കൊല്ലം : നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്നുള്ള ഈശോയുടെ വചനം പ്രാവര്ത്തികമാക്കുന്നയിടമാണ് കാരുണ്യതീരം. കാരുണ്യത്തിന്റെ മനോഹരതീരമായാണ് കാരുണ്യതീരം ബാലഭവനെയും കസാമിയ ഓള്‍ഡ് എജ് ഹോമിനെയും കാണുവാന്‍ കഴിയുകയെന്ന എന്‍.കെ. പ്രേമചന്ദ്രന് എംപി.
ഇരവിപുരം കാരുണ്യതീരം ബാലഭവന് - കസാമിയ ഓള്‍ഡ് ഏജ് ഹോമിന്റെ 25-ാം വാര്‍ഷികാഘോഷവും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന കാരുണ്യവര്‍ഷത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഇരവിപുരം കാരുണ്യതീരം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംപി.
കൊല്ലം രൂപത വികാരി ജനറാൾ മോണ്‍. ഡോ. ബൈജു ജൂലിയാന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എം എല്‍ എ അഡ്വ.വിഷ്ണുമോഹന് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയിലെ ആദ്യ രൂപതയായ കൊല്ലം രൂപതയിലെ ആദ്യ അല്മായ പിആര്‍ഓ ആയ ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീടിനെ യോഗത്തില്‍ ആദരിച്ചു. സാഹിത്യകാരന് വി ടി കുരീപ്പുഴ, ാരുണ്യതീരം മാനേജിംഗ് ടസ്റ്റി സിസ്റ്റര്‍ തെരേസ പുതുപ്പറമ്പില്‍, ഇരവിപുരം കൗണ്‍സിലര്‍ ലക്ഷ്മി, ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട് എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തിന് മുന്പായിനടന്ന ദിവ്യബലിക്ക് കൊല്ലം റോമന്‍ കത്തോലിക്ക രൂപത വികാരി ജനറാൾ ഡോ. ബൈജു ജൂലിയാന് മുഖ്യകാര്‍മികത്വവും ഇരവിപുരം ഇടവക വികാരി ഫാ. സാജന് വാള്‍ട്ടര്‍ സഹകാര്‍മികത്വവും വഹിച്ചു.
Tags : nattu vishesham embodies Karunyatheeram