Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Efforts

Kannur

ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി​യും സി​പി​എ​മ്മും ഒ​പ്പ​ത്തി​നൊ​പ്പം: കെ. ​മു​ര​ളീ​ധ​ര​ൻ

ക​ണ്ണൂ​ർ: രാ​ജ്യ​ത്ത് ബി​ജെ​പി ന​ട​ത്തു​ന്ന ഭ​ര​ണ​ഘ​ട​ന അ​ട്ടി​മ​റി​ക്ക് കേ​ര​ള​ത്തി​ൽ സി​പി​എ​മ്മും കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും ഭ​ര​ണ​ഘ​ട​നാ​സം​ര​ക്ഷ​ണ​ത്തി​നാ​യി ഡ​ൽ​ഹി​യി​ൽ പ്ര​തി​പ​ക്ഷ​ത്തോ​ടൊ​പ്പം സ​മ​ര​ത്തി​നി​റ​ങ്ങു​ക​യും കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്കൊ​പ്പം ചേ​ർ​ന്ന് കോ​ൺ​ഗ്ര​സി​നെ എ​തി​ർ​ക്കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് സി​പി​എം സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ.

ക​ണ്ണൂ​ർ ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​മാ​യി രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട അ​ജി​ത് പ​വാ​ർ ബി​ജെ​പി പാ​ള​യ​ത്തി​ലെ​ത്തി​യ​തോ​ടെ കേ​സു​ക​ൾ ഇ​ല്ലാ​താ​യെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ, ക​ർ​ണാ​ട​ക​യി​ലെ ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രാ​യ നീ​ക്ക​ങ്ങ​ൾ മാ​ത്രം വി​ജ​യി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ്യാ​നേ​ഷ് കു​മാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ശ്വ​സ്ത​നാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റെ നി​യ​മി​ക്കു​ന്ന സ​മി​തി​യി​ൽ​നി​ന്ന് ചീ​ഫ് ജ​സ്റ്റി​സി​നെ ഒ​ഴി​വാ​ക്കു​ക​യും പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ക്കു​ന്ന കേ​ന്ദ്ര​മ​ന്ത്രി​യെ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത് ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്നും ഇ​തി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭം ശ​ക്ത​മാ​വു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി.​എ. നാ​രാ​യ​ണ​ൻ, ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ, പി.​ടി. മാ​ത്യു, സ​ജീ​വ് മാ​റോ​ളി, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ഇ.​ആ​ർ. വി​നോ​ദ്, മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ, വി.​വി. പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up