Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ecretary

എം.​വി. ഗോ​വി​ന്ദ​ൻ സെ​​​​ക്ര​​​​ട്ട​​​​റി​​​സ്ഥാ​​​​നത്ത് തു​ട​രു​മോ?

ക​​​​ണ്ണൂ​​​​ർ: നി​​​​യ​​​​മ​​​​സ​​​​ഭാ​​​​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​നു​​​​ണ്ടാ​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ത്ത് സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​സ്ഥാ​​​​നം എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ൻ ഒ​​​​ഴി​​​​യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സി​​​​പി​​​​എ​​​​മ്മി​​​​ലെ ഒ​​​​രു വി​​​​ഭാ​​​​ഗം. എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ന്‍റെ ശൈ​​​​ലി അ​​​​ണി​​​​ക​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ത്ത​​​​താ​​​​ണു തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്നും വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു. 2021ൽ 67 ​​​സീ​​​റ്റു​​​ക​​​ൾ നേ​​​ടി​​​യ സി​​​പി​​​എ​​​മ്മി​​​ന് ഇ​​​ത്ത​​​വ​​​ണ 26 സീ​​​റ്റു​​​ക​​​ളി​​​ൽ ഒ​​​തു​​​ങ്ങേ​​​ണ്ടിവ​​​ന്നു.

സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​തു​​ മു​​​​ത​​​​ൽ ന​​​​ട​​​​ന്ന ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലും ലോ​​​​ക്​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും ത​​​ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും സി​​​​പി​​​​എ​​​​മ്മി​​​​ന് വി​​​​ജ​​​​യം നേ​​​​ടാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. ത​​​​ളി​​​​പ്പ​​​​റ​​​​ന്പ്, പ​​​​യ്യ​​​​ന്നൂ​​​​ർ, അ​​​​ന്പ​​​​ല​​​​പ്പു​​​​ഴ എ​​​​ന്നി​​​​വ​​​​ിട​​​​ങ്ങ​​​​ളി​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​ൽ​​നി​​​​ന്നു പു​​​​റ​​​​ത്തു​​​​പോ​​​​യ​​​​വ​​​​ർ നേ​​​​ടി​​​​യ വി​​​​ജ​​​​യ​​​​വും എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​നു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ത​​​​ളി​​​​പ്പ​​​​റ​​​​ന്പി​​​​ൽ ഭാ​​​​ര്യ പി.​​​​കെ. ശ്യാ​​​​മ​​​​ള​​​​യ്ക്ക് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വം ന​​​​ല്കി​​​​യ​​​​പ്പോ​​​​ൾ​​​ത്ത​​​​ന്നെ സി​​​​പി​​​​എം ക​​​​ണ്ണൂ​​​​ർ ജി​​​​ല്ലാ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഗോ​​​വി​​​ന്ദ​​​നെ​​​തി​​​രേ എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. ടി.​​​​കെ. ഗോ​​​​വി​​​​ന്ദ​​​​ൻ ഇ​​​​ക്കാ​​​​ര്യം പ​​​​റ​​​​ഞ്ഞ​​​​താ​​​​ണ്. എ​​​​ന്നാ​​​​ൽ, ക​​​​ണ്ണൂ​​​​രി​​​​ൽ​​​നി​​​​ന്നു ത​​​​ളി​​​​പ്പ​​​​റ​​​​ന്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കേ​​​​ണ്ട​​​​വ​​​​രു​​​​ടെ ലി​​​​സ്റ്റ് അ​​​​യ​​​​ച്ച് സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേറി​​​​യറ്റി​​​​ൽ ചെ​​​​ന്ന​​​​പ്പോ​​​​ൾ അ​​​​വി​​​​ടെ പി.​​​​കെ. ശ്യാ​​​​മ​​​​ള​​​​യെ​​​​ന്ന ഒ​​​​റ്റ പേ​​​​രി​​​​ലേ​​​​ക്ക് ഉ​​​​യ​​​​രാ​​​​ൻ കാ​​​​ര​​​​ണം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​ണെ​​​​ന്നും വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

പി.​​​​കെ. ശ്യാ​​​​മ​​​​ള​​​​യു​​​​ടെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വ​​​​ത്തെ എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​നും കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ട്ട ത​​​​ളി​​​​പ്പ​​​​റ​​​​ന്പി​​​​ലെ യോ​​​​ഗ​​​​ത്തി​​​​ൽ ഒ​​​​രു വി​​​​ഭാ​​​​ഗം ചോ​​​​ദ്യം​​​ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. പി.​​​​കെ. ശ്യാ​​​​മ​​​​ള തോ​​​​റ്റ​​​​തോ​​​​ടെ തോ​​​​ൽ​​​​വി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ൻ ഏ​​​​റ്റെ​​​​ടു​​​​ക്കേ​​​​ണ്ടി വ​​​​രും.

പ​​​​യ്യ​​​​ന്നൂ​​​​രി​​​​ൽ ര​​​​ക്ത​​​​സാ​​​​ക്ഷി ഫ​​​​ണ്ട് ത​​​​ട്ടി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വി. ​​​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ൻ പു​​​​റ​​​​ത്തു​​​​വി​​​​ട്ട ക​​​​ണ​​​​ക്കു​​​​ക​​​​ൾ​​​​ക്ക് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്കാ​​​​ൻ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ന് ക​​​​ഴി​​​​ഞ്ഞി​​​​ല്ല. ആ​​​​രോ​​​​പ​​​​ണ​​​വി​​​​ധേ​​​​യ​​​​നാ​​​​യ ടി.​​​​ഐ. മ​​​​ധു​​​​സൂ​​​​ദ​​​​നെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും തോ​​​​ൽ​​​​വി ഏ​​​​റ്റു​​​​വാ​​​​ങ്ങു​​​​ക​​​​യും ചെ​​​​യ്തു.

സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ മു​​​​ൻ ഷൊ​​​​ർ​​​​ണൂ​​​​ർ എം​​​​എ​​​​ൽ​​​​എ​​​​യും യു​​​​ഡി​​​​എ​​​​ഫി​​​​ൽ ചേ​​​​ർ​​​​ന്ന് മ​​​ത്സ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത പി.​​​​കെ. ശ​​​​ശി​​​​യി​​​​ൽ​​നി​​​​ന്നും എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​നെ​​​​തി​​​​രേ​​​​യാ​​​ണു രൂ​​​​ക്ഷ​​​​മാ​​​​യ വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​യ​​​​ർ​​​​ന്ന​​​​ത്. അ​​​​ന്പ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ വി​​​​ജ​​​​യി​​​​ച്ച ജി. ​​​​സു​​​​ധാ​​​​ക​​​​ര​​​​നും എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ൻ ത​​​​ന്നെ പ​​​​രി​​​​ഹ​​​​സി​​​​ച്ചെ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ണു സി​​​​പി​​​​എം വി​​​​ട്ട​​​​ത്.

സി​​​​പി​​​​എ​​​​മ്മി​​​​ലെ മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളെ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തെ​​​​യു​​​​ള്ള എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ന്‍റെ ശൈ​​​​ലി​​​​യോ​​​​ട് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ ക​​​​ന​​​​ത്ത പ​​​​രാ​​​​ജ​​​​യ​​​​ത്തോ​​​​ടെ പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ൽ​​​നി​​​​ന്ന് എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ൾ കൂ​​​​ടി​​​​വ​​​​രി​​​​ക​​​​യാ​​​ണ്. പ​​​യ്യ​​​ന്നൂ​​​രി​​​ലും ആ​​​ല​​​പ്പു​​​ഴ​​​യി​​​ലും പാ​​​ല​​​ക്കാ​​ട്ടും ബ്രാ​​​ഞ്ച് ത​​​ല​​​ങ്ങ​​​ളി​​​ലും ഏ​​​രി​​​യാ​​​ ത​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും ഉ​​​യ​​​രു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ​​പോ​​​ലും എം.​​​വി. ഗോ​​​വി​​​ന്ദ​​​ന് സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തി​​​രു​​​ന്നു സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല.

Latest News

Corehub Up