Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elephants Back Into The Forest

Malappuram

കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റൽ വിഫലം: ഡ്രോ​ൺ നി​രീ​ക്ഷ​ണവുമായി വ​നം​വ​കു​പ്പ്

നി​ല​മ്പൂ​ർ: ശ​ല്യ​ക്കാ​രാ​യ കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റാ​നു​ള്ള സ്പെ​ഷ്യ​ൽ ഡ്രൈ​വിന്‍റെ ഒ​ന്നാം ഘ​ട്ടം വ​നം​വ​കു​പ്പ് ഊ​ർ​ജി​ത​മാ​ക്കി. ദൗ​ത്യ​ത്തി​നാ​യി വ​യ​നാ​ട്ടി​ൽ നി​ന്ന് ഡ്രോ​ൺ എ​ത്തി​ച്ച് നി​രീ​ക്ഷ​ണം തു​ട​ങ്ങി. വ്യാ​ഴാ​ഴ്ച്ച വൈ​കീ​ട്ടോ​ടെ ചാ​ലി​യാ​ർ​മു​ക്ക്, പൊ​ക്കോ​ട്, കാ​ന​ക്കു​ത്ത്, ചാ​ത്തും​പു​റാ​യി ഭാ​ഗ​ങ്ങ​ളി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ആ​ന​ക​ളെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല നി​രീ​ക്ഷ​ണം ഇ​ന്നും തു​ട​രും.

ദൗ​ത്യ​ത്തി​നി​ട​യി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ ത​ണ്ണി​പൊ​യി​ൽ ഭാ​ഗ​ത്ത് കാ​ട്ടാ​ന​ക​ൾ പ​ന​ക​ൾ ത​ക​ർ​ത്തു. അ​ക​മ്പാ​ടം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ കെ.​പി. അ​ഭി​ലാ​ഷ്, നി​ല​മ്പൂ​ർ ആ​ർ​ആ​ർ​ടി ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ രാ​ജേ​ഷ്, കാ​ഞ്ഞി​ര​പ്പു​ഴ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ പി.​എ​ൻ. സ​ജീ​വ​ൻ, എ​ട​ക്കോ​ട് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ മ​നോ​ജ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 80 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ദൗ​ത്യ​ത്തി​ലു​ള്ള​ത്.

ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തെത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 12നാ​ണ് നി​ല​മ്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്നാം ഘ​ട്ട സ്പെ​ഷ്യ​ൽ ഡ്രൈ​വ് തു​ട​ങ്ങി​യ​ത്. ചാ​ത്തും​പു​റാ​യി 2018 തേ​ക്ക് പ്ലാ​ന്റേ​ഷ​നി​ലും ചാ​ലി​യാ​ർ​മു​ക്കി​ലും ആ​ന​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും തു​ര​ത്താ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ​ക്കി​ടെ ഇ​വ കാ​ട്ടി​ൽ ഒ​ളി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ൻ​പ​ത് ദി​വ​സ​മാ​യി വ​ന​പാ​ല​ക​ർ ദൗ​ത്യം തു​ട​രു​ക​യാ​ണ്.

എ​ട​ക്കോ​ട്, മൂ​വാ​യി​രം വ​ന​മേ​ഖ​ല​ക​ളി​ലൂ​ടെ പ​ന്തീ​രാ​യി​രം വ​ന​ത്തി​ലേ​ക്ക് ആ​ന​ക​ളെ ക​യ​റ്റി​വി​ട്ടാ​ലും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​വ മ​ട​ങ്ങി​യെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. മ​യ​ക്കു​വെ​ടി വെ​ച്ച് പി​ടി​കൂ​ടി മ​റ്റ് വ​ന​മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​റ്റി​യാ​ൽ മാ​ത്ര​മേ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കൂ എ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

Latest News

Corehub Up