Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Economic Growth

ഇ​​ന്ത്യ​​യു​​ടെ സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ചാ പ്ര​​വ​​ച​​നം യു​​എ​​ൻ കു​​റ​​ച്ചു

യു​​ണൈ​​റ്റ​​ഡ് നേ​​ഷ​​ൻ​​സ്: 2026 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ വ​​ള​​ർ​​ച്ചാ​​നി​​ര​​ക്ക് അ​​നു​​മാ​​നം ഐ​​ക്യ​​രാ​​ഷ്ട്ര സ​​ഭ കു​​റ​​ച്ചു. നേ​​രത്തേ ക​​ണ​​ക്കാ​​ക്കി​​യി​​രു​​ന്ന 6.6 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 6.4 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ച്ചു.

നി​​ല​​വി​​ലു​​ള്ള പ​​ശ്ചി​​മേ​​ഷ്യ​​ൻ പ്ര​​തി​​സ​​ന്ധി മൂ​​ല​​മു​​ണ്ടാ​​കു​​ന്ന ആ​​ഗോ​​ള അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ളും സാ​​ന്പ​​ത്തി​​ക ആ​​ഘാ​​ത​​ങ്ങ​​ളും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ചാ​​നി​​ര​​ക്ക് അ​​നു​​മാ​​നം യു​​എ​​സ് കു​​റ​​ച്ച​​ത്.

യു​​എ​​സ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ഇ​​ക്ക​​ണോ​​മി​​ക് ആ​​ൻ​​ഡ് സോ​​ഷ്യ​​ൽ അ​​ഫ​​യേ​​ഴ്സ് പു​​റ​​ത്തു​​വി​​ട്ട റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം പ്ര​​തി​​സ​​ന്ധി​​ക​​ൾ​​ക്കി​​ട​​യി​​ലും ലോ​​ക​​ത്തി​​ല ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ വ​​ള​​രു​​ന്ന പ്ര​​ധാ​​ന സാ​​ന്പ​​ത്തി​​കവ്യ​​വ​​സ്ഥ​​ക​​ളി​​ലൊ​​ന്നാ​​യി ഇ​​ന്ത്യ തു​​ട​​രു​​ന്നു.

പ​​ശ്ചി​​മേ​​ഷ്യ​​ൻ പ്ര​​തി​​സ​​ന്ധി ആ​​ഗോ​​ള സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ​​യ്ക്ക് ആ​​ഘാ​​ത​​മേ​​ൽ​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും ഇ​​ത് സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യെ മ​​ന്ദ​​ഗ​​തി​​യി​​ലാ​​ക്കു​​ക​​യും പ​​ണ​​പ്പെ​​രു​​പ്പ സ​​മ്മ​​ർ​​ദ​​ങ്ങ​​ൾ ശ​​ക്ത​​മാ​​ക്കു​​ക​​യും അ​​നി​​ശ്ചി​​ത​​ത്വം വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും ചെ​​യ്ത​​താ​​യി റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

2026ലെ ​​ആ​​ഗോ​​ള ജി​​ഡി​​പി വ​​ള​​ർ​​ച്ച 2.5 ശ​​ത​​മാ​​ന​​മാ​​യി​​രി​​ക്കു​​മെ​​ന്നാ​​ണ് ഇ​​പ്പോ​​ൾ പ്ര​​വ​​ചി​​ക്കു​​ന്ന​​ത്. ഇ​​ത് ജ​​നു​​വ​​രി​​യി​​ലെ ക​​ണ​​ക്കു​​കൂ​​ട്ട​​ലി​​നേ​​ക്കാ​​ൾ 0.2 ശ​​ത​​മാ​​നം കു​​റ​​വാ​​ണെ​​ന്നും കോ​​വി​​ഡി​​നു മു​​ന്പു​​ള്ള നി​​ര​​ക്കു​​ക​​ളേ​​ക്കാ​​ൾ വ​​ള​​രെ താ​​ഴെ​​യാ​​ണെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

Business

ആര്‍ബിഐ പണനയം സാമ്പത്തിക വളര്‍ച്ചയിൽ ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നത്: എസ്ഐബി

കൊ​​ച്ചി: റി​​പ്പോ നി​​ര​​ക്ക് 5.25 ശ​​ത​​മാ​​ന​​മാ​​യി നി​​ല​​നി​​ര്‍ത്തി​​ക്കൊ​​ണ്ട് നി​​ഷ്പ​​ക്ഷ നി​​ല​​പാ​​ട് തു​​ട​​രാ​​നു​​ള്ള ആ​​ര്‍ബി​​ഐ​​യു​​ടെ തീ​​രു​​മാ​​നം, അ​​നു​​കൂ​​ല​​മാ​​യ പ​​ണ​​പ്പെ​​രു​​പ്പ പ്ര​​തീ​​ക്ഷ​​യി​​ലും സ്ഥി​​ര​​ത​​യു​​ള്ള സാ​​മ്പ​​ത്തി​​ക വ​​ള​​ര്‍ച്ച​​യി​​ലും ആ​​ത്മ​​വി​​ശ്വാ​​സം പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​ന്ന​​തെ​​ന്ന് സൗ​​ത്ത് ഇ​​ന്ത്യ​​ൻ ബാ​​ങ്ക് ജി​​എം ആ​​ന്‍ഡ് സി​​എ​​ഫ്ഒ വി​​നോ​​ദ് ഫ്രാ​​ന്‍സി​​സ് പ​​റ​​ഞ്ഞു.

2026 സാ​​മ്പ​​ത്തി​​ക വ​​ര്‍ഷ​​ത്തി​​ലെ ജി​​ഡി​​പി വ​​ള​​ര്‍ച്ച​​യി​​ലെ ഉ​​യ​​ര്‍ന്ന പ​​രി​​ഷ്‌​​ക​​ര​​ണ​​വും ബാ​​ങ്കു​​ക​​ളു​​ടെ സി​​സ്റ്റം-​​ലെ​​വ​​ല്‍ പാ​​രാ​​മീ​​റ്റ​​റു​​ക​​ള്‍ മി​​ക​​ച്ച​​താ​​യി തു​​ട​​രു​​ന്നു എ​​ന്ന ആ​​ര്‍ബി​​ഐ​​യു​​ടെ വി​​ല​​യി​​രു​​ത്ത​​ലും സു​​സ്ഥി​​ര​​മാ​​യ സാ​​മ്പ​​ത്തി​​ക വി​​കാ​​സ​​ത്തെ പി​​ന്തു​​ണ​​യ്ക്കാ​​നു​​ള്ള മേ​​ഖ​​ല​​യു​​ടെ ക​​ഴി​​വി​​ലു​​ള്ള ആ​​ത്മ​​വി​​ശ്വാ​​സം ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്നു.

ബാ​​ങ്കു​​ക​​ളെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം, നി​​ര​​ക്കു​​ക​​ളി​​ൽ സ്ഥി​​ര​​ത​​യു​​ള്ള സാ​​ഹ​​ച​​ര്യം ന​​യ​​ന​​ട​​പ​​ടി​​ക​​ളു​​ടെ ഫ​​ല​​പ്ര​​ദ​​മാ​​യ കൈ​​മാ​​റ്റം സാ​​ധ്യ​​മാ​​ക്കു​​ന്നു. കൂ​​ടാ​​തെ അ​​ച്ച​​ട​​ക്ക​​മു​​ള്ള ബാ​​ല​​ന്‍സ് ഷീ​​റ്റ് മാ​​നേ​​ജ്‌​​മെ​​ന്‍റ്, പ്ര​​ധാ​​ന വി​​ഭാ​​ഗ​​ങ്ങ​​ളി​​ലു​​ട​​നീ​​ളം കാ​​ലി​​ബ്രേ​​റ്റ് ചെ​​യ്ത ക്രെ​​ഡി​​റ്റ് വ​​ള​​ര്‍ച്ച എ​​ന്നി​​വ​​യും പ്രാ​​പ്ത​​മാ​​ക്കു​​ന്നു.

കി​​സാ​​ൻ ക്രെ​​ഡി​​റ്റ് കാ​​ർ​​ഡു​​ക​​ൾ​​ക്കാ​​യി നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ള്ള പു​​തി​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ളും എം​​എ​​സ്എം​​ഇ, ഗ്രാ​​മീ​​ണ വാ​​യ്പാ മേ​​ഖ​​ല​​ക​​ൾ​​ക്ക് ന​​ൽ​​കു​​ന്ന ഊ​​ന്ന​​ലും ഈ ​​രം​​ഗ​​ങ്ങ​​ളി​​ൽ ശ​​ക്ത​​മാ​​യ സാ​​ന്നി​​ധ്യ​​മു​​ള്ള ബാ​​ങ്കു​​ക​​ൾ​​ക്ക് ഗു​​ണ​​ക​​ര​​മാ​​ണ്.

വാ​​യ്പാ ഗു​​ണ​​നി​​ല​​വാ​​ര​​വും മൂ​​ല​​ധ​​ന ശ​​ക്തി​​യും നി​​ല​​നി​​ർ​​ത്തി​​ക്കൊ​​ണ്ടു​​ത​​ന്നെ കൂ​​ടു​​ത​​ൽ പേ​​രി​​ലേ​​ക്ക് വാ​​യ്പാ സേ​​വ​​ന​​ങ്ങ​​ൾ എ​​ത്തി​​ക്കാ​​ൻ ഇ​​ത് ബാ​​ങ്കി​​നെ സ​​ഹാ​​യി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Business

'2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ഇ​​ന്ത്യ 7.4 ശ​​ത​​മാ​​നം സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച കൈ​​വ​​രി​​ക്കുമെന്ന്''

ന്യൂ​​ഡ​​ൽ​​ഹി: ആ​​ഗോ​​ള സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച മ​​ന്ദ​​ഗ​​തി​​യി​​ലാ​​കു​​ന്പോഴും യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ തീ​​രു​​വന​​യ​​ങ്ങ​​ൾ സാ​​ന്പ​​ത്തി​​ക​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​കു​​ന്പോ​​ഴും 2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ഇ​​ന്ത്യ 7.4 ശ​​ത​​മാ​​നം സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച കൈ​​വ​​രി​​ക്കു​​മെ​​ന്ന് നാ​​ഷ​​ണ​​ൽ സ്റ്റാ​​റ്റിസ്റ്റി​​ക്ക​​ൽ ഓ​​ഫീ​​സ് പ്ര​​വ​​ച​​നം. ഏ​​ഷ്യ​​യി​​ലെ മൂ​​ന്നാ​​മ​​ത്തെ സാ​​ന്പ​​ത്തി​​ക ശ​​ക്തി​​യാ​​യ രാ​​ജ്യ​​ത്തി​​ന്‍റെ ക​​രു​​ത്ത് തെ​​ളി​​യി​​ക്കു​​ന്ന​​താ​​ണ് ഈ ​​പ്ര​​വ​​ച​​നം.

ഈ ​​അനുമാനം റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും പു​​തി​​യ വ​​ള​​ർ​​ച്ചാ പ്ര​​തീ​​ക്ഷ​​യാ​​യ 7.3 ശ​​ത​​മാ​​ന​​ത്തെ മ​​റി​​ക​​ട​​ക്കു​​ന്ന​​താ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ 6.5 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യെ​​യും പി​​ന്നി​​ലാ​​ക്കു​​ന്ന​​താ​​ണ് പു​​തി​​യ പ്ര​​വ​​ച​​നം. ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം നോ​​മി​​ന​​ൽ ജി​​ഡി​​പി എ​​ട്ടു ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​പ്രാ​​പി​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​മി​​ത് 9.7 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. ഈ ​​ക​​ണ​​ക്കു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​ക്കും ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന കേ​​ന്ദ്ര ബ​​ജ​​റ്റ്.

2023-24ൽ 9.2 ​​ശ​​ത​​മാ​​നം, 2024-25ൽ 6.5 ​​ശ​​ത​​മാ​​നം എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ ര​​ണ്ടു സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ രാ​​ജ്യ​​ത്തി​​ന്‍റെ സാ​​ന്പ​​ത്തി​​ക​​വ​​ള​​ർ​​ച്ച. ഇ​​തി​​ൽ 2023-24ലാ​​ണ് വ​​ലി​​യ മു​​ന്നേ​​റ്റ​​മു​​ണ്ടാ​​യ വ​​ർ​​ഷം. 2024-25ൽ ​​വ​​ള​​ർ​​ച്ച​​യി​​ൽ ഇ​​ടി​​വു​​ണ്ടാ​​യെ​​ങ്കി​​ലും ന​​ട​​പ്പു​​സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ഇ​​തു മ​​റി​​ക​​ട​​ക്കു​​മെന്ന​​ാ​​ണ് അനുമാനം.
2021 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ സാ​​ന്പ​​ത്തി​​ക ത​​ള​​ർ​​ച്ച​​യ്ക്കു​​ശേ​​ഷം 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം വ​​രെ രാ​​ജ്യ​​ത്തി​​ന്‍റെ സ​​ന്പ​​ദ് വ്യ​​വ​​സ്ഥ ശ​​രാ​​ശ​​രി 8.2 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് നേ​​ടി​​യ​​ത്.

ഉ​​ത്പാ​​ദ​​ന, സേ​​വ​​ന മേ​​ഖ​​ല​​ക​​ളി​​ലെ ശ​​ക്ത​​മാ​​യ വ​​ള​​ർ​​ച്ച, ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ഗാ​​ർ​​ഹി​​ക ചെ​​ല​​വ്, സ​​ർ​​ക്കാ​​ർ കൃ​​ത്യ​​മാ​​യ ല​​ക്ഷ്യ​​ങ്ങ​​ളോ​​ടെ ന​​ട​​ത്തു​​ന്ന ചെ​​ല​​വി​​ടീ​​ൽ, സ്ഥി​​ര ആ​​സ്തി​​ക​​ളി​​ലെ മി​​ക​​ച്ച നി​​ക്ഷേ​​പ​​ങ്ങ​​ൾ തുടങ്ങിയവയുമാ​​ണ് സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യ്ക്കു കാ​​ര​​ണ​​മാ​​കു​​ന്ന​​വ. വ്യ​​വ​​സാ​​യ ഉ​​ത്പാ​​ദ​​ന​​ത്തി​​ലെ വ​​ർ​​ധ​​ന, മെ​​ച്ച​​പ്പെ​​ട്ട വാ​​യ്പ ല​​ഭ്യ​​ത, വി​​പ​​ണി​​യി​​ൽ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന ആ​​ഴ​​ത്തി​​ലു​​ള്ള പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ എ​​ന്നി​​വ​​യും രാ​​ജ്യ​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച​​യ്ക്ക് ആ​​ക്കം കൂ​​ട്ടു​​ന്നു.

2026 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം റി​​യ​​ൽ ഗ്രോ​​സ് വാ​​ല്യൂ ആ​​ഡ​​ഡ് (ജി​​വി​​എ) 7.3 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യി​​ലെ​​ത്തു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. മു​​ൻ​​വ​​ർ​​ഷ​​മി​​ത് 6.4 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​തി​​നു വി​​പ​​രീ​​ത​​മാ​​യി നോ​​മി​​ന​​ൽ ജി​​വി​​എ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ (9.3%) കു​​റ​​ഞ്ഞ് 7.7 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച പ്ര​​തീ​​ക്ഷി​​ക്കു​​ന്നു.

മേ​​ഖ​​ലാ പ്ര​​തീ​​ക്ഷ​​ക​​ൾ

പു​​തി​​യ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഉ​​ത്പാ​​ദ​​ന മേ​​ഖ​​ല​​യി​​ൽ 2026 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഏ​​ഴു ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഒ​​രു വ​​ർ​​ഷം മു​​ന്പ് ഇ​​ത് 4.5 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. നി​​ർ​​മാ​​ണ മേ​​ഖ​​ല ക​​ഴി​​ഞ്ഞ വ​​ർ​​ഷം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 9.4 ശ​​ത​​മാ​​ന​​ത്തേ​​ക്കാ​​ൾ താ​​ഴ്ന്ന് ഈ ​​സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഏ​​ഴു ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ദ്വി​​തീ​​യ​​മേ​​ഖ​​ലയി​​ലെ നി​​ർ​​മാ​​ണ, ഉ​​ത്പാ​​ദ​​ന മേ​​ഖ​​ല സ്ഥി​​ര​​വി​​ല​​യി​​ൽ ഏ​​ഴു ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച കൈ​​വ​​രി​​ക്കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കു​​കൂ​​ട്ടു​​ന്ന​​ത്.

സേ​​വ​​ന​​മേ​​ഖ​​ല​​യി​​ൽ മു​​ൻ വ​​ർ​​ഷ​​ത്തെ 7.2 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യെ​​ക്കാ​​ൾ ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം 9.1 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. ഇ​​ന്ത്യ​​ൻ സാ​​ന്പ​​ത്തി​​ക​​വ്യ​​വ​​സ്ഥ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ചാ​​ല​​ക ശ​​ക്തി​​യാ​​ണ് ഗാ​​ർ​​ഹി​​ക ചെ​​ല​​വാ​​ക്ക​​ൽ. ഇ​​ത്ത​​വ​​ണ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ വളർച്ചയേ​​ക്കാ​​ൾ (7.2%) നേ​​രി​​യ കു​​റ​​വു​​ണ്ടാ​​കു​​മെ​​ങ്കി​​ലും ഏ​​ഴു ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. കാ​​ർ​​ഷി​​ക അ​​നു​​ബ​​ന്ധ മേ​​ഖ​​ല​​യി​​ൽ 3.1 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.

മെ​​ഷീ​​ന​​റി, ഫാ​​ക്ട​​റി​​ക​​ൾ, കെ​​ട്ടി​​ട​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ സ്ഥി​​ര ആ​​സ്തി​​ക​​ളി​​ൽ ന​​ട​​പ്പു​​സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം 7.8 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​മി​​ത് 7.1 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. സ​​ർ​​ക്കാ​​രി​​ന്‍റെ ചെ​​ല​​വി​​ടീ​​ൽ മു​​ൻ വ​​ർ​​ഷം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 2.3 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യേ​​ക്കാ​​ൾ ഈ ​​വ​​ർ​​ഷം 5.2 ശ​​ത​​മാ​​നം ഉ​​യ​​രു​​മെ​​ന്നാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.

Latest News

Corehub Up