Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Embankment

Alappuzha

പ​മ്പ് സ്ഥാ​പി​ക്കാ​നാ​യി പു​റം​ബ​ണ്ട് വെ​ട്ടിപ്പൊ​ളി​ച്ചു

എ​ട​ത്വ: വെ​ള്ള​ത്തി​ല്‍ ഇ​റ​ക്കി​വ​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ബ്‌​മെ​ര്‍​സി​ബി​ള്‍ പ​മ്പ് സ്ഥാ​പി​ക്കാ​നാ​യി പു​റം​ബ​ണ്ട് വെ​ട്ടിപൊ​ളി​ച്ച​തോ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മ​റു​ക​ര ക​ട​ക്കേ​ണ്ട​ത് ബ​ണ്ടി​ന് കു​റു​കെ ഇ​ട്ട ഇ​ല​ക്ടി​ക് പോ​സ്റ്റിലൂ​ടെ. സ്ഥാ​പി​ച്ച പ​മ്പ് ക​ത്തി​പ്പോ​യ​തോ​ടെ പ​മ്പിം​ഗും വ​ഴി​യു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

വീ​യ​പു​രം ചെ​റു​ത​ന പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ചെ​റു​ത​ന പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ചി​ല്ലാ​ക്കേ​രി-​പൂ​പ്പ​ള്ളി റോ​ഡാ​ണ് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പ​മ്പി​ങ് മോ​ട്ട​ര്‍ സ്ഥാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​തം അ​ട​ഞ്ഞ​ത്. 220 ഏ​ക്ക​ര്‍ വി​സ്തീ​ര്‍​ണ്ണ​മു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​ച്ച​നാ​രി റോ​ഡാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

2024-25 സാ​മ്പ​ത്തി​ക വ​ര്‍​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് സ​ബ്‌​മെ​ര്‍​സി​ബി​ള്‍ പ​മ്പ് സെ​റ്റ് ന​ല്‍​കു​കയാ​യി​രു​ന്നു. പ്ര​വ​ര്‍​ത്തി​പ്പി​ച്ച​തി​ലേ​യോ സ്ഥാ​പി​ച്ച​തി​ലെ​യോ അ​പാ​ക​ത മൂ​ലം 50 ഹോ​ഴ്‌​സ് പ​വ​റു​ള്ള പ​മ്പ്‌​സെ​റ്റ് ക​ത്തി​പ്പോ​യി​രു​ന്നു. പ​മ്പ് സെ​റ്റ് ക​ത്തി​പ്പോ​യ​തി​നെ തു​ട​ര്‍​ന്ന് പ​മ്പ് വ​യ്ക്കാ​ന്‍ സ​ജ്ജ​മാ​ക്കി​യ സ്ഥ​ലം തോ​ടാ​യി കി​ട​ക്കു​ക​യാ​ണ്.

സ്ഥ​ലം നി​ക​ത്തി​യെ​ങ്കി​ല്‍ മാ​ത്ര​മേ പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യൂ. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ൾ, സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്കാ​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണ് വ​ഴി​യാ​ധാ​ര​മാ​യ​ത്. സൈ​ക്കി​ളി​ല്‍ അ​ധി​ക​വും യാ​ത്ര ചെ​യ്യു​ന്ന സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ ഒ​രു​വ​ര്‍​ഷ​മാ​യി യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യിലാ​ണ്.

ഇ​തു​മൂ​ലം കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചാ​ണ് വി​യ​പു​രം ആ​യാ​പ​റ​മ്പ് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍ യാ​ത്ര ചെ​യ്യു​ന്ന​ത്. നി​ല​വി​ല്‍ കാ​ല്‍​ന​ട​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ശ്ര​യം. പ്ര​ദേ​ശ​ത്ത് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ന്നി​രു​ന്ന ഒ​രു വൈ​ദ്യു​തി തൂ​ണ്‍ തോ​ടി​ന് കു​റു​കെ പാ​ല​മാ​യി​ട്ടാ​ണ് മ​റു​ക​ര ക​ട​ക്കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ള്‍ പാ​ട​ശേ​ഖ​ര സ​മി​തി​യ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​ര്‍ കൈ​മ​ല​ര്‍​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പു​ഞ്ച സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

പു​ഞ്ച സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി സ്ഥ​ല​ത്തെ​ത്തി പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ അ​ഭി​പ്രാ​യം മാ​ത്രം കേ​ട്ട് പ​രാ​തി പ​രി​ഗ​ണി​ക്കാ​തെ പോ​യെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. റോ​ഡ​ല്ലെ​ന്നും പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടാ​ണെ​ന്നും പാ​ട​ശേ​ഖ​ര സ​മ​തി ഓ​ഫീ​സ​റെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് മ​ട​ക്കി​യെ​ന്നാ​ണ് ആ​ക്ഷേ​പം. അ​തേ​സ​മ​യം റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും പ​കു​തി​ഭാ​ഗം വരെ റോ​ഡ് ടാ​ര്‍ ചെ​യ്ത് സു​ര​ക്ഷി​ത​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Latest News

Corehub Up