Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electoral System

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സം​​​വി​​​ധാ​​​ന​​​ത്തെ പ്ര​​​ശം​​​സി​​​ച്ച് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നി​​​യ​​​മ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​ന് പി​​​ന്തു​​​ണ​​​യേ​​​റാ​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സം​​​വി​​​ധാ​​​ന​​​ത്തെ പ്ര​​​ശം​​​സി​​​ച്ച് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണാ​​​ൾ​​​ഡ് ട്രം​​​പ്. യു​​​എ​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്ക​​​ാത്ത​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​ന്ത്യ​​​യു​​​ടെ മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ട്രം​​​പ് നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

തി​​​ങ്ക​​​ളാ​​​ഴ്ച ട്രൂ​​​ത്ത് സോ​​​ഷ്യ​​​ലി​​​ൽ പ​​​ങ്കു​​​വച്ച കു​​​റി​​​പ്പി​​​ൽ, ഇ​​​ന്ത്യ​​​യി​​​ൽ ന​​​ട​​​ന്ന അ​​​വ​​​സാ​​​ന പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 64.6 കോ​​​ടി​​​യോ​​​ളം ആ​​​ളു​​​ക​​​ൾ വോ​​​ട്ടു​​​രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും എ​​​ന്നാ​​​ൽ, ഇ​​​തി​​​ൽ ഒ​​​രു​​​ ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ ആ​​​ളു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ത​​​പാ​​​ൽ​​​വോ​​​ട്ട് ചെ​​​യ്ത​​​തെ​​​ന്നും ട്രം​​​പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​ന്ത്യ​​​യി​​​ൽ വോ​​​ട്ട് ചെ​​​യ്ത ഓ​​​രോ പൗ​​​ര​​​നും ഫോ​​​ട്ടോ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഉ​​​ട​​​ൻ​​​ത​​​ന്നെ സേ​​​വ് അ​​​മേ​​​രി​​​ക്ക ആ​​​ക്ട് പാ​​​സാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി സേ​​​വ് അ​​​മേ​​​രി​​​ക്ക​​​ൻ വോ​​​ട്ട​​​ർ എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ട്രം​​​പ് നി​​​ര​​​ന്ത​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. വോ​​​ട്ട​​​ർ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു പൗ​​​ര​​​ത്വ തെ​​​ളി​​​വ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ക, രാ​​​ജ്യ​​​വ്യാ​​​പ​​​ക വോ​​​ട്ട​​​ർ​​​ഐ​​​ഡി നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ക, ത​​​പാ​​​ൽ വോ​​​ട്ടി​​​നു നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് ഈ ​​​ബി​​​ല്ലി​​​ലെ പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ.

Latest News

Corehub Up