Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eelephant

Malappuram

കാ​ട്ടാ​ന​ക​ളെ കാ​ടുക​യ​റ്റ​ൽ; സ്പെ​ഷ്യ​ൽ ഡ്രൈ​വ് ഇ​ന്നും തു​ട​രും

നി​ല​മ്പൂ​ര്‍: ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ കാ​ട്ടാ​ന​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ല്യ​ക്കാ​രാ​യ ആ​ന​ക​ളെ കാ​ടു​ക​യ​റ്റാ​ന്‍ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ന് തു​ട​ക്കം. നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​എ​ഫ്ഒ കെ.​കെ. സു​നി​ല്‍​കു​മാ​റി​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 80- ഓ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ദൗ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ നാ​ല് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് വ​ന​പാ​ല​ക​ര്‍ തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​ത്. 9.30ഓ​ടെ കാ​ഞ്ഞി​ര​പു​ഴ വ​നം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ചാ​ത്തം​പു​റാ​യി 2018 തേ​ക്ക് പ്ലാ​ന്റേ​ഷ​നി​ല്‍ മൂ​ന്ന് കാ​ട്ടാ​ന​ക​ളെ ക​ണ്ടെ​ത്തി.

എ​ന്നാ​ല്‍ കു​റ്റി​ക്കാ​ട് നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ പ​ട​ക്കം പൊ​ട്ടി​ച്ചും കൂ​ക്കി​വി​ളി​ച്ചും ആ​ന​ക​ളെ തു​ര​ത്താ​ന്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചി​ല്ല. തു​ട​ര്‍​ന്ന് രാ​ത്രി​യി​ലും വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വി​​ന്‍റെ ഭാ​ഗ​മാ​യി ആ​റ് ഏ​റു​മാ​ട​ങ്ങ​ളും ആ​റ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും മേ​ഖ​ല​യി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ദൗ​ത്യം ഇ​ന്നും തു​ട​രാ​നാ​ണ് തീ​രു​മാ​നം. ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് വീ​ണ്ടും തെര​ച്ചി​ല്‍ ആ​രം​ഭി​ക്കും. അ​ക​മ്പാ​ടം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പൊ​ക്കോ​ട് വ​ന​മേ​ഖ​ല​യി​ലെ​യും കാ​ഞ്ഞി​ര​പു​ഴ ചാ​ത്തം​പു​റാ​യി വ​ന​മേ​ഖ​ല​യി​ലെ​യും കാ​ട്ടാ​ന​ക​ളെ മൈ​ലാ​ടി വ​ഴി എ​ട​ക്കോ​ട് വ​ന​ഭാ​ഗ​ത്തേ​ക്ക് ക​യ​റ്റാ​നും പി​ന്നീ​ട് മൂ​വാ​യി​രം വ​ന​മേ​ഖ​ല​യി​ലൂ​ടെ കു​റു​വ​ന്‍​പു​ഴ ക​ട​ത്തി പ​ന്തീ​രാ​യി​രം ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് എ​സി​എ​ഫ് അ​നീ​ഷ സി​ദ്ദി​ഖ്, നി​ല​മ്പൂ​ര്‍ റേ്ഞ്ച് ഓ​ഫി​സ​ര്‍ ജി​തേ​ഷ്, എ​ട​വ​ണ്ണ റേഞ്ച് ഓ​ഫി​സ​ര്‍ ഷം​നാ​സ്, അ​ക​മ്പാ​ടം ഡെ​പ്യൂ​ട്ടി റേഞ്ച് ഓ​ഫി​സ​ര്‍ കെ.​പി. അ​ഭി​ലാ​ഷ്, കാ​ഞ്ഞി​ര​പു​ഴ ഡെ​പ്യൂ​ട്ടി റെേഞ്ച് ഓ​ഫി​സ​ര്‍ പി.​എ​ന്‍. സ​ജീ​വ​ന്‍, എ​ട​ക്കോ​ട് ഡെ​പ്യൂ​ട്ടി റേഞ്ച് ഓ​ഫി​സ​ര്‍ മ​നോ​ജ് കു​മാ​ര്‍, നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ആ​ര്‍​ആ​ര്‍​ടി ഡെ​പ്യൂ​ട്ടി റേഞ്ച് ഓ​ഫി​സ​ര്‍ രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞി​ര​പു​ഴ, എ​ട​ക്കോ​ട്, അ​ക​മ്പാ​ടം വ​നം​സ്റ്റേ​ഷ​നു​ക​ളി​ലെ ജീ​വ​ന​ക്കാ​രും ആ​ര്‍​ആ​ര്‍​ടി സ്‌​പെ​ഷ്യ​ല്‍ ടീം, ​പി​ആ​ര്‍​ടി അം​ഗ​ങ്ങ​ളും ദൗ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Latest News

Corehub Up