ഇടുക്കി: രാജകുമാരി ബിഡിവിഷനില് ജീപ്പ് മറിഞ്ഞ് അപകടം. ഏലത്തോട്ടത്തില്നിന്ന് ജോലികഴിഞ്ഞ് തൊഴിലാളികളുമായിപോയ ജീപ്പാണ് നിയന്ത്രണംവിട്ട് 20 അടി താഴ്ചയിലേക്കു മറിഞ്ഞത്.
എട്ടു പേരാണ് വാഹനത്തില് ഉണ്ടായിരുന്നത്. ഒരാള്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. മുട്ടുകാട് സ്വദേശിയുടേതാണ് ജീപ്പ്.