സ​​​മ​​​യം നി​​​രീ​​​ക്ഷി​​​ക്കാ​​​നും ആ​​​വ​​​ശ്യ​​​മാ​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ദൂ​​​രെ​​​യി​​​രു​​​ന്ന് നി​​​യ​​​ന്ത്രി​​​ക്കാ​​​നും ക​​​ഴി​​​യും.

നി​​​യ​​​ന്ത്രി​​​ത കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​ക​​​ളാ​​​യ മ​​​ഷ്‌​​​റൂം ഫാ​​​മു​​​ക​​​ള്‍, ഗ്രീ​​​ന്‍​ ഹൗ​​​സു​​​ക​​​ള്‍, ഹൈ​​​ഡ്രോ​​​പോ​​​ണി​​​ക്‌​​​സ്, ഇ​​​ന്‍​ഡോ​​​ര്‍ ഫാ​​​മു​​​ക​​​ള്‍, മ​​​ത്സ്യ​​​കൃ​​​ഷി, നെ​​​ല്‍​പ്പാ​​​ട​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കാ​​​യി സ്മാ​​​ര്‍​ട്ട് നി​​​രീ​​​ക്ഷ​​​ണ​​​വും ഓ​​​ട്ടോ​​​മേ​​​ഷ​​​ന്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ക​​​മ്പ​​​നി​​​യു​​​ടെ പ്ര​​​ധാ​​​ന പ്ര​​​വ​​​ര്‍​ത്ത​​​നം.

മ​​​ഷ്‌​​​റൂം കൃ​​​ഷി, ഗ്രീ​​​ന്‍​ഹൗ​​​സ് കൃ​​​ഷി, ഹൈ​​​ഡ്രോ​​​പോ​​​ണി​​​ക്‌​​​സ്, ഇ​​​ന്‍​ഡോ​​​ര്‍ കൃ​​​ഷി, മ​​​ത്സ്യ​​​കൃ​​​ഷി തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ അ​​​ഗ്രോ ടീ​​​ന്‍ ലാ​​​ബ്‌​​​സി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​രു​​​ന്നു​​​ണ്ട്.

കേ​​​ര​​​ള​​​ത്തി​​​ല്‍ പി​​​റ​​​വ​​​ത്തെ ലീ​​​നാ​​​സ് മ​​​ഷ്‌​​​റൂം, കോ​​​ത​​​മം​​​ഗ​​​ല​​​ത്തെ ബാ​​​ക്ക് ടു ​​​ഫാം, തൃ​​​ശൂ​​​ര്‍ ഹോം ​​​മ​​​ഷ്‌​​​റൂം​​​സ്, പ​​​ട്ടാ​​​മ്പി കൂ​​​ണ്‍ ഫ്ര​​​ഷ്, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ ഫാ​​​മു​​​ക​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചു വ​​​രു​​​ന്നു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​മെ ത​​​മി​​​ഴ്‌​​​നാ​​​ട്, ക​​​ര്‍​ണാ​​​ട​​​ക, ആ​​​ന്ധ്ര ​​​പ്ര​​​ദേ​​​ശ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​​ലേ​​​ക്കും ഇ​​​തി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ഫാം ​​​ഓ​​​ട്ടോ​​​മേ​​​ഷ​​​നൊ​​​പ്പം, കു​​​ട്ട​​​നാ​​​ട് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള നെ​​​ല്‍​പ്പാ​​​ട​​​ങ്ങ​​​ള്‍​ക്കാ​​​യി സ്മാ​​​ര്‍​ട്ട് പ​​​മ്പ് ഓ​​​ട്ടോ​​​മേ​​​ഷ​​​ന്‍ സം​​​വി​​​ധാ​​​ന​​​വും ക​​​മ്പ​​​നി വി​​​ക​​​സി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

നി​​​ല​​​വി​​​ലു​​​ള്ള പ​​​മ്പു​​​ക​​​ളി​​​ല്‍ ക​​​ണ്‍​ട്രോ​​​ള​​​റു​​​ക​​​ള്‍ സം​​​യോ​​​ജി​​​പ്പി​​​ച്ച് ജ​​​ല​​​നി​​​ര​​​പ്പും സ​​​മ​​​യ​​​ക്ര​​​മ​​​വും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ​​​മ്പു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം സ്വ​​​യം നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് സം​​​വി​​​ധാ​​​നം രൂ​​​പ​​​ക​​​ല്‍​പ്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

ജ​​​ല​​​സേ​​​ച​​​നം കൂ​​​ടു​​​ത​​​ല്‍ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് ഡ്രി​​​പ്പ് ഇ​​​റി​​​ഗേ​​​ഷ​​​ന്‍ സി​​​സ്റ്റ​​​വും അ​​​ഗ്രോ ടീ​​​ന്‍ ലാ​​​ബ്‌​​​സ് വി​​​ക​​​സി​​​പ്പി​​​ച്ചു​​​വ​​​രു​​​ന്നു​​​ണ്ട്. നി​​​ല​​​വി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ജ​​​ല​​​സേ​​​ച​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ അ​​​ഗ്രോ ടീ​​​ന്‍ ക​​​ണ്‍​ട്രോ​​​ള​​​റു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് സ്മാ​​​ര്‍​ട്ട് ഓ​​​ട്ടോ​​​മേ​​​ഷ​​​നി​​​ലേ​​​ക്ക് മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളും ക​​​മ്പ​​​നി ന​​​ല്‍​കു​​​ന്നു​​​ണ്ട്.

കാ​​​ര്‍​ഷി​​​ക യ​​​ന്ത്ര​​​വ​​​ത്ക​​​ര​​​ണ രം​​​ഗ​​​ത്തും അ​​​ഗ്രോ ടീ​​​ന്‍ ലാ​​​ബ്‌​​​സ് ഗ​​​വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്. കൈ​​​ത​​​ച്ച​​​ക്ക ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് പൈ​​​നാ​​​പ്പി​​​ള്‍ ഇ​​​ല, തൈ ​​​ബ​​​ണ്ട്‌​​​ലിം​​​ഗ് മെ​​​ഷീ​​​നും വി​​​ക​​​സി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​ത്തി​​​ന് പേ​​​റ്റ​​​ന്‍റി​​​നാ​​​യി ക​​​മ്പ​​​നി അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​ക്ക​​​ഴി​​​ഞ്ഞു.

 

Latest News

Corehub Up