Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Embodies

Kollam

കാ​രു​ണ്യ​ത്തി​ന്‍റെ മു​ഖ​മാ​ണ് കാ​രു​ണ്യ​തീ​ര​ത്തി​ന്: എ​ന്‍.കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എംപി

കൊ​ല്ലം : നി​ന്നെ​പ്പോ​ലെ നി​ന്‍റെ അ​യ​ല്‍​ക്കാ​ര​നെ സ്‌​നേ​ഹി​ക്കു​ക എ​ന്നു​ള്ള ഈ​ശോ​യു​ടെ വ​ച​നം പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്ന​യി​ട​മാ​ണ് കാ​രു​ണ്യ​തീ​രം. കാ​രു​ണ്യ​ത്തിന്‍റെ മ​നോ​ഹ​ര​തീ​ര​മാ​യാ​ണ് കാ​രു​ണ്യ​തീ​രം ബാ​ല​ഭ​വ​നെ​യും ക​സാ​മി​യ ഓ​ള്‍​ഡ് എ​ജ് ഹോ​മി​നെ​യും കാ​ണു​വാ​ന്‍ ക​ഴി​യു​ക​യെ​ന്ന എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി.

ഇ​ര​വി​പു​രം കാ​രു​ണ്യ​തീ​രം ബാ​ല​ഭ​വ​ന്‍ -​ ക​സാ​മി​യ ഓ​ള്‍​ഡ് ഏ​ജ് ഹോ​മി​ന്റെ 25-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​വും ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന കാ​രു​ണ്യ​വ​ര്‍​ഷ​ത്തി​ന്റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​ന​വും ഇ​ര​വി​പു​രം കാ​രു​ണ്യ​തീ​രം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.

കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍​.‍ ഡോ. ​ബൈ​ജു ജൂ​ലി​യാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ എം ​എ​ല്‍ എ ​അ​ഡ്വ.​വി​ഷ്ണു​മോ​ഹ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​യി​ലെ ആ​ദ്യ രൂ​പ​ത​യാ​യ കൊ​ല്ലം രൂ​പ​ത​യി​ലെ ആ​ദ്യ അ​ല്‍​മാ​യ പി​ആ​ര്‍​ഓ ആ​യ ജോ​ര്‍​ജ് എ​ഫ്. സേ​വ്യ​ര്‍ വ​ലി​യ​വീ​ടി​നെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. സാ​ഹി​ത്യ​കാ​ര​ന്‍ വി ​ടി കു​രീ​പ്പു​ഴ, ാരു​ണ്യ​തീ​രം മാ​നേ​ജിം​ഗ് ട​സ്റ്റി സി​സ്റ്റ​ര്‍ തെ​രേ​സ പു​തു​പ്പ​റ​മ്പി​ല്‍, ഇ​ര​വി​പു​രം കൗ​ണ്‍​സി​ല​ര്‍ ല​ക്ഷ്മി, ജോ​ര്‍​ജ് എ​ഫ് സേ​വ്യ​ര്‍ വ​ലി​യ​വീ​ട് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

യോ​ഗ​ത്തി​ന് മു​ന്‍​പാ​യി​ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് കൊ​ല്ലം റോ​മ​ന്‍ ക​ത്തോ​ലി​ക്ക രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ‍ ഡോ. ​ബൈ​ജു ജൂ​ലി​യാ​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​വും ഇ​ര​വി​പു​രം ഇ​ട​വ​ക വി​കാ​രി ഫാ. ​സാ​ജ​ന്‍ വാ​ള്‍​ട്ട​ര്‍ സ​ഹ​കാ​ര്‍​മി​ക​ത്വ​വും വ​ഹി​ച്ചു.

 

Latest News

Corehub Up