അരൂർ എംഎൽഎ മെറിറ്റ് അവാർഡ് ദാനച്ചടങ്ങ്
തുറവൂർ: കേരളത്തിൽ ഇന്നത്തെ വിദ്യാഭ്യാസനിലവാരത്തെ ഉന്നതിയിൽ എത്തിക്കുക എന്നതാണ് യുഡിഫ് സർക്കാരിന്റെ ലക്ഷ്യമെന്നും കുട്ടികളെ ഉയർന്ന നിലവാരത്തിൽ എത്തിക്കുന്നതിനു നിരവധി കോഴ്സുകൾ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി റോജി എം. ജോൺ.
അരൂർ എംഎൽഎ മെറിറ്റ് അവാർഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായി രുന്നു മന്ത്രി. അരൂർ നിയോജകമണ്ഡലത്തിൽനിന്ന് ഉന്നതവിജയം കൈവരിച്ച ബിരുദവിദ്യാർഥികൾക്കും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ എപ്ലസ് നേടിയ 400 കുട്ടികൾക്കും 100 ശതമാനം വിജയം കൈവരിച്ച 23 സ്കൂളുകൾക്കും സല്യൂട് 2026 മെറിറ്റ് അവാർഡ് നൽകി.
ഡെപ്യൂട്ടി സ്പീക്കറും അരൂർ എംഎൽഎയുമായ ഷാനിമോൾ ഉസ്മാൻ അധ്യക്ഷത വഹിച്ചു. എഇഒ അനിൽ മിറാണ്ട, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ. പുഷ്പ്പൻ, ബിന്ദു ഷാജി, ശ്യാമളകുമാരി, ജില്ലാ പഞ്ചായത്ത് മെംബർ ജ്യോതി ലക്ഷ്മി, അസീസ് പായിക്കാട്, പി.ടി. രാധാകൃഷ്ണൻ, അഡ്വ. കെ. ഉമേശൻ, ദിലീപ് കണ്ണാടൻ, കെ. രാജീവൻ, തുറവൂർ ദേവരാജൻ, പ്രതുല ചന്ദ്രൻ, എം.ആർ. രാജേഷ്, പി.സി. ഷൈൻ, സാരഥി എന്നിവർ സന്നിഹിതരായിരുന്നു.
Tags : elevate education Nattuvishesham District news