Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elevate Education

Alappuzha

വി​ദ്യാ​ഭ്യാ​സ​ത്തെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ എ​ത്തി​ക്കും മന്ത്രി റോ​ജി എം. ​ജോ​ൺ

തു​റ​വൂ​ർ: കേ​ര​ള​ത്തി​ൽ ഇ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ​നി​ല​വാ​ര​ത്തെ ഉ​ന്ന​തി​യി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് യു​ഡി​ഫ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യമെന്നും കു​ട്ടി​ക​ളെ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ എ​ത്തി​ക്കുന്നതിനു നി​ര​വ​ധി കോ​ഴ്സു​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞ​ാബ​ദ്ധ​മാ​ണെ​ന്നും മന്ത്രി റോജി എം. ജോൺ.


അ​രൂ​ർ എം​എ​ൽ​എ മെ​റി​റ്റ് അ​വാ​ർ​ഡ് ദാ​ന​ച്ചട​ങ്ങ് ഉ​ദ്ഘാ​ട​നം ചെയ്തു പ്രസംഗിക്കുകയായി രുന്നു മന്ത്രി. അ​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽനി​ന്ന് ഉ​ന്ന​തവി​ജ​യം കൈ​വ​രി​ച്ച ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​പ്ല​സ് നേ​ടി​യ 400 കു​ട്ടി​ക​ൾ​ക്കും 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച 23 സ്കൂ​ളു​ക​ൾ​ക്കും സ​ല്യൂ​ട് 2026 മെ​റി​റ്റ് അ​വാ​ർ​ഡ് ന​ൽ​കി.


ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റും അ​രൂ​ർ എം​എ​ൽ​എ​യു​മാ​യ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഇ​ഒ അ​നി​ൽ മി​റാ​ണ്ട, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി.​കെ. രാ​ജേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റുമാ​രാ​യ സി.​കെ. പു​ഷ്പ്പ​ൻ, ബി​ന്ദു ഷാ​ജി, ശ്യാ​മ​ള​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മെ​ംബർ ജ്യോ​തി ല​ക്ഷ്മി, അ​സീ​സ് പാ​യി​ക്കാ​ട്, പി.​ടി. രാ​ധാ​കൃ​ഷ്ണ​ൻ, അ​ഡ്വ.​ കെ. ഉ​മേ​ശ​ൻ, ദി​ലീ​പ് ക​ണ്ണ​ാട​ൻ, കെ. ​രാ​ജീ​വ​ൻ, തു​റ​വൂ​ർ ദേ​വ​രാ​ജ​ൻ, പ്ര​തു​ല ച​ന്ദ്ര​ൻ, എം.​ആ​ർ. രാ​ജേ​ഷ്, പി.​സി. ഷൈ​ൻ, സാ​ര​ഥി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Latest News

Corehub Up