Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emeraldgreengown

കെ​യ്റ നൈ​റ്റ്‌​ലി​യു​ടെ വി​ഖ്യാ​ത​മാ​യ 'അ​റ്റോ​ൺ​മെ​ന്‍റ്' ഗൗ​ൺ ലേ​ല​ത്തി​ന്!

സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​വും വി​കാ​ര​നി​ർ​ഭ​ര​വു​മാ​യ വ​സ്ത്ര​ങ്ങ​ളി​ലൊ​ന്ന്, 2007ൽ ​പു​റ​ത്തി​റ​ങ്ങി​യ 'അ​റ്റോ​ൺ​മെ​ന്‍റ്'​എ​ന്ന ചി​ത്ര​ത്തി​ൽ ഹോ​ളി​വു​ഡ് താ​രം കെ​യ്റ നൈ​റ്റ്‌​ലി അ​ണി​ഞ്ഞ എ​മ​റാ​ൽ​ഡ് ഗ്രീ​ൻ സി​ൽ​ക്ക് ഗൗ​ൺ ലേ​ല​ത്തി​ന്.
ചി​ത്രം പു​റ​ത്തി​റ​ങ്ങി ഏ​ക​ദേ​ശം ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ടു​മ്പോ​ഴും പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ മാ​യാ​തെ നി​ൽ​ക്കു​ന്ന ഈ ​വ​സ്ത്രം ഡി​സം​ബ​ർ 9ന് ​ല​ണ്ട​നി​ലെ പ്ര​ശ​സ്ത​മാ​യ ക്രി​സ്റ്റീ​സ് ലേ​ല​ശാ​ല​യി​ലാ​ണ് വി​ൽ​പ്പ​ന​യ്ക്ക് എ​ത്തു​ന്ന​ത്. 

ഏ​ക​ദേ​ശം 1,20,000 പൗ​ണ്ട് (ഏ​ക​ദേ​ശം 1.61 ല​ക്ഷം ഡോ​ള​ർ / ഒ​ന്നേ​കാ​ൽ കോ​ടി​യി​ല​ധി​കം രൂ​പ) വ​രെ​യാ​ണ് ഈ ​വ​സ്ത്ര​ത്തി​ന് പ്ര​തീ​ക്ഷി​ക്കു​ന്ന ലേ​ല​ത്തു​ക. ഇ​യാ​ൻ മ​ക്ഇ​വാ​ന്‍റെ നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ജോ ​റൈ​റ്റ് സം​വി​ധാ​നം ചെ​യ്ത 'അ​റ്റോ​ൺ​മെ​ന്‍റി​ൽ' സെ​സി​ലി​യ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് കെ​യ്റ നൈ​റ്റ്‌​ലി അ​വ​ത​രി​പ്പി​ച്ച​ത്.

ചി​ത്ര​ത്തി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​വും വൈ​കാ​രി​ക​വു​മാ​യ രം​ഗ​ത്തി​ലാ​ണ് കെ​യ്റ ഈ ​പ​ച്ച ഗൗ​ൺ അ​ണി​യു​ന്ന​ത്. ആ​ഴ്ച​ക​ൾ നീ​ണ്ട പ്ര​ണ​യ​സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ, വീ​ട്ടു​ജോ​ലി​ക്കാ​ര​ന്‍റെ മ​ക​നാ​യ റോ​ബി​യു​മാ​യി (ജെ​യിം​സ് മ​ക്ക​വോ​യ്) വ​ലി​യ ലൈ​ബ്ര​റി​യി​ൽ വെ​ച്ച് സെ​സി​ലി​യ ത​ന്‍റെ പ്ര​ണ​യം തു​റ​ന്നു​പ​റ​യു​ന്ന രം​ഗം സി​നി​മാ​പ്രേ​മി​ക​ൾ​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വി​ല്ല.

കോ​സ്റ്റ്യൂം ഡി​സൈ​ന​റാ​യ ജാ​ക്വ​ലി​ൻ ഡു​റാ​ൻ ആ​ണ് ഈ ​വ​സ്ത്രം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്. "ചി​ത്രീ​ക​ര​ണം തു​ട​ങ്ങു​മ്പോ​ൾ ത​ന്നെ ഇ​തൊ​രു നി​ർ​ണാ​യ​ക രം​ഗ​മാ​ണെ​ന്നും, അ​തി​ലെ വ​സ്ത്രം എ​ന്നെ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടു​ന്ന ഒ​ന്നാ​ക​ണ​മെ​ന്നും സം​വി​ധാ​യ​ക​ൻ ജോ ​റൈ​റ്റ് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു," എ​ന്ന് ജാ​ക്വ​ലി​ൻ മു​ൻ​പ് ഒ​ര​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ചൂ​ടേ​റി​യ ദി​വ​സ​മാ​ണ് ആ ​രം​ഗം ന​ട​ക്കു​ന്ന​തെ​ന്ന് പ്രേ​ക്ഷ​ക​ർ​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള, ഭാ​രം കു​റ​ഞ്ഞ​തും ച​ല​നാ​ത്മ​ക​വു​മാ​യ പ​ച്ച വ​സ്ത്ര​മാ​ണ് സം​വി​ധാ​യ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. 1920ക​ളി​ലെ​യും 30ക​ളി​ലെ​യും ഫാ​ഷ​ൻ പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ജാ​ക്വ​ലി​ൻ കെ​യ്റ​യ്ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ഈ ​ബാ​ക്ക്‌​ലെ​സ് സി​ൽ​ക്ക് ഗൗ​ൺ ത​യ്യാ​റാ​ക്കി​യ​ത്.

ഫാ​ഷ​ൻ ച​രി​ത്ര​ത്തി​ൽ ഈ ​വ​സ്ത്ര​ത്തി​ന് സ​വി​ശേ​ഷ​മാ​യ സ്ഥാ​ന​മാ​ണു​ള്ള​തെ​ന്ന് 'ദി ​ക​ള​ർ ഓ​ഫ് ഫാ​ഷ​ൻ' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ര​ച​യി​താ​വാ​യ ക​രോ​ലി​ൻ യം​ഗ് വി​ല​യി​രു​ത്തു​ന്നു. തീ​വ്ര​മാ​യ പ്ര​ണ​യ​ത്തെ​യും നി​ഗൂ​ഢ​മാ​യ ബ​ന്ധ​ങ്ങ​ളെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന നി​റ​മാ​ണ് പ​ച്ച.

1930-ക​ളി​ലെ ഹോ​ളി​വു​ഡ് താ​രം ജീ​ൻ ഹാ​ർ​ലോ​യു​ടെ ശൈ​ലി​യെ ഓ​ർ​മി​പ്പി​ക്കു​ന്ന ഈ ​വ​സ്ത്രം, ഒ​രു വ​ലി​യ ദു​ര​ന്തം സം​ഭ​വി​ക്കു​ന്ന​തി​ന് മു​ൻ​പു​ള്ള മ​നോ​ഹ​ര​മാ​യ വേ​ന​ൽ​ക്കാ​ല​ത്തി​ന്‍റെ പ്ര​തീ​കം കൂ​ടി​യാ​ണെ​ന്ന് അ​വ​ർ നി​രീ​ക്ഷി​ക്കു​ന്നു. ആ​ഗ്ര​ഹ​ത്തി​ന്‍റെ​യും തീ​വ്ര​പ്ര​ണ​യ​ത്തി​ന്‍റെ​യും വി​ര​ഹ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യാ​ണ് ക്രി​സ്റ്റീ​സ് ല​ണ്ട​ൻ മേ​ധാ​വി താ​യ്സ് ഹി​ച്ചി​ൻ​സ് ഈ ​വ​സ്ത്ര​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്.

2008-ൽ ​ഒ​രു ജീ​വ​കാ​രു​ണ്യ ലേ​ല​ത്തി​ലൂ​ടെ വി​റ്റ​ഴി​ക്ക​പ്പെ​ട്ട ഈ ​വ​സ്ത്രം ഇ​ത്ര​യും കാ​ലം അ​മേ​രി​ക്ക​യി​ലെ ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ശേ​ഖ​ര​ത്തി​ലാ​യി​രു​ന്നു. സി​നി​മ​യു​ടെ ഇ​രു​പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫാ​ഷ​ൻ ച​രി​ത്ര​ത്തി​ലെ ഈ ​അ​മൂ​ല്യ​നി​ധി വീ​ണ്ടും ലോ​ക​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ക്രി​സ്റ്റീ​സ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. സി​നി​മാ പ്രേ​മി​ക​ൾ​ക്ക് പു​റ​മെ മ്യൂ​സി​യ​ങ്ങ​ളും ച​രി​ത്ര ഗ​വേ​ഷ​ക​രും ഈ ​വ​സ്ത്രം സ്വ​ന്ത​മാ​ക്കാ​ൻ രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

'ല​വ് ആ​ൻ​ഡ് ല​സ്റ്റ്: എ ​ലി​റ്റ​റ​റി ഗൈ​ഡ്' എ​ന്ന പ്ര​ത്യേ​ക ലേ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കെ​യ്റ​യു​ടെ വ​സ്ത്രം വി​ൽ​പ്പ​ന​യ്ക്ക് വെ​ക്കു​ന്ന​ത്. ഇ​തി​നൊ​പ്പം 1927-ലെ ​സ​യ​ൻ​സ് ഫി​ക്ഷ​ൻ ചി​ത്രം 'മെ​ട്രോ​പോ​ളി​സ്', 1931-ലെ '​ഡ്രാ​ക്കു​ള' എ​ന്നി​വ​യു​ടെ ഒ​റി​ജി​ന​ൽ പോ​സ്റ്റ​ർ ക​ലാ​സൃ​ഷ്ടി​ക​ൾ, ബ്രി​ട്ടീ​ഷ് നാ​വി​ക വീ​ര​ൻ ഹൊ​റേ​ഷ്യോ നെ​ൽ​സ​ൺ ത​ന്‍റെ പ്ര​ണ​യി​നി എ​മ്മ ഹാ​മി​ൽ​ട്ട​ണി​ന് എ​ഴു​തി​യ ക​ത്തു​ക​ൾ, പ്ര​ശ​സ്ത ബാ​ലെ ന​ർ​ത്ത​കി മാ​ർ​ഗോ​ട്ട് ഫോ​ണ്ടെ​യ്ൻ 1960-ൽ ​അ​ണി​ഞ്ഞ വ​സ്ത്രം എ​ന്നി​വ​യും ലേ​ല​ത്തി​ലു​ണ്ടാ​കും.

അ​ന്താ​രാ​ഷ്ട്ര ലേ​ല​ശാ​ല​ക​ളി​ൽ സി​നി​മാ വ​സ്ത്ര​ങ്ങ​ൾ​ക്ക് എ​ന്നും വ​ലി​യ ഡി​മാ​ൻ​ഡാ​ണ്. 1961-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'ബ്രേ​ക്ക്ഫാ​സ്റ്റ് അ​റ്റ് ടി​ഫാ​നീ​സ്' എ​ന്ന ചി​ത്ര​ത്തി​ൽ ഓ​ഡ്രി ഹെ​പ്ബേ​ൺ അ​ണി​ഞ്ഞ ക​റു​ത്ത സാ​റ്റി​ൻ വ​സ്ത്രം 2006-ൽ ​ഏ​ക​ദേ​ശം 9.20 ല​ക്ഷം ഡോ​ള​റി​നാ​ണ് ലേ​ല​ത്തി​ൽ പോ​യ​ത്.

2015-ൽ '​ഗോ​ൺ വി​ത്ത് ദി ​വി​ൻ​ഡ്' എ​ന്ന ചി​ത്ര​ത്തി​ൽ വി​വി​യ​ൻ ലീ ​അ​ണി​ഞ്ഞ വ​സ്ത്രം 1.37 ല​ക്ഷം ഡോ​ള​റി​നും വി​റ്റ​ഴി​ഞ്ഞി​രു​ന്നു. ആ ​പ​ട്ടി​ക​യി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ കെ​യ്റ നൈ​റ്റ്‌​ലി​യു​ടെ ഈ ​പ്പ​ച്ച ഗൗ​ണും ഇ​ടം​പി​ടി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

 

Latest News

Corehub Up