Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eight People Bitten.

Thiruvananthapuram

ആ​ര്യ​നാ​ട്ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ ആ​ക്ര​മ​ണം രൂ​ക്ഷം: എ​ട്ടു പേ​ർ​ക്കു ക​ടി​യേ​റ്റു ‎

‎നെ​ടു​മ​ങ്ങാ​ട് : ആ​ര്യ​നാ​ട്ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ ആ​ക്ര​മ​ണം  രൂ​ക്ഷ​മാ​കു​ന്നു. പു​ല​ർ​ച്ചെ ജോ​ലി​ക്കി​റ​ങ്ങി​യ​വ​രും പ്ര​ഭാ​ത​സ​വാ​രി​ക്കാ​രു​മ​ട​ക്കം എ​ട്ടു പേ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തെ​രു​വു​നാ​യ അ​തി​ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു പ​രു​ക്കേ​ൽ​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ഭ​യ​ക്കു​ന്ന രീ​തി​യി​ലാ​ണ് ഭീ​തി പ​ട​ർ​ന്നി​രി​ക്കു​ന്ന​ത്.

‎ആ​ര്യ​നാ​ട് കെ​എ​സ്ആ​ർ​ടി​സിഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റാ​യ കോ​ട്ട​യ്ക്ക​കം സ്വ​ദേ​ശി ജി.​എ​സ്. സു​ഭാ​ഷി​നാ​ണ് ആ​ദ്യം ക​ടി​യേ​റ്റത്. മീ​നാ​ങ്ക​ൽ - കോ​ട്ട​യം ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് ഡി​പ്പോ​യി​ൽ എ​ത്തി​യ സ​മ​യ​ത്താ​ണ് നാ​യ ഇ​ദ്ദേ​ഹ​ത്തി​ന് നേ​രെ പാ​ഞ്ഞ​ടു​ത്ത​ത്. സു​ഭാ​ഷി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പൊ​ട്ട​ൻ​ത​ല സ്വ​ദേ​ശി​യാ​യ യു​വാ​വി​നും നായയുടെ ക​ടി​യേ​റ്റു.

‎ആ​ര്യ​നാ​ട് കാ​ഞ്ഞി​രം​മൂ​ട് ജം ഗ്ഷനിൽ പ്ര​ഭാ​ത​സ​വാ​രി​ക്കാ​യെത്തി​യ ആ​ര്യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ (62), ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (71), പു​ഷ്ക​ര​ൻ (67), ഭൂവ​ന​ച​ന്ദ്ര​ൻ (67) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​ർ​ക്കു പു​റ​മെ  ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ളെ​യും നാ​യ ആ​ക്ര​മി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പ​രു​ക്കേ​റ്റ എ​ട്ടുപേ​രെയും തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇവർ അ​ടി​യ​ന്ത​ര ചി​കി​ത്സതേടി പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​കളെടുത്തു.

‎മേ​ഖ​ല​യി​ൽ ഇ​ത് ആ​ദ്യ​മാ​യ​ല്ല തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്. ഒ​രാ​ഴ്ച മു​ൻ​പ് ആ​ര്യ​നാ​ട് ഗ​വ​ൺ​മെന്‍റ് ആ​ശു​പ​ത്രി​ക്കു സ​മീ​പം ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്കും മൂ​ന്നു രോ​ഗി​ക​ൾ​ക്കും തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ര​വ​ധി പേ​ർ ഇ​ര​യാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത രോ​ഷ​ത്തി​ലാ​ണ്. ‎

പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജം​ക്ഷ​നു​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു വ​ഴി​ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. സ്കൂ​ൾ കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മാ​ണ് ഏ​റെ ഭീ​തി​യി​ലാ​യി​രി​ക്കു​ന്ന​ത്.​ ഇ​തി​നി​ടെ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ നാ​യ​ക​ളെ പി​ടി​കൂ​ടാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി അ​സ​രം​ഭി​ച്ചു.

Latest News

Corehub Up