Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emergency

Kottayam

ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ൽ: മ​ണ്ണാ​റ​ക്ക​യ​ത്തി​നും കു​രി​ശി​ങ്ക​ലി​നും ഇ​ട​യി​ൽ വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി-​മ​ണി​മ​ല റോ​ഡി​ൽ മ​ണ്ണാ​റ​ക്ക​യ​ത്തി​നും കു​രി​ശി​ങ്ക​ലി​നും ഇ​ട​യി​ലു​ള്ള ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചു. വേ​ലി​ക്ക​ക​ത്തു​പ​ടി ഭാ​ഗ​ത്തെ ക​ലു​ങ്കി​ലൂ​ടെ​യു​ള്ള വാ​ഹ​നങ്ങ​ളു​ടെ സ​ഞ്ചാ​ര​മാ​ണ് നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത് .

മ​ണി​മ​ല-​കു​ള​ത്തൂ​ർ​മൂ​ഴി ക​ർ​ഷ​ക സൗ​ഹൃ​ദ ലി​ങ്ക് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കും മ​ണ്ണാ​റ​ക്ക​യ​ത്തി​നും ഇ​ട​യി​ലു​ള്ള ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ലു​ങ്കി​ന്‍റെ പ​കു​തി പൊ​ളി​ച്ചുനീ​ക്കി​യി​ട്ട് ഒ​രു മാ​സം ക​ഴി​ഞ്ഞു. ഒ​രു വ​ശ​ത്തു​കൂ​ടി മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ ക​ട​ന്നു​പോ​യി​രു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് പൊ​ളി​ച്ച് നീ​ക്കി​യ​തി​നോ​ട് ചേ​ർ​ന്ന് വാ​ഹ​ങ്ങ​ൾ ക​ട​ന്നു പോ​യി​രു​ന്ന ഭാ​ഗ​ത്തെ ടാ​റിം​ഗും മ​ണ്ണും ഇ​ടി​യാ​ൻ തു​ട​ങ്ങി​യ​ത്. മാ​ത്ര​മ​ല്ല അ​വ​ശേ​ഷി​ക്കു​ന്ന ക​ലു​ങ്കി​ന്‍റെ ക​ൽ​ക്കെ​ട്ടു​ക​ളും ഇ​ള​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച പെ​യ്ത മ​ഴ​യാ​ണ് ഇ​ത്ത​ര​മൊ​രു അ​പ​ക​ടാ​വ​സ്ഥ​യ്ക്കി​ട​യാ​ക്കി​യ​ത്.

നി​ല​വി​ൽ അ​പ​ക​ട​സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം ഇ​തു​വ​ഴി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി ജോ​സ​ഫ് പ​ത്യാ​ല, വാ​ർ​ഡ് മെം​ബ​ർ ജോ​യി മു​ണ്ടാ​മ്പ​ള്ളി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി വി​ല​യി​രു​ത്തി.
നി​ല​വി​ൽ മ​ണ്ണാ​റ​ക്ക​യം ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ടി​ബി റോ​ഡി​ലൂ​ടെ തി​രി​ച്ചു​വി​ട്ട് തു​ട​ങ്ങി.

തി​രി​കെ കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും മ​ണ്ണാ​റ​ക്ക​യ​ത്തു​നി​ന്ന് തി​രി​ഞ്ഞ് ടി​ബി റോ​ഡ് വ​ഴി കു​ന്നും​ഭാ​ഗ​ത്തെ​ത്തി മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പോ​ക​ണം. പു​തി​യ ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലെ ക​ലു​ങ്കി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗംകൂ​ടി പൊ​ളി​ച്ചു​നീ​ക്കാ​നാ​ണ് പി​ഡ​ബ്ല്യു​ഡി നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. കാ​ൽ​ന​ട​യാ​ത്ര​യ്ക്കു മ​റ്റ് സം​വി​ധാ​ന​മൊ​രു​ക്കാ​നാ​ണ് ശ്ര​മം.

Leader Page

അടിയന്തരാവസ്ഥ: തരൂർ കാണാതെ പോയത്

ഇ​ന്ത്യ​യു​ടെ രാ​ഷ്‌​ട്രീ​യ ച​ക്ര​വാ​ള​ത്തി​ൽ 1975ലെ ​അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പ​ന​വും അ​തി​നു​ശേ​ഷ​മു​ള്ള സം​ഭ​വ​ങ്ങ​ളും ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള ഒ​ന്നാ​ണ്. ഇ​ന്ദി​രാഗാ​ന്ധി എ​ന്ന ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും ധീ​ര​യാ​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യ​ശഃ​സി​ൽ ക​റ പ​ര​ത്താ​ൻ അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​വ​ര​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ​ല​രും ത​രാ​ത​രം ഉ​പ​യോ​ഗി​ച്ചി​ട്ടു​മു​ണ്ട്. ഇ​ന്ദി​രാഗാ​ന്ധി​യോ​ടു​ള്ള വ്യ​ക്തി​പ​ര​മാ​യ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ​ക്ക​പ്പു​റം അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ വ​സ്തു​നി​ഷ്ഠ​മാ​യ പ​ഠ​ന​ങ്ങ​ൾ കാ​ര്യ​മാ​യി ന​ട​ന്നി​ട്ടി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് പു​തി​യ വ്യാ​ഖ്യാ​ന​ങ്ങ​ൾ ന​ൽ​കി. അ​ത്ത​ര​മൊ​രു വ്യാ​ഖ്യാ​ന​മാ​ണ് ഡോ. ​ശ​ശി ത​രൂ​ർ എം​പി​യു​ടെ ‘അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ പാ​ഠ​മു​ൾ​ക്കൊ​ണ്ട്’ എ​ന്ന ലേ​ഖ​ന​ത്തി​ലും കാ​ണു​ന്ന​ത്.

ച​രി​ത്രബോ​ധ​മി​ല്ലാ​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ

ഇ​ന്ദി​രാഗാ​ന്ധി​യു​ടെ ച​രി​ത്ര​ത്തെ ആ​ക്ഷേ​പി​ക്കാ​ൻ ച​രി​ത്ര​ത്തി​ന്‍റെ ഏ​ടു​ക​ൾ പ​ര​തു​ന്ന​വ​ർ​ക്ക് അ​സ്ഥാ​ന​ത്ത് വീ​ണു​കി​ട്ടു​ന്ന ഒ​രു വ​ടി എ​ന്ന ആ​ഖ്യാ​ന​ങ്ങ​ൾ​ക്ക​പ്പു​റം അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ സ​ത്യ​സ​ന്ധ​മാ​യ വി​ല​യി​രു​ത്ത​ലു​ക​ളി​ലേ​ക്ക് ക​ട​ക്കാ​ൻ ശ​ശി ത​രൂ​രി​ന്‍റെ ലേ​ഖ​ന​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ശ​ശി ത​രൂ​ർ ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്ന പൗ​ര​സ്വാ​ത​ന്ത്ര്യം, പ​ത്രസ്വാ​ത​ന്ത്ര്യം, സെ​ൻ​സ​ർ​ഷി​പ്പ് തു​ട​ങ്ങി​യ പ​തി​വ് ക്ലീ​ഷേ​ക​ൾ​ക്ക​പ്പു​റം അ​ടി​യ​ന്ത​രാ​വ​സ്ഥ അ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ൽ ഈ ​രാ​ജ്യം ഇ​ന്ന് എ​വി​ടെ എ​ത്തി​നി​ൽ​ക്കു​മാ​യി​രു​ന്നു എ​ന്ന് കാ​ണാ​തെപോ​യ​തെ​ന്തു​കൊ​ണ്ട്? ബാ​ര​ക്കു​ക​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി പ​ട്ടാ​ള​ത്തോ​ട് ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത ജെ​പി​യു​ടെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​ത ലേ​ഖ​നം പ​രാ​മ​ർ​ശി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ട്? തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും ജ​ന​വി​കാ​രം കോ​ൺ​ഗ്ര​സി​ന് എ​തി​രാ​ണെ​ന്നും അ​റി​ഞ്ഞു​കൊ​ണ്ട് 1977 ജ​നു​വ​രി 18ന് ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച് ജ​ന​ങ്ങ​ളു​ടെ കോ​ട​തി​യി​ൽ പോ​കാ​നു​ള്ള ഇ​ന്ദി​രാഗാ​ന്ധി​യു​ടെ ഉ​ന്ന​ത​മാ​യ ജ​നാ​ധി​പ​ത്യബോ​ധം ശ​ശി ത​രൂ​ർ ലേ​ഖ​ന​ത്തി​ൽ എ​വി​ടെ​യെ​ങ്കി​ലും പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ടോ?

അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്കു കാ​ര​ണം ജെ​പി പ്ര​സ്ഥാ​നം

അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​തി​ശ​യോ​ക്തി​യോ​ടെ​യും പ​ർ​വ​തീ​ക​രി​ച്ചും അ​വ​ത​രി​പ്പി​ക്കു​ന്ന ശ​ശി ത​രൂ​ർ എ​ന്തു​കൊ​ണ്ട് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു എ​ന്ന​ത് സൗ​ക​ര്യ​പൂ​ർ​വം മ​റ​ക്കു​ക​യാ​ണ്. ക​ലാ​പ​സ​മാ​ന​മാ​യി​രു​ന്നു അ​ന്ന് രാ​ജ്യ​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ. 1975 ജൂ​ൺ 26ന് ​പു​ല​ർ​ച്ചെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പ​ന​ത്തി​ന് പ്ര​ധാ​ന​മാ​യും മൂ​ന്ന് കാ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ദി​രാഗാ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ത​ന്നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കാ​ൻ ജ​യ​പ്ര​കാ​ശ് നാ​രാ​യ​ൺ ആ​രം​ഭി​ച്ച പ്ര​സ്ഥാ​നം രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യും ജ​നാ​ധി​പ​ത്യ​വും അ​പ​ക​ട​ത്തി​ലാ​ക്കി എ​ന്നാ​യി​രു​ന്നു ഒ​ന്നാ​മ​ത്തെ പ​രാ​മ​ർ​ശം. ഇ​ന്ത്യ​യി​ൽ അ​ന്ന് നി​ല​നി​ന്നി​രു​ന്ന രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഇ​ന്ദി​രാഗാ​ന്ധി​യു​ടെ ആ​ശ​ങ്ക​ക​ൾ ശ​രി​യാ​യി​രു​ന്നു എ​ന്നു കാ​ണാം.

രാ​ജ്യ​ത്ത് ക​ലാ​പ​വും അ​ട്ടി​മ​റി​ക​ളും സൃ​ഷ്ടി​ച്ച് ഭ​ര​ണം പി​ടി​ക്കാ​നാ​യി​രു​ന്നു ജ​യ​പ്ര​കാ​ശ് നാ​രാ​യ​ൺ എ​ന്ന ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷം ശ്ര​മി​ച്ച​ത്. ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നെ അ​ക്ര​മ​ത്തി​ലൂ​ടെ അ​ട്ടി​മ​റി​ക്കാ​ൻ പ്ര​തി​പ​ക്ഷം പ​ദ്ധ​തി​യി​ടു​ക​യാ​ണെ​ന്ന അ​ഭ്യൂ​ഹം രാ​ജ്യ​മെ​മ്പാ​ടും പ്ര​ച​രി​ച്ചി​രു​ന്നു. ജ​ന​സം​ഘ​വും ക​മ്യൂ​ണി​സ്റ്റു​കാ​രും ആ​ർ​എ​സ്എ​സു​കാ​രും ന​ക്സ​ലൈ​റ്റു​ക​ളും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ മു​ഴു​വ​ൻ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളോ​ടും ത​ന്‍റെ പ്ര​സ്ഥാ​ന​ത്തി​ൽ ചേ​രാ​ൻ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ജെ​പി​യു​ടെ പ്രാ​ഥ​മി​ക ദൗ​ത്യം ഇ​ന്ദി​രാഗാ​ന്ധി​യു​ടെ സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്കു​ക​യും കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ത്ത് ‘പാ​ർ​ട്ടി​ര​ഹി​ത ജ​നാ​ധി​പ​ത്യം’ സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു. ഇ​തി​ന് ഏ​തു മാ​ർ​ഗം സ്വീ​ക​രി​ക്കാ​നും അ​ദ്ദേ​ഹം ത​യാ​റാ​യി​രു​ന്നു .

1975 ഫെ​ബ്രു​വ​രി 15ന് ​ജെ​പി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്ക​രു​തെ​ന്ന് സൈ​ന്യ​ത്തെ​യും പോ​ലീ​സി​നെ​യും പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു. ഏ​റ്റ​വും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഏ​റ്റ​വും ഹീ​ന​മാ​യ ശ്ര​മ​മാ​ണ് ജെ​പി പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​ണി​യ​റ​യി​ൽ ന​ട​ന്ന​ത്. 1975 ജൂ​ൺ അ​ഞ്ചി​ന് ദി​ല്ലി​യി​ൽ വി​രാ​ട് റാ​ലി​യി​ൽ ജെ​പി, രാ​ജ്യ​ത്തെ പോലീ​സു​കാ​രോ​ടും പ​ട്ടാ​ള​ത്തോ​ടു​മാ​യി ഏ​റെ വി​വാ​ദ​പ​ര​മാ​യ ഒ​രു ആ​ഹ്വാ​നം ന​ട​ത്തി: “നി​യ​മ​വി​രു​ദ്ധ​മാ​യ ആ​ജ്ഞ​ക​ൾ അ​നു​സ​രി​ക്കാ​ൻ നി​ങ്ങ​ൾ​ക്ക് ബാ​ധ്യ​ത​യി​ല്ല.” ഇ​ത് പ​ട്ടാ​ള​ത്തി​ന് ന​ൽ​കി​യ ക​ലാ​പാ​ഹ്വാ​ന​മാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടു. ഒ​രു പ​ട്ടാ​ള അ​ട്ടി​മ​റി​യെ​പ്പോ​ലും രാ​ജ്യം ഭ​യ​പ്പെ​ട്ട നാ​ളു​ക​ളാ​യി​രു​ന്നു അ​ത്.

സം​സാ​രി​ക്കു​ന്ന തെ​ളി​വു​ക​ൾ

ഇ​ന്ദി​രാഗാ​ന്ധി ആ​രോ​പി​ച്ച ഗൂ​ഢാ​ലോ​ച​നാ സി​ദ്ധാ​ന്തം അ​ക്കാ​ല​ത്ത് വ​ലി​യ ച​ർ​ച്ച​യാ​കാ​തെ പോ​യ​തി​നു പ്ര​ധാ​ന കാ​ര​ണം തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​മാ​യി​രു​ന്നു. ത​ത്ഫ​ല​മാ​യി ഇ​ന്ദി​രാഗാ​ന്ധി ഏ​കാ​ധി​പ​തി​യും അ​ധി​കാ​ര​മോ​ഹി​യും ജ​നാ​ധി​പ​ത്യവി​രു​ദ്ധ​യു​മാ​യി ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ടു. പ​ക്ഷേ ഇ​ന്ന് ഇ​ന്ദി​രാ ഗാ​ന്ധി സം​ശ​യി​ച്ചി​രു​ന്ന ഗൂ​ഢാ​ലോ​ച​ന​യെ സാ​ധൂ​ക​രി​ക്കു​ന്ന നി​ര​വ​ധി തെ​ളി​വു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. 2005ൽ ​യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​ര​സ്യ​പ്പെ​ടു​ത്തി​യ അ​മേ​രി​ക്ക​യു​ടെ ന​യ​ത​ന്ത്ര രേ​ഖ​ക​ളും 2010 മു​ത​ൽ വി​ക്കി​ലീ​ക്സ് ചോ​ർ​ത്തി പ​ര​സ്യ​മാ​ക്കി​യ വൈ​റ്റ് ഹൗ​സ് ടേ​പ്പു​ക​ളും 2024ൽ ​പോ​ൾ എം. ​മാ​ക്ഗ്രാ​ർ എ​ഴു​തി കേം​ബ്രി​ജ് യൂ​ണി​വേ​ഴ്സി​റ്റി പ്ര​സ് പ്ര​സി​ദ്ധീ​ക​രി​ച്ച Spying in South Asia എ​ന്ന പു​സ്ത​ക​ത്തി​ലെ വി​ശ​ദാം​ശ​ങ്ങ​ളും ഗൂ​ഢാ​ലോ​ച​നാ വാ​ദ​ത്തെ സാ​ധൂ​ക​രി​ക്കു​ന്ന​താ​ണ്.

വി​ക്കി​ലീ​ക്സ് 2006ൽ ​ചോ​ർ​ത്തി​യ രേ​ഖ​ക​ളി​ൽ 1975 മാ​ർ​ച്ച് 11ന് ​ഇ​ന്ദി​രാഗാ​ന്ധി ഇ​ന്ത്യ​യി​ൽ സി​ഐ​എ ന​ട​ത്തു​ന്ന ര​ഹ​സ്യനീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ച​താ​യി പ​റ​യു​ന്നു. ‘ALLEGED CIA ACTIVITIES IN INDIA’ എ​ന്ന പ്ര​ത്യേ​ക ത​ല​ക്കെ​ട്ടി​ൽ UNCLASSIFIED 1975NEWDE03523 എ​ന്ന ന​മ്പ​റി​ലു​ള്ള ര​ഹ​സ്യ​രേ​ഖ​യാ​ണ് വി​ക്കി​ലീ​ക്സ് ചോ​ർ​ത്തി പു​റ​ത്തു​വി​ട്ട​ത്. 2024ൽ ​പോ​ൾ എം. ​മാ​ക്ഗ്രാ​ർ, ഇ​ന്ത്യ​യി​ൽ സി​ഐ​എ​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ ഇ​ന്ദി​രാഗാ​ന്ധി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​സ്ത​ക​ത്തി​ലെ എ​ട്ടാം അ​ധ്യാ​യ​ത്തി​ൽ “The Foreign Hand: Indira Gandhi and the Politics of Intelligence” എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര​മാ​യി രാ​ജ്യ​ത്തി​നു​ള്ളി​ൽ ന​ട​ക്കു​ന്ന പ​ല പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും പി​ന്നി​ൽ സി​ഐ​എ​യു​ടെ ദു​രു​ദ്ദേ​ശ്യ​പ​ര​മാ​യ കൈ​ക​ളു​ണ്ടെ​ന്ന് ഇ​ന്ദി​രാഗാ​ന്ധി വി​ശ്വ​സി​ച്ചി​രു​ന്നു.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്‌​ക്കു മു​ന്‍​പ് ഇ​ന്ദി​ര​യു​ടെ ജീ​വ​ന് സി​ഐ​എ​യി​ല്‍​നി​ന്നു ഭീ​ഷ​ണി​യു​ണ്ടെ​ന്ന് റ​ഷ്യ​യു​ടെ ചാ​ര​സം​ഘ​ട​ന​യാ​യ കെ​ജി​ബി​യു​ടെ ഏ​ജ​ന്‍റു​മാ​ര്‍ നി​ര​ന്ത​രം ഇ​ന്ദി​രാഗാ​ന്ധി​യെ​യും സ​ര്‍​ക്കാ​രി​ലെ ഉ​ന്ന​ത​രെ​യും അ​റി​യി​ച്ചി​രു​ന്ന​തി​ന്‍റെ തെ​ളി​വു​ക​ൾ പു​റ​ത്തു​ വ​ന്നി​ട്ടു​ണ്ട്. കെ​ജി​ബി ആ​സ്ഥാ​ന​ത്ത് ആ​ര്‍​ക്കൈ​വ്‌​സി​ലെ മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന വാ​സി​ലി മി​ത്രോ​ഖി​ന്‍ ഒ​ളി​ച്ചു​ക​ട​ത്തി​യ 2000ത്തില​ധി​കം പേ​ജു​ള്ള ര​ഹ​സ്യ​രേ​ഖ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി മി​ത്രോ​ഖി​നും ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​ര​നാ​യ ക്രി​സ്റ്റ​ഫ​ര്‍ ആ​ന്‍​ഡ്രു​വും ചേ​ര്‍​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ച ‘The Mitrokhin Archive : The KGB and the World’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ര​ണ്ട് വാ​ല്യ​ങ്ങ​ളി​ൽ ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളു​ണ്ട്. കൂ​ടാ​തെ, സോ​വി​യ​റ്റ് യൂ​ണി​യ​ന്‍റെ ഡ​ല്‍​ഹി എം​ബ​സി​യി​ല്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​റാ​യി​രു​ന്ന യൂ​റി ബ്ര​സ്മ​നോ​വും, ഇ​ന്ദി​രാഗാ​ന്ധി​യെ അ​ട്ടി​മ​റി​ക്കാ​ൻ സി​ഐ​എ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​ക​ളെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

ആ​വി​യാ​യി​പ്പോ​യ ഷാ ​ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്

അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ശി ത​രൂ​ർ ആ​രോ​പി​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളെക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച ജ​സ്റ്റീ​സ് ഷാ ​ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന് എ​ന്തു സം​ഭ​വി​ച്ചു എ​ന്ന് പ​രി​ശോ​ധി​ക്ക​ണം. ഇ​ന്ദി​രാഗാ​ന്ധി​ക്കെ​തി​രേ മു​ൻ​പ് പ​ല ത​വ​ണ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള ജ​സ്റ്റീ​സ് ജെ.​സി.​ ഷാ​യു​ടെ പ​ക്ഷ​പാ​തി​ത്വം വി​മ​ർ​ശ​ന​വി​ധേ​യ​മാ​യി​രു​ന്നു. ബാ​ങ്ക് ദേ​ശ​സാ​ത്ക​ര​ണം​ പോ​ലെ​യു​ള്ള ഇ​ന്ദി​രാഗാ​ന്ധി​യു​ടെ ന​ട​പ​ടി​ക​ളെ അ​തി​രൂ​ക്ഷ​മാ​യി ജ​സ്റ്റീ​സ് ജെ.​സി. ഷാ ​വി​മ​ർ​ശി​ച്ചി​രു​ന്നു. അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്കു​ശേ​ഷം അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ജ​ന​താ​പാ​ർ​ട്ടി സ​ർ​ക്കാ​ർ 1977 മേ​യ് 28നാ​ണ് ക​മ്മീ​ഷ​ൻ​സ് ഓ​ഫ് എ​ൻ​ക്വ​യ​റി ആ​ക്ടി​ലെ സെ​ക്‌​ഷ​ൻ മൂ​ന്ന് പ്ര​കാ​രം ഇ​ന്ത്യ​യു​ടെ മു​ൻ ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന ജ​സ്റ്റീ​സ് ജെ.​സി. ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​രാഗാ​ന്ധി​ക്കെ​തി​രേ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ച്ച​ത്. ക​മ്മീ​ഷ​ൻ അ​ന്തി​മ റി​പ്പോ​ർ​ട്ട് 1978 ഓ​ഗ​സ്റ്റ് ആ​റി​ന് സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ, അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ പേ​രി​ൽ അ​തി​നി​ശി​ത​മാ​യി ഇ​ന്ദി​രാഗാ​ന്ധി​യെ വി​മ​ർ​ശി​ച്ചി​രു​ന്ന ജ​ന​താ പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ന്മാ​ർ റി​പ്പോ​ർ​ട്ടി​ൽ മെ​ല്ലെ​പ്പോ​ക്ക് ന​യ​മാ​ണ് സ്വീ​ക​രി​ച്ച​ത്.

ഇ​ന്ദി​ര​യു​ടെ പ​രാ​ജ​യം

അ​ടി​യ​ന്ത​രാ​വ​സ്ഥ​യ​ല്ല മ​റി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ൽ രൂ​പം​കൊ​ണ്ട പ്ര​തി​പ​ക്ഷ ഐ​ക്യ​മാ​ണ് ഉ​ത്ത​രേ​ന്ത്യ​യി​ൽ കോ​ൺ​ഗ്ര​സി​നെ പ​രാ​ജ​പ്പെ​ടു​ത്തി​യ​ത് എ​ന്ന് കാ​ണാം. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് നെ​ടു​കെ പി​ള​ർ​ന്നി​ട്ടും ഇ​ന്ദി​രാഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ് 34.52 ശ​ത​മാ​നം വോ​ട്ട് നേ​ടി. കോ​ണ്‍​ഗ്ര​സി​ലെ പി​ള​ര്‍​പ്പി​നെ​ത്തു​ട​ര്‍​ന്ന് രൂ​പീ​ക​രി​ക്ക​പ്പെ​ട്ട സം​ഘ​ട​നാ കോ​ണ്‍​ഗ്ര​സി​ന് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വ​ലി​യ സ്വാ​ധീ​നം നേ​ടാ​നാ​യി​രു​ന്നു. മൊ​റാ​ര്‍​ജി ദേ​ശാ​യി​യു​ടെ നേ​തൃ​ത്വം ഇ​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ബാ​ബു ജ​ഗ​ജീ​വ​ന്‍ റാം ​പ്ര​തി​പ​ക്ഷ മു​ന്ന​ണി​യി​ലേ​ക്കു നീ​ങ്ങി​യ​ത് ഇ​ന്ദി​രാഗാ​ന്ധി​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍​ക്ക് വ​ലി​യ തി​രി​ച്ച​ടി ന​ൽ​കി. ഉ​ത്തേ​ര​ന്ത്യ​യി​ല്‍ ആ​ര്‍​എ​സ്എ​സി​നു​ണ്ടാ​യി​രു​ന്ന സ്വാ​ധീ​നം ജ​ന​താ പാ​ർ​ട്ടി​ക്ക് വ​ലി​യ ഗു​ണം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി, സം​ഘ​ട​നാ കോ​ണ്‍​ഗ്ര​സ്, ജ​ന​സം​ഘം, ലോ​ക്ദ​ള്‍ എ​ന്നി​വ ഒ​ന്നി​ച്ച​പ്പോ​ൾ ഇ​ന്ദി​രാഗാ​ന്ധി​ക്കെ​തി​രേ വ​ലി​യ ശ​ക്തി​യാ​യി മാ​റി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ദി​നം​ത​ന്നെ ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ്‍ ജ​ന​താ​ പാ​ര്‍​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തി​ലൂ​ടെ ഇ​ന്ദി​ര​യ്ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ ഐ​ക്യ​നി​ര അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ല്‍​ത​ന്നെ രൂ​പ​പ്പെ​ട്ടു.

എ​ന്നാ​ൽ, അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്കു​ശേ​ഷം ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ല്‍ ഇ​ന്ദി​രാ​ഗാ​ന്ധി പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ വ​ന്‍ വി​ജ​യ​മാ​ണു നേ​ടി​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് വ​ലി​യ ഭൂ​രി​പ​ക്ഷം നേ​ടു​ക​യും ചെ​യ്തു. ചി​ട്ട​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ര്‍​ക്കാ​ർ ഓ​ഫീ​സു​ക​ള്‍, കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ള്‍, ക്ര​മ​ക്കേ​ടി​ല്ലാ​ത്ത പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യം എന്നിവയെല്ലാം വ​ലി​യ രീ​തി​യി​ല്‍ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ നേ​ടാ​ന്‍ സ​ഹാ​യി​ച്ചു. 1976 ഒ​ക്ടോ​ബ​ര്‍ 13ന് ​നി​യ​മ​സ​ഭ​യി​ല്‍ ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ കേ​ര​ള​ത്തി​ല്‍ 93 ക​ള്ള​ക്ക​ട​ത്തു​കാ​രെ​യും 306 പൂ​ഴ്ത്തി​വ​യ്പു​കാ​രെ​യും അ​റ​സ്റ്റ് ചെ​യ്താ​യി സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി പ​റ​ഞ്ഞു. ഇ​തൊ​രു ചെ​റി​യ ക​ണ​ക്ക​ല്ല. 1976 മാ​ര്‍​ച്ച് ഒ​മ്പ​തി​ന് നി​യ​മ​സ​ഭ​യി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ന​ല്‍​കി​യ മ​റ്റൊ​രു മ​റു​പ​ടി പ്ര​കാ​രം അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷം ക്ര​മ​ര​ഹി​ത​മാ​യി പെ​രു​മാ​റി​യ 237 പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ​യും അ​ഴി​മ​തി, കൈ​ക്കൂ​ലി, കൈ​യേ​റ്റം തു​ട​ങ്ങി​യ കേ​സു​ക​ളി​ല്‍ 89 പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി എ​ടു​ത്ത​താ​യി അ​റി​യി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് അ​നു​കൂ​ല​മാ​യ ജ​ന​വി​കാ​രം കേ​ര​ള​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന​തി​ന് ഇ​തു കാ​ര​ണ​മാ​യി.

അ​നി​വാ​ര്യ​മാ​കു​ന്ന പു​ന​ർ​വാ​യ​ന​ക​ൾ

അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ ച​രി​ത്ര​ത്തി​ന്‍റെ 50 വ​ർ​ഷ​ങ്ങ​ൾ ആ​ഘോ​ഷ​മാ​ക്കു​മ്പോ​ൾ എ​ന്താ​യി​രു​ന്നു യ​ഥാ​ർ​ഥ ച​രി​ത്ര​മെ​ന്ന് ശ​ശി ത​രൂ​രി​നെ​പ്പോ​ലെ​യു​ള്ള നേ​താ​ക്ക​ൾ മ​റ​ന്നു​പോ​ക​രു​ത്. വ​സ്തു​ത​ക​ൾ​ക്ക് മു​ക​ളി​ൽ നി​ക്ഷി​പ്ത താ​ത്പ​ര്യ​ങ്ങ​ൾ സ്വാ​ധീ​നം ചെ​ലു​ത്തു​മ്പോ​ൾ സ്വാ​ഭാവി​ക​മാ​യും അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ ക​ള​ങ്കം മു​ഴു​വ​ൻ ചാ​ർ​ത്ത​പ്പെ​ടു​ക ഇ​ന്ദി​രാഗാ​ന്ധി എ​ന്ന ഒ​രു വ്യ​ക്തി​യി​ലാ​കും; അ​താ​ണ് ശ​ശി ത​രൂ​രി​ന്‍റെ ലേ​ഖ​ന​ത്തി​ലു​ള്ള​ത്.

‘സ്വാ​ത​ന്ത്ര്യം അ​ർ​ധ​രാ​ത്രി​യി​ൽ’ അ​ട​ക്കം ഒ​ട്ടേ​റെ പു​സ്ത​ങ്ങ​ൾ ഇ​ന്ത്യ​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ച്ച് എ​ഴു​തി​യ ഡൊ​മ​നി​ക്ക് ലാ​പ്പി​യ​ർ, ഇ​ന്ദി​രാഗാ​ന്ധി​യെ​യും അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​യുംകു​റി​ച്ചു ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ പ്ര​സ​ക്ത​മാ​ണ്; “അ​വ​രു​ടെ കോ​ട്ട​ങ്ങ​ൾ വ​ല്ലാ​തെ പ​ർ​വ​തീ​ക​രി​ക്ക​പ്പെ​ട്ടു. നേ​ട്ട​ങ്ങ​ൾ വേ​ണ്ട രീ​തി​യി​ൽ എ​ടു​ത്തു​കാ​ട്ട​പ്പെ​ട്ട​തു​മി​ല്ല. ആ ​അ​ർ​ഥ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ലോ​സ്റ്റ് പ്രൈം ​മി​നി​സ്റ്റ​ർ ത​ന്നെ​യാ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി.”

(കെ​​​​പി​​​​സി​​​​സി മാ​​​​ധ‍്യ​​​​മ​​​​സ​​​​മി​​​​തി അം​​​​ഗ​​​​മാ​​​​ണ് ലേ​​​​ഖ​​​​ക​​​​ൻ)

ഇ​ന്ദി​ര​യെ അ​ട്ടി​മ​റി​ക്കാ​ൻ സി​ഐ​എ ഗൂ​ഢാ​ലോ​ച​ന!

അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​ടു​ത്ത പ്ര​ധാ​ന​പ്പെ​ട്ട കാ​ര​ണ​മാ​യി അ​തേ റേ​ഡി​യോ പ്ര​ക്ഷേ​പ​ണ​ത്തി​ൽ ഇ​ന്ദി​രാഗാ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്, ഇ​ന്ത്യ​യെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നും ദു​ർ​ബ​ല​പ്പെ​ടു​ത്താ​നും ശ്ര​മി​ക്കു​ന്ന വി​ദേ​ശ ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ളാ​യി​രു​ന്നു. “എ​നി​ക്കെ​തി​രേ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ച് നി​ങ്ങ​ൾ​ക്ക് ബോ​ധ്യ​മു​ണ്ടെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം.” ഈ ​വാ​ക്കു​ക​ളോ​ടെ​യാ​ണ് ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ​യി​ലെ ത​ന്‍റെ പ്ര​സം​ഗം ഇ​ന്ദി​രാഗാ​ന്ധി അ​വ​സാ​നി​പ്പി​ച്ച​ത്. അ​ന്ന​ത്തെ ലോ​ക​രാ​ഷ്‌​ട്രീ​യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ൾ സാ​കൂ​തം നി​രീ​ക്ഷി​ച്ചാ​ൽ ഇ​ന്ദി​രാഗാ​ന്ധി​യു​ടെ ഭ​യം അ​സ്ഥാ​ന​ത്താ​യി​രു​ന്നി​ല്ല എ​ന്ന് മ​ന​സി​ലാ​കും.

1974ൽ ​ജോ​ർ​ജ് ഫെ​ർ​ണാ​ണ്ട​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യ റെ​യി​ൽ​വേ സ​മ​ര​വും ഗു​ജ​റാ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ന​വ​നി​ർ​മാ​ൺ പ്ര​ക്ഷോ​ഭ​വും ബി​ഹാ​റി​ൽ ജ​യ​പ്ര​കാ​ശ് നാ​രാ​യ​ൺ നേ​തൃ​ത്വം ന​ൽ​കി​യ പ്ര​തി​ഷേ​ധ​ങ്ങ​ളും ആ​സൂ​ത്രി​ത​മാ​യ ഒ​രു ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ഇ​ന്ദി​രാഗാ​ന്ധി ഉ​റ​ച്ചുവി​ശ്വ​സി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​യു​ടെ ബ​ദ്ധശ​ത്രു​വാ​യ ത​ന്നെ സ്ഥാ​ന​ഭ്ര​ഷ്ട​യാ​ക്കാനു​ള്ള അ​മേ​രി​ക്ക​യു​ടെ ചാ​രസം​ഘ​ട​ന​യാ​യ സി​ഐ​എ​യു​ടെ ക​ര​ങ്ങ​ളും ഈ ​ഗൂ​ഢാ​ലോ​ച​ന​യി​ൽ ഇ​ന്ദി​രാഗാ​ന്ധി സം​ശ​യി​ച്ചു. 1978 ന​വം​ബ​റി​ൽ തെ​യിം​സ് ടെ​ലി​വി​ഷ​ന്‍റെ ജോ​നാ​ഥ​ൻ ഡിം​ബി​ൾ​ബി​യു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​നാ വാ​ദ​വും രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ത​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യും ഇ​ന്ദി​രാഗാ​ന്ധി ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. രാ​ജ്യം അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്കും അ​സ്ഥി​ര​ത​യി​ലേ​ക്കും വീ​ഴു​ന്ന​തു ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യാ​യി അ​ഭി​മു​ഖ​ത്തി​ൽ ഇ​ന്ദി​രാഗാ​ന്ധി അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ വി​ശേ​ഷി​പ്പി​ച്ചു.

ത​ന്നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കാ​ൻ സി​ഐ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യി ഇ​ന്ദി​രാഗാ​ന്ധി സം​ശ​യി​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല, ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം ത​ങ്ങ​ൾ​ക്ക് അ​ന​ഭി​മ​ത​രാ​യ രാ​ഷ്‌​ട്ര​നേ​താ​ക്ക​ളെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കാ​നും പ​ക​രം ത​ങ്ങ​ളു​ടെ പാ​വ​ക​ളാ​യ പ​ട്ടാ​ള ഭ​ര​ണാ​ധി​കാ​രി​ക​ളെ അ​ധി​കാ​ര​ത്തി​ൽ കൊ​ണ്ടു​വ​രു​വാ​നും സി​ഐ​എ രാ​ജ്യ​ത്തി​ന​ക​ത്തു​ള്ള പ്ര​തി​ലോ​മ​ശ​ക്തി​ക​ളു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​താ​യി ഇ​ന്ദി​രാഗാ​ന്ധി ഉ​റ​ച്ചു​വി​ശ്വ​സി​ച്ചി​രു​ന്നു.1970​നു ശേ​ഷം അ​ത്യ​ന്തം വ​ഷ​ളാ​യ ഇ​ന്ത്യ-​അ​മേ​രി​ക്ക ബ​ന്ധ​വും അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന റി​ച്ചാ​ർ​ഡ് നി​ക്സ​ണ് ത​ന്നോ​ടു​ള്ള വ്യ​ക്തി​പ​ര​മാ​യ ശ​ത്രു​ത​യും ഒ​രു അ​ട്ടി​മ​റിസാ​ധ്യ​ത​യെ ഇ​ന്ദി​രാഗാ​ന്ധി ഭ​യ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി.

ഇ​ന്ദി​രാഗാ​ന്ധി ഭ​യ​പ്പെ​ട്ട​തു​പോ​ലെ ഇ​ന്ത്യ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട് ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ബം​ഗ്ലാ​ദേ​ശ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഷേ​ക്ക് മു​ജീ​ബു​ർ റ​ഹ്‌​മാ​ൻ 1975 ഓ​ഗ​സ്റ്റ് 15നും, ​ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം 1977 ജൂ​ലൈ അ​ഞ്ചി​ന് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന സു​ൾ​ഫി​ക്ക​ർ അ​ലി ഭൂ​ട്ടോ​യും അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. ഇ​രു​വ​രും കൊ​ല്ല​പ്പെ​ടു​ക​യും ത​ത്‌സ്ഥാ​ന​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യ്ക്ക് താ​ത്പ​ര്യ​മു​ള്ള പ​ട്ടാ​ള ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​ധി​കാ​ര​ത്തി​ൽ വ​രി​ക​യും ചെ​യ്തു; ബം​ഗ്ലാ​ദേ​ശി​ൽ ജ​ന​റ​ൽ സി​യാ ഉ​ൾ റ​ഹ്‌​മാ​നും പാ​ക്കി​സ്ഥാ​നി​ൽ ജ​ന​റ​ൽ സി​യാ ഉ​ൾ ഹ​ക്കും.

ഇ​ന്ദി​ര​യെ വെ​റു​ത്ത റി​ച്ചാ​ർ​ഡ് നി​ക്സ​ൺ


അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യ റി​ച്ചാ​ർ​ഡ് നി​ക്സ​ൺ​ന്‍റെ ശ​ത്രു​പ​ട്ടി​ക​യി​ൽ താ​ൻ ഒ​ന്നാ​മ​താ​ണ് എ​ന്ന് ഇ​ന്ദി​ര​യ്ക്ക് ന​ന്നാ​യി​ട്ട​റി​യാ​മാ​യി​രു​ന്നു. സി​ഐ​എ പ്ര​തി​പ​ക്ഷ​വു​മാ​യി​ ചേ​ർ​ന്നു​കൊ​ണ്ട് ത​ന്‍റെ സ​ർ​ക്കാ​രി​നെ മ​റി​ച്ചി​ടാ​ൻ​വ​രെ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​വ​ര്‍​ക്ക് തോ​ന്നി​ത്തു​ട​ങ്ങി​യി​രു​ന്നു. 1971ല്‍ ​അ​മേ​രി​ക്ക​യി​ല്‍ ന​ട​ന്ന ഒ​രു സ​ര്‍​വേ​യി​ല്‍ ലോ​ക​ത്തെ ഏ​റ്റ​വും ആ​രാ​ധ്യ​യാ​യ നേ​താ​വാ​യി ഇ​ന്ദി​ര തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ള്‍ അ​മേ​രി​ക്ക​ക്കാ​രു​ടെ മാ​ന​സി​ക വൈ​ക​ല്യ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് നി​ക്സ​ന്‍ പ​റ​ഞ്ഞ​ത്.

1970നും 1974​നും ഇ​ട​യി​ലു​ണ്ടാ​യ മൂ​ന്ന് സം​ഭ​വ​ങ്ങ​ളാ​ണ് ഇ​ന്ദി​ര​യെ അ​മേ​രി​ക്ക​യു​ടെ മു​ൻ​പി​ൽ നോ​ട്ട​പ്പു​ള്ളി​യാ​ക്കി​യ​ത്. സി​ക്കിം ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യ​ത്, 1971ലെ ​ഇ​ന്ത്യ പാ​ക്കി​സ്ഥാ​ൻ യു​ദ്ധം,1974 മേ​യ് 18ന് ​രാ​ജ​സ്ഥാ​നി​ലെ പൊ​ഖ്‌​റാ​ന്‍ മ​രു​ഭൂ​മി​യി​ല്‍ ന​ട​ന്ന ആ​ണ​വ പ​രീ​ക്ഷ​ണം എ​ന്നി​വ​യാ​ണ് അ​മേ​രി​ക്ക​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യി​ല്‍ സ്ഥി​രാം​ഗ​മ​ല്ലാ​ത്ത ഒ​രു രാ​ജ്യം ആ​ണ​വാ​യു​ധ ശേ​ഷി കൈ​വ​രി​ച്ചു​വെ​ന്ന സ​ത്യം ലോ​കം ഞെ​ട്ട​ലോ​ടെ​യാ​ണ് ശ്ര​വി​ച്ച​ത്. സി​ഐ​എ​യ്ക്കു​പോ​ലും ഇ​ന്ത്യ​യു​ടെ നീ​ക്ക​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ല്ല. ആ​ണ​വ ബോം​ബ് പ​രീ​ക്ഷി​ച്ചു​വെ​ന്ന് ഇ​ന്ത്യ അ​റി​യി​ച്ച​തോ​ടെ ആ​ദ്യം ഞെ​ട്ടി​യ​ത് അ​മേ​രി​ക്ക​യാ​യി​രു​ന്നു.1971​ലെ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​ച്ചാ​ർ​ഡ് നി​ക്സ​ണും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന ഹെ​ൻ​റി കി​സി​ംഗ​റും ത​മ്മി​ലു​ള്ള ടേ​പ്പ് ചെ​യ്ത സം​ഭാ​ഷ​ണ​ങ്ങ​ൾ 2005ൽ ​യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.

1971 ജൂ​ണി​ൽ ഓ​വ​ൽ ഓ​ഫീ​സി​ൽ നി​ക്‌​സ​ണും കി​സി​ംഗറും അ​ദ്ദേ​ഹ​ത്തി​ന്‍റെ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് എ​ച്ച്.​ആ​ർ. ഹാ​ൽ​ഡെ​മാ​നും ത​മ്മി​ൽ ന​ട​ന്ന സം​ഭാ​ഷ​ണ​ത്തി​ൽ ഇ​ന്ദി​രാഗാ​ന്ധി​ക്കെ​തി​രേ വം​ശീ​യ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. നി​ക്‌​സ​ണ്‍ ‘ഓ​ള്‍​ഡ് വി​ച്ച്’എ​ന്നും കി​സി​ംഗർ ‘ബി​ച്ച്’ എ​ന്നു​മാ​ണ് ഇ​ന്ദി​ര​യെ വി​ശേ​ഷി​പ്പി​ച്ച​ത്.

Editorial

ത​രൂ​രി​ന്‍റെ അ​ടി​യ​ന്ത​രാ​വ​സ്ഥ

വ്യാ​ഴാ​ഴ്ച​ത്തെ ദീ​പി​ക വാ​യി​ച്ച​വ​ർ​ക്ക്, ശ​ശി ത​രൂ​ർ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ലെ ത​ന്‍റെ മു​റി ചാ​രി​യി​ട്ടു പു​റ​ത്തി​റ​ങ്ങി​യ​തു​പോ​ലെ തോ​ന്നു​ന്നു​ണ്ട്. ‘അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ പാ​ഠ​മു​ൾ​ക്കൊ​ണ്ട്’ എ​ന്ന ലേ​ഖ​ന​ത്തി​ൽ, അ​തു പ്ര​ഖ്യാ​പി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി​യെ അ​ദ്ദേ​ഹം നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

പ​ക്ഷേ, 50 വ​ർ​ഷം മു​ന്പ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ത​രൂ​ർ, ക​ൺ​മു​ന്നി​ലു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ണി​ച്ച അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ ഒ​ന്നു നു​ള്ളി​നോ​വി​ക്കു​ന്ന​തേ​യു​ള്ളൂ. സ​ന്ദേ​ഹ​മു​ണ്ടെ​ങ്കി​ലും, കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കും മ​ധ്യേ നി​ൽ​ക്കു​ന്ന ത​രൂ​ർ ഒ​രു തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ട്. പ​ക്ഷേ, അ​തി​നു​ള്ള മു​ഹൂ​ർ​ത്തം ത​ങ്ങ​ളാ​യി​ട്ടു കു​റി​ച്ചു​കൊ​ടു​ക്കി​ല്ലെ​ന്നു കോ​ൺ​ഗ്ര​സും ക​രു​തു​ന്നു​ണ്ടാ​കും.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യോ​ടു​ള്ള വി​യോ​ജി​പ്പ​ല്ല ശ​ശി ത​രൂ​രി​ന്‍റെ വി​ഷ​യം. അ​താ​യി​രു​ന്നെ​ങ്കി​ൽ, അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ തു​ട​ക്ക​ത്തി​ൽ താ​ൻ അ​നു​ഭ​വി​ച്ച​താ​യി പ​റ​യു​ന്ന അ​ഗാ​ധ​മാ​യ മ​ര​വി​പ്പി​ൽ​നി​ന്നു പു​റ​ത്തു​വ​ന്ന് കോ​ൺ​ഗ്ര​സി​ന്‍റെ പാ​ർ​ല​മെ​ന്‍റം​ഗ​ത്വ​വും മ​ന്ത്രി​സ്ഥാ​ന​വു​മൊ​ക്കെ ഏ​റ്റെ​ടു​ത്ത അ​ദ്ദേ​ഹം പാ​ർ​ട്ടി​യി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യും ബി​ജെ​പി​യി​ൽ ഗ​ണി​ക്ക​പ്പെ​ടു​ക​യും ചെ​യ്തെ​ന്നു ബോ​ധ്യ​പ്പെ​ട്ട​പ്പോ​ഴ​ല്ല അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ പാ​ഠം ഉ​ൾ​ക്കൊ​ള്ളേ​ണ്ടി​യി​രു​ന്ന​ത്. മാ​ത്ര​മ​ല്ല, കോ​ൺ​ഗ്ര​സ് മു​ക്ത ഭാ​ര​തം ല​ക്ഷ്യ​മി​ടു​ന്ന ഏ​കാ​ധി​പ​ത്യ​ശൈ​ലി​യെ​യും അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ന്ന നി​രീ​ക്ഷ​ണ​ങ്ങ​ളെ​യും അ​ദ്ദേ​ഹ​ത്തി​നു ത​ള്ളി​ക്ക​ള​യാ​നും ആ​കു​മാ​യി​രു​ന്നി​ല്ല.

അ​ര​നൂ​റ്റാ​ണ്ടു മു​ന്പ​ത്തെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​ത​യെ തി​രി​ച്ച​റി​യു​ന്ന​വ​ർ ക​ൺ​മു​ന്നി​ലു​ള്ള യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ കാ​ണാ​തി​രി​ക്കു​ക​യോ? എ​ന്തു തീ​രു​മാ​നി​ച്ചാ​ലും, സ്ഥാ​ന​മാ​ന​ങ്ങ​ളോ നി​ല​പാ​ടോ ഏ​താ​ണ് മു​ഖ്യം എ​ന്ന ചോ​ദ്യം ത​രൂ​രി​ന്‍റെ രാ​ഷ്‌​ട്രീ​യ​ഭാ​വി​യി​ൽ എ​ന്നു​മു​ണ്ടാ​കും. അ​ദ്ദേ​ഹ​മെ​ഴു​തി​യ ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ഗ്ര​ന്ഥ​ങ്ങ​ൾ മാ​ത്ര​മ​ല്ല, വൈ​രു​ദ്ധ്യാ​ത്മ​ക പ്ര​ധാ​ന​മ​ന്ത്രി: ന​രേ​ന്ദ്ര മോ​ദി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ന്ത്യ​യും (The Paradoxical Prime Minister: Narendra Modi and His India) എ​ന്ന, മോ​ദി​ഭ​ര​ണ​ത്തെ വി​മ​ർ​ശി​ക്കു​ന്ന ഗ്ര​ന്ഥ​വു​മൊ​ക്കെ അ​ദ്ദേ​ഹ​ത്തി​നു ഭാ​ര​മാ​യി മാ​റും.

ത​രൂ​രി​ന്‍റെ ലേ​ഖ​ന​ത്തി​ൽ ഇ​ങ്ങ​നെ​യു​ണ്ട്: “നി​യ​മ​നി​ർ​മാ​ണ​സ​ഭ​യി​ലെ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ​യു​ള്ള, അ​മി​താ​ധി​കാ​ര​മു​ള്ള ഒ​രു എ​ക്സി​ക്യൂ​ട്ടീ​വി​ന് ജ​നാ​ധി​പ​ത്യ​ത്തെ വ​ലി​യ അ​പ​ക​ട​ത്തി​ലാ​ക്കാ​ൻ ക​ഴി​യും എ​ന്ന​താ​ണ് മൂ​ന്നാ​മ​ത്തെ പാ​ഠം. ഒ​രു​പ​ക്ഷേ ന​മ്മു​ടെ ഇ​പ്പോ​ഴ​ത്തെ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും പ്ര​സ​ക്ത​മാ​യ​ത്.” ഈ ​നി​രീ​ക്ഷ​ണം മോ​ദി​ക്കെ​തി​രാ​ണെ​ന്നു വാ​യ​ന​ക്കാ​ർ​ക്കു മ​ന​സി​ലാ​കു​മെ​ങ്കി​ലും ഇ​ന്ദി​രാ​ഗാ​ന്ധി​യെ വി​മ​ർ​ശി​ക്കു​ന്ന​ത്ര മൂ​ർ​ച്ച​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, പേ​രു​പോ​ലും ഉ​ച്ച​രി​ക്കു​ന്നു​മി​ല്ല. അ​തൊ​രു മു​ൻ​ക​രു​ത​ലാ​കാം. കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കാ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​തു മു​ത​ൽ ബി​ജെ​പി അ​ദ്ദേ​ഹ​ത്തെ നോ​ട്ട​മി​ട്ടു.

ഹൈ​ക്ക​മാ​ൻ​ഡ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്കെ​തി​രേ മ​ത്സ​രി​ച്ച ത​രൂ​ർ നേ​ടി​യ വോ​ട്ടി​ന്‍റെ എ​ണ്ണം നേ​തൃ​ത്വ​ത്തെ അ​ന്പ​ര​പ്പി​ച്ചി​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ൽ പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ​ക്കു​റി​ച്ച് ലോ​ക​രാ​ജ്യ​ങ്ങ​ളോ​ടു വി​ശ​ദീ​ക​രി​ക്കാ​ൻ പോ​യ സം​ഘ​ത്തി​ൽ കോ​ൺ​ഗ്ര​സ് നി​ർ​ദേ​ശി​ക്കാ​തി​രു​ന്നി​ട്ടും ബി​ജെ​പി ത​രൂ​രി​നെ ഉ​ൾ​പ്പെ​ടു​ത്തി. അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ലെ പ​രി​ജ്ഞാ​നം ക​ണ​ക്കി​ലെ​ടു​ത്താ​ൽ കോ​ൺ​ഗ്ര​സി​ൽ​ത​ന്നെ ഏ​റ്റ​വും പ്ര​ഗ​ത്ഭ​നാ​യ ത​രൂ​രി​നെ ഒ​ഴി​വാ​ക്കി​യ​ത് കോ​ൺ​ഗ്ര​സി​ന്‍റെ രാ​ഷ്‌​ട്രീ​യ മ​ണ്ട​ത്ത​ര​മാ​യി വി​ല​യി​രു​ത്ത​പ്പെ​ട്ടു. പി​ന്നീ​ട് ത​രൂ​രി​ന്‍റെ പ്ര​സ്താ​വ​ന​ക​ൾ കൂ​ടു​വി​ട്ട് അ​ന​ന്ത​വി​ഹാ​യ​സി​ലേ​ക്കു പ​റ​ക്കു​ന്ന പ​ക്ഷി​യു​ടേ​തു​പോ​ലെ​യാ​യി​രു​ന്നു.

ത​രൂ​രി​നെ അ​വ​ഗ​ണി​ച്ച​തും ബി​ജെ​പി​ക്ക് മു​ത​ലെ​ടു​പ്പി​ന് അ​വ​സ​രം കൊ​ടു​ത്ത​തും കോ​ൺ​ഗ്ര​സി​ൽ ഇ​നി ച​ർ​ച്ച​യാ​കി​ല്ല. കോ​ൺ​ഗ്ര​സി​നെ സം​ബ​ന്ധി​ച്ച് ത​രൂ​രി​നു​ണ്ടാ​യി​രു​ന്ന യു​എ​ൻ അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​ദ​വി​യോ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഷാ-​ച​രി​ത്ര പാ​ണ്ഡി​ത്യ​മോ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ സ്വാ​ധീ​ന​മോ അ​ല്ല, കോ​ൺ​ഗ്ര​സി​നു മു​ക​ളി​ൽ ബി​ജെ​പി ന​ന​ച്ചു​വ​ള​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു മ​രം എ​ന്ന​താ​യി​രു​ന്നു പ​രി​ഗ​ണ​നാ​വി​ഷ​യം. കോ​ൺ​ഗ്ര​സി​ലേ​ക്കു ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന ഇ​ത്ത​ര​മൊ​രാ​ൾ ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​യി​ലു​ണ്ടെ​ങ്കി​ൽ ബി​ജെ​പി വ​ച്ചു​പൊ​റു​പ്പി​ക്കു​മോ എ​ന്ന ചോ​ദ്യ​മു​ണ്ട്.

ത​രൂ​ർ ദീ​പി​ക​യി​ലെ​ഴു​തി​യ ലേ​ഖ​ന​ത്തെ​ക്കു​റി​ച്ച് ത​നി​ക്കും ചി​ല​തു പ​റ​യാ​നു​ണ്ടെ​ന്നും പ​ക്ഷേ, വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗ​മാ​യ​തി​നാ​ൽ അ​തു ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​മെ​ന്നും അ​വ​ർ തീ​രു​മാ​നി​ച്ചു​കൊ​ള്ളു​മെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞ​ത്. അ​ടു​ത്ത ത​വ​ണ കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്ന കോ​ൺ​ഗ്ര​സ്, ശ​ശി ത​രൂ​ർ വി​ഷ​യം ഇ​വി​ടെ അ​ല​ക്കി കു​ളം ക​ല​ക്കി​ല്ല.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലേ​ക്കു തി​രി​കെ വ​ന്നാ​ൽ, 50-ാം വാ​ർ​ഷി​ക​ത്തി​ൽ ആ ​ച​രി​ത്രം ച​ർ​ച്ച ചെ​യ്യു​ന്ന​ത് ച​രി​ത്ര​ത്തെ രാ​ഷ്‌​ട്രീ​യ​ക്ക​ളി​ക്ക് ഉ​പ​യോ​ഗി​ക്കാ​ന​ല്ല. വ​ർ​ത്ത​മാ​ന​കാ​ല​ത്തി​നു നേ​ർ​ക്കു പി​ടി​ച്ച ക​ണ്ണാ​ടി​യാ​യി പ​രി​വ​ർ​ത്തി​പ്പി​ക്കാ​നാ​ണ്. 1975ലെ ​ആ ക​ണ്ണാ​ടി​യി​ൽ തെ​ളി​യു​ന്ന 2025ന് ​ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ്ര​സ​ന്ന​വ​ദ​ന​മ​ല്ല. കോ​ൺ​ഗ്ര​സി​ന് ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ച്, അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര ഭീ​ഷ​ണി​യു​ടെ​യും വി​ദേ​ശ ഗൂ​ഢാ​ലോ​ച​ന​യു​ടെ​യും അ​ട്ടി​മ​റി​സാ​ധ്യ​ത​യു​ടെ​യും ജ​നാ​ധി​പ​ത്യ​ഭീ​ഷ​ണി​യു​ടെ​യു​മൊ​ക്കെ ന്യാ​യ​ങ്ങ​ളു​ണ്ട്. പ​ക്ഷേ, അ​തൊ​ന്നും ജ​ന​ത്തി​നു സ്വീ​കാ​ര്യ​മാ​യി​ട്ടി​ല്ല. ഇ​ന്ദി​ര​യെ​യും കോ​ൺ​ഗ്ര​സി​നെ​യും ജ​നം ത​ള്ളി​ക്ക​ള​ഞ്ഞു​മി​ല്ല. അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ എ​തി​ർ​ത്ത പ്ര​തി​പ​ക്ഷ കൂ​ട്ടാ​യ്മ പി​ന്നീ​ട് ത​രി​പ്പ​ണ​മാ​കു​ന്ന​തും ഇ​ന്ദി​ര തി​രി​ച്ചു​വ​രു​ന്ന​തും രാ​ജ്യം ക​ണ്ടു.

50-ാം വാ​ർ​ഷി​ക​ത്തി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്കെ​തി​രേ എ​ഴു​തി​യ മു​ഖ​പ്ര​സം​ഗ​ത്തി​ലെ വാ​ക്കു​ക​ൾ ആ​വ​ർ​ത്തി​ക്ക​ട്ടെ, “കോ​ൺ​ഗ്ര​സ് മ​റ​ക്ക​രു​ത്; ഇ​ന്ദി​ര അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​വ​ർ ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. 77ൽ ​അ​ന്പേ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും അ​ടു​ത്ത ത​വ​ണ ജ​നം തെ​ര​ഞ്ഞെ​ടു​ത്തു. അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ക്കു​റി​ച്ച് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന കാ​ല​ത്താ​ണ്. 1976ൽ ​അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്തു​ത​ന്നെ 42-ാം ഭേ​ദ​ഗ​തി​യി​ലൂ​ടെ ഇ​ന്ദി​ര മ​തേ​ത​ര​ത്വ​വും സോ​ഷ്യ​ലി​സ​വും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്കു വ​ഴു​തി​യെ​ങ്കി​ലും വീ​ഴാ​തെ തി​രി​ച്ചെ​ത്തി​യ കോ​ൺ​ഗ്ര​സ് 50-ാം വാ​ർ​ഷി​ക​ത്തി​ലെ​ങ്കി​ലും അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് ജ​ന​ങ്ങ​ളോ​ടു മാ​പ്പു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ പ്ര​ഖ്യാ​പി​ക്കാ​ത്ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ നേ​രി​ടാ​ൻ ക​രു​ത്തേ​റു​മാ​യി​രു​ന്നു.”

ഇ​ന്ദി​ര​യും മോ​ദി​യും രാ​ഹു​ലും ശ​ശി ത​രൂ​രു​മൊ​ന്നു​മ​ല്ല, ഈ ​രാ​ജ്യ​ത്തി​നു വി​ഷ​യം ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്ന അ​തി​ന്‍റെ ജ​നാ​ധി​പ​ത്യ ശി​ര​സാ​ണ്. അ​തു താ​ഴ​രു​തേ​യെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള ശ​ശി ത​രൂ​രി​ന്‍റെ ലേ​ഖ​നം ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​തു​കൊ​ണ്ടാ​ണ് വി​യോ​ജ​ന​ക്കു​റി​പ്പു​ക​ൾ​ക്കും ഇ​തി​ൽ ഇ​ട​മു​ള്ള​ത്. അ​തേ, അ​ടി​യ​ന്ത​രാ​വ​സ്ഥ ഒ​രു വാ​ക്ക​ല്ല, ചി​ല​പ്പോ​ൾ എ​ഴു​ത​പ്പെ​ടാ​ത്തൊ​രു വാ​റ​ണ്ടു​മാ​കാം. ത​രൂ​രി​ന്‍റെ അ​ടി​യ​ന്ത​രാ​വ​സ്ഥ​യ​ല്ല, രാ​ജ്യ​ത്തി​ന്‍റെ അ​വ​സ്ഥ​യാ​ണു ച​ർ​ച്ച ചെ​യ്യേ​ണ്ട​ത്.

Leader Page

അടിയന്തരാവസ്ഥയുടെ പാഠമുൾക്കൊണ്ട്

1975 ജൂ​​​​​​ൺ 25ന് ​​​​​​ഇ​​​​​​ന്ത്യ ഒ​​​​​​രു പു​​​​​​തി​​​​​​യ യാ​​​​​​ഥാ​​​​​​ർ​​​​​​ഥ്യ​​​​​ത്തി​​​​​​ലേ​​​​​​ക്ക് ഉ​​​​​​ണ​​​​​​ർ​​​​​​ന്നു. സാ​​​​​​ധാ​​​​​​ര​​​​​​ണ സ​​​​​​ർ​​​​​​ക്കാ​​​​​​ർ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല അ​​​​​​ന്നു വാ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ളി​​​​​​ൽ നി​​​​​​റ​​​​​​ഞ്ഞ​​​​​​ത്. പ​​​​​​ക​​​​​​രം, ഭ​​​​​​യാ​​​​​​ന​​​​​​ക​​​​​​മാ​​​​​​യ ഒ​​​​​​രു ഉ​​​​​​ത്ത​​​​​​ര​​​​​​വ്: രാ​​​​​​ജ്യ​​​​​​ത്ത് അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്നു.

21 മാ​​​​​​സ​​​​​​ത്തോ​​​​​​ളം മൗ​​​​​​ലി​​​​​​കാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ റ​​​​​​ദ്ദാ​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു. പ​​​​​​ത്ര​​​​​​ങ്ങ​​​​​​ളു​​​​​ടെ വായ്​​​​​ മൂ​​​​​ടി​​​​​ക്കെ​​​​​ട്ടി. രാ​​​​​ഷ്‌​​​​​ട്രീ​​​​​​യ വി​​​​​​യോ​​​​​​ജി​​​​​​പ്പു​​​​​​ക​​​​​​ൾ ക്രൂ​​​​​​ര​​​​​​മാ​​​​​​യി അ​​​​​​ടി​​​​​​ച്ച​​​​​​മ​​​​​​ർ​​​​​​ത്ത​​​​​​പ്പെ​​​​​​ട്ടു. സ്വാ​​​​​​ത​​​​​​ന്ത്ര്യം, സ​​​​​​മ​​​​​​ത്വം, സാ​​​​​​ഹോ​​​​​​ദ​​​​​​ര്യം എ​​ന്നീ ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ വാ​​​​​​ഗ്ദാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ​​​​​​ത്ത ക​​​​​​ടു​​​​​​ത്ത പ​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ലാ​​​​​​യി. ലോ​​​​​​ക​​​​​​ത്തി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​രാ​​​​​​ജ്യം ശ്വാ​​​​​​സ​​​​​​മ​​​​​​ട​​​​​​ക്കി​​​​​​പ്പി​​​​​​ടി​​​​​​ച്ചു​​​​​നി​​​​​​ന്നു. അ​​​​​​മ്പ​​​​​​തു വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​പ്പു​​​​​​റ​​​​​​വും, ആ ​​​​​​കാ​​​​​​ല​​​​​​ഘ​​​​​​ട്ടം ‘അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ​’യാ​​​​​​യി ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​രു​​​​​​ടെ ഓ​​​​​​ർ​​​​​​മ​​​​​​ക​​​​​​ളി​​​​​​ൽ മാ​​​​​​യാ​​​​​​തെ കി​​​​​​ട​​​​​​ക്കു​​​​​​ന്നു.

അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ ഞാ​​​​​​ൻ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​​​ങ്കി​​​​​​ലും ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി ഉ​​​​​​ട​​​​​​ൻ​​​​​​ത​​​​​​ന്നെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലേ​​​​​ക്ക് പോ​​​​​​വു​​​​​​ക​​​​​​യും പി​​​​​​ന്നീ​​​​​​ട് കാ​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം ദൂ​​​​​​രെ ​​​​​​നി​​​​​​ന്ന് നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. അ​​​​​​തി​​​​​​ന്‍റെ തു​​​​​​ട​​​​​​ക്ക​​​​​​ത്തി​​​​​​ൽ​​​​​​ത്ത​​​​​​ന്നെ എ​​​​​​ന്നെ വ​​​​​​ല്ലാ​​​​​​തെ അ​​​​​​സ്വ​​​​​​സ്ഥ​​​​​​നാ​​​​​​ക്കി​​​​​​യ​​​​​​ത് അ​​​​​​ഗാ​​​​​​ധ​​​​​​മാ​​​​​​യ ഒ​​​​​​രു​​​​​​ത​​​​​​രം മ​​​​​​ര​​​​​​വി​​​​​​പ്പാ​​​​​​യി​​​​​​രു​​​​​​ന്നു.

ശ​​​​​​ക്ത​​​​​​മാ​​​​​​യ സം​​​​​​വാ​​​​​​ദ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും സ്വ​​​​​​ത​​​​​​ന്ത്ര​​​​​​മാ​​​​​​യ അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും പേ​​​​​​രു​​​​​​കേ​​​​​​ട്ട ഇ​​​​​​ന്ത്യ​​​​​​ൻ പൊ​​​​​​തു​​​​​​ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ ഊ​​​​​​ർ​​​​​​ജ​​​​​​സ്വ​​​​​​ല​​​​​​മാ​​​​​​യ ബ​​​​​​ഹ​​​​​​ളം ഒ​​​​​​രു​​​​​​ത​​​​​​രം ഭീ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ നി​​​​​​ശ​​​​​ബ്ദ​​​​​​ത​​​​​​യി​​​​​​ലേ​​​​​​ക്കു വ​​​​​​ഴി​​​​​​മാ​​​​​​റി​​​​​​യി​​​​​​രു​​​​​​ന്നു. പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ഇ​​​​​​ന്ദി​​​​​​രാ​​​​​​ഗാ​​​​​​ന്ധി ക​​​​​​ർ​​​​​​ക്ക​​​​​ശ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ വേ​​​​​ണ​​​​​മെ​​​​​​ന്ന് ശ​​​​​​ഠി​​​​​​ച്ചു. ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര അ​​​​​​ര​​​​​​ക്ഷി​​​​​​താ​​​​​​വ​​​​​​സ്ഥ​​​​​​യും ബാ​​​​​​ഹ്യ​​​​​ഭീ​​​​​​ഷ​​​​​​ണി​​​​​​ക​​​​​​ളും നേ​​​​​​രി​​​​​​ടാ​​​​​​നും അ​​​​​​രാ​​​​​​ജ​​​​​​ക​​​​​​ത്വ​​​​​​ത്തി​​​​​​ലാ​​​​​​യ രാ​​​​​​ജ്യ​​​​​​ത്ത് അ​​​​​​ച്ച​​​​​​ട​​​​​​ക്ക​​​​​​വും കാ​​​​​​ര്യ​​​​​​ക്ഷ​​​​​​മ​​​​​​ത​​​​​​യും കൊ​​​​​​ണ്ടു​​​​​​വ​​​​​​രാ​​​​​​നും അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ​​​​​​യ്ക്കു മാ​​​​​​ത്ര​​​​​​മേ ക​​​​​​ഴി​​​​​​യൂ എ​​​​​​ന്ന് അ​​​​​​വ​​​​​​ർ വാ​​​​​​ദി​​​​​​ച്ചു.

ഈ ​​​​​​നീ​​​​​​ക്ക​​​​​​ത്തെ പി​​​​​​ന്തു​​​​​​ണ​​​​​​യ്ക്കാ​​​​​​നു​​​​​ള്ള ക​​​​​ടു​​​​​ത്ത സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ത്തി​​​​​ന് നീ​​​​​​തി​​​​​​ന്യാ​​​​​​യ വ്യ​​​​​​വ​​​​​​സ്ഥ​​യ്ക്കു വ​​​​​ഴ​​​​​ങ്ങേ​​​​​ണ്ടി​​​​​വ​​​​​ന്നു. ഹേ​​​​​​ബി​​​​​​യ​​​​​​സ് കോ​​​​​​ർ​​​​​​പ​​​​​​സ് റ​​​​​​ദ്ദാ​​​​​​ക്കി​​​​​​യ​​​​​​തും പൗ​​​​​​ര​​​​​​ന്മാ​​​​​​രു​​​​​​ടെ മൗ​​​​​​ലി​​​​​​കാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മാ​​​​​​യ സ്വാ​​​​​​ത​​​​​​ന്ത്ര്യം നി​​​​​​ഷേ​​​​​​ധി​​​​​​ച്ച​​​​​​തും സു​​​​​​പ്രീംകോ​​​​​​ട​​​​​​തി ശ​​​​​​രി​​​​​​വ​​​​​യ്​​​​​​ക്കു​​​​​​ക​​​​​​പോ​​​​​​ലും ചെ​​​​​​യ്തു.

പ​​​​​​ത്ര​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രും ആ​​​​​ക്‌​​​​​ടി​​​​​​വി​​​​​​സ്റ്റു​​​​​​ക​​​​​​ളും പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ നേ​​​​​​താ​​​​​​ക്ക​​​​​​ളും ത​​​​​​ട​​​​​​വ​​​​​​റ​​​​​​യി​​​​​​ലാ​​​​​​യി. ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ ഈ ​​​​​​അ​​​​​​തി​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​ലം​​​​​​ഘ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഭ​​​​​​യാ​​​​​​ന​​​​​​ക​​​​​​മാ​​​​​​യ പ​​​​​​ട്ടി​​​​​​ക​​​​​​യ്ക്ക് വ​​​​​​ഴി​​​​​​യൊ​​​​​​രു​​​​​​ക്കി. ത​​​​​​ട​​​​​​ങ്ക​​​​​​ലി​​​​​​ലെ പീ​​​​​​ഡ​​​​​​ന​​​​​​ങ്ങ​​​​​​ളും വി​​​​​ചാ​​​​​ര​​​​​ണ​​​​​ കൂ​​​​​ടാ​​​​​തെ​​​​​യു​​​​​ള്ള കൊ​​​​​ല​​​​​​പാ​​​​​ത​​​​​ക​​​​​ങ്ങ​​​​​​ളും ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തെ ധി​​​​​​ക്ക​​​​​​രി​​​​​​ക്കാ​​​​​​ൻ ധൈ​​​​​​ര്യം കാ​​​​​​ണി​​​​​​ച്ച​​​​​​വ​​​​​​ർ​​​​​​ക്ക് ഇ​​​​​​രു​​​​​​ണ്ട യാ​ഥാ​​​​​​ർ​​​​​​ഥ്യ​​​​​​ങ്ങ​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​​ങ്കി​​​​​ലും അ​​​​​ക്കാ​​​​​ല​​​​​ത്ത് ഇ​​​​​തൊ​​​​​ന്നും അ​​​​​ധി​​​​​കം പു​​​​​റ​​​​​ത്ത​​​​​റി​​​​​ഞ്ഞി​​​​​രു​​​​​ന്നി​​​​​ല്ല.

പ​​​​​​റ​​​​​​ഞ്ഞ​​​​​​റി​​​​​​യി​​​​​​ക്കാ​​​​​​ൻ വ​​​​​​യ്യാ​​​​​​ത്ത ക്രൂ​​​​​​ര​​​​​​ത​​​​​​ക​​​​​​ൾ

അ​​​​​ച്ച​​​​​ട​​​​​ക്ക​​​​​ത്തി​​​​​നും ക്ര​​​​​മ​​​​​ത്തി​​​​​നും വേ​​​​​ണ്ടി​​​​​യു​​​​​ള്ള ​ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ പ​​​​​​ല​​​​​​പ്പോ​​​​​​ഴും പ​​​​​​റ​​​​​​ഞ്ഞ​​​​​​റി​​​​​​യി​​​​​​ക്കാ​​​​​​ൻ വ​​​​​​യ്യാ​​​​​​ത്ത ക്രൂ​​​​​​ര​​​​​​ത​​​​​​ക​​​​​​ളാ​​​​​​യി മാ​​​​​​റി. ഇ​​​​​​ന്ദി​​​​​​രാ​​​​​​ഗാ​​​​​​ന്ധി​​​​​​യു​​​​​​ടെ മ​​​​​​ക​​​​​​ൻ സ​​​​​​ഞ്ജ​​​​​​യ് ന​​​​​​യി​​​​​​ച്ച നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ത വ​​​​​​ന്ധ്യം​​​​​​ക​​​​​​ര​​​​​​ണ പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​ക​​​​​​ൾ അ​​​​​​തി​​​​​​ന് ഉ​​​​​​ദാ​​​​​​ഹ​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണ്. ദ​​​​​രി​​​​​ദ്ര ഗ്രാ​​​​​മീ​​​​​ണ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ സ്വേ​​ച്ഛാ​​പ​​ര​​മാ​​​​​​യ ല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ൾ നേ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നു ബ​​​​​​ല​​​​​​പ്ര​​​​​​യോ​​​​​​ഗ​​​​​​വും അ​​​​​​ക്ര​​​​​​മ​​​​​​വും ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചു. ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി പോ​​​​​​ലു​​​​​​ള്ള ന​​​​​​ഗ​​​​​​ര​​​​​​കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ ചേ​​​​​​രി​​​​​​ക​​​​​​ൾ നി​​​​​​ഷ്ക​​​​​​രു​​​​​​ണം ഇ​​​​​​ടി​​​​​​ച്ചു​​​​​​നി​​​​​​ര​​​​​​ത്തി ആ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് ആ​​​​​​ളു​​​​​​ക​​​​​​ളെ ഭ​​​​​​വ​​​​​​ന​​​​​​ര​​​​​​ഹി​​​​​​ത​​​​​​രാ​​​​​​ക്കി. അ​​​​​​വ​​​​​​രു​​​​​​ടെ ക്ഷേ​​​​​​മ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച് പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യേ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല.

ഈ ​​​​​​പ്ര​​​​​വൃ​​​​​ത്തി​​​​​​ക​​​​​​ളെ പി​​​​​​ന്നീ​​​​​​ട് നി​​​​​​ർ​​​​​​ഭാ​​​​​​ഗ്യ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ അ​​​​​​തി​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ളാ​​​​​​യി ഗൗ​​​​​ര​​​​​വം​​​​​കു​​​​​റ​​​​​ച്ച് ചി​​​​​​ത്രീ​​​​​​ക​​​​​​രി​​​​​​ച്ചു. അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ​​​​​യ്​​​​​​ക്ക് തൊ​​​​​​ട്ടു​​​​​​പി​​​​​​ന്നാ​​​​​​ലെ, ഒ​​​​​​രു താ​​​​​​ത്കാ​​​​​​ലി​​​​​​ക ക്ര​​​​​​മം സ്ഥാ​​​​​​പി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടെ​​​​​​ന്നും ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​ രാ​​​​​​ഷ്‌ട്രീ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​രാ​​​​​​ജ​​​​​​ക​​​​​​ത്വ​​​​​​ത്തി​​​​​​ൽ​​​​​നി​​​​​​ന്ന് താ​​​​​​ത്കാ​​​​​​ലി​​​​​​ക ആ​​​​​​ശ്വാ​​​​​​സം ല​​​​​​ഭി​​​​​​ച്ചെ​​​​​​ന്നും ചി​​​​​​ല​​​​​​ർ വാ​​​​​​ദി​​​​​​ച്ചേ​​​​​​ക്കാം. എ​​​​​​ന്നാ​​​​​​ൽ, ഈ ​​​​​​അ​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ അ​​​​​​നി​​​​​​യ​​​​​​ന്ത്രി​​​​​​ത​​​​​​മാ​​​​​​യ അ​​​​​​ധി​​​​​​കാ​​​​​​രം സ്വേ​​​​​​ച്ഛാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​​മാ​​​​​​യി മാ​​​​​​റി​​​​​​യ ഒ​​​​​​രു വ്യ​​​​​​വ​​​​​​സ്ഥി​​​​​​തി​​​​​​യു​​​​​​ടെ നേ​​​​​​ർ​​​​​ഫ​​​​​​ല​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലൂ​​​​​​ടെ എ​​​​​ന്തു ക്ര​​​​​​മം ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ങ്കി​​​​​ലും അ​​​​​തി​​​​​നു ന​​​​​​മ്മു​​​​​​ടെ റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക്കി​​​​​ന്‍റെ ആ​​​​​​ത്മാ​​​​​​വി​​​​​​ന്‍റെ വി​​​​​ല ന​​​​​ൽ​​​​​കേ​​​​​ണ്ടി​​​​​വ​​​​​ന്നു.​​​

വി​​​​​​യോ​​​​​​ജി​​​​​​പ്പു​​​​​​ക​​​​​​ളെ നി​​​​​​ശ​​​​​​ബ്ദ​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​തും, യോ​​​​​​ഗം ചേ​​​​​​രാ​​​​​​നും എ​​​​​​ഴു​​​​​​താ​​​​​​നും സ്വ​​​​​​ത​​​​​​ന്ത്ര​​​​​​മാ​​​​​​യി സം​​​​​​സാ​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​മു​​​​​​ള്ള മൗ​​​​​​ലി​​​​​​കാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ വെ​​​​​​ട്ടി​​​​​​ച്ചു​​​​​​രു​​​​​​ക്കി​​​​​​യ​​​​​​തും, ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളോ​​​​​​ടു​​​​​​ള്ള പ​​​​​​ര​​​​​​സ്യ​​​​​​മാ​​​​​​യ അ​​​​​​വ​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യും ഇ​​​​​​ന്ത്യ​​​​​ൻ രാ​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ മാ​​​​​​യാ​​​​​​ത്ത മു​​​​​​റി​​​​​​വേ​​​​​​ൽ​​​​​​പ്പി​​​​​​ച്ചു. നീ​​​​​​തി​​​​​​ന്യാ​​​​​​യ വ്യ​​​​​​വ​​​​​​സ്ഥ പി​​​​​​ന്നീ​​​​​​ട് ന​​​​​ട്ടെ​​​​​ല്ല് വീ​​​​​ണ്ടെ​​​​​ടു​​​​​ത്തെ​​​​​ങ്കി​​​​​ലും തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ലെ ഇ​​​​​​ട​​​​​​ർ​​​​​​ച്ച പെ​​​​​​ട്ടെ​​​​​​ന്നു മ​​​​​​റ​​​​​​ക്കാ​​​​​​നാ​​​​​​കു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല. ഈ ​​​​​​കാ​​​​​​ല​​​​​ത്തെ അ​​​​​​തി​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ എ​​​​​​ണ്ണ​​​​​​മ​​​​​​റ്റ മ​​​​​നു​​​​​ഷ്യ​​​​​ർ​​​​​ക്ക് ആ​​​​​​ഴ​​​​​​ത്തി​​​​​​ലു​​​​​​ള്ള​​​​​​തും ശാ​​​​​​ശ്വ​​​​​​ത​​​​​​വു​​​​​​മാ​​​​​​യ നാ​​​​​ശ​​​​​മു​​​​​ണ്ടാ​​​​​ക്കി. പീ​​​​​ഡി​​​​​ത സ​​​​​​മൂ​​​​​​ഹ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഭ​​​​​​യ​​​​​​വും അ​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​വും അ​​​​​​വ​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ച്ചു. അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ച്ച​​​​​​തി​​​​​​നു​​​​​ശേ​​​​​​ഷം 1977 മാ​​​​​​ർ​​​​​​ച്ചി​​​​​​ൽ ന​​​​​​ട​​​​​​ന്ന ആ​​​​​​ദ്യ​​​​​​ത്തെ സ്വ​​​​​​ത​​​​​​ന്ത്ര തെ​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ​​​​​ത്ത​​​​​ന്നെ ഇ​​​​​ന്ദി​​​​​രാഗാ​​​​​​ന്ധി​​​​​​യെ​​​​​​യും അ​​​​​​വ​​​​​​രു​​​​​​ടെ പാ​​​​​​ർ​​​​​​ട്ടി​​​​​​യെ​​​​​​യും വ​​​​​​ൻ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ൽ പു​​​​​​റ​​​​​​ത്താ​​​​​​ക്കി അ​​​​​​വ​​​​​​ർ അ​​​​​​തു പ്ര​​​​​​ക​​​​​​ടി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു.

പ​​​​​​ല രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും ആ​​​​​​ഴ​​​​​​ത്തി​​​​​​ലു​​​​​​ള്ള ധ്രു​​​​​​വീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നും ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​മൂ​​​​​ല്യ​​​​​ങ്ങ​​​​​ളെ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക്കു​​​​​ന്ന​​​​​​തി​​​​​​നും സാ​​​​​​ക്ഷ്യം വ​​​​​​ഹി​​​​​​ക്കു​​​​​​ന്ന ഈ ​​​​​​സ​​​​​​മ​​​​​​യ​​​​​​ത്ത് അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ​​​​​യു​​​​​ടെ അ​​​​​ന്പ​​​​​താം വാ​​​​​​ർ​​​​​​ഷി​​​​​​കം ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്ത​​​​​​ലി​​​​​​നും ആ​​​​​​ത്മ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യ്ക്കു​​​​​​മു​​​​​​ള്ള അ​​​​​​വ​​​​​​സ​​​​​​ര​​​​​​മാ​​​​​​ണ്. ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യം പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​ത്തി​​​​​​ൽ ശ​​​​​​ക്ത​​​​​​മാ​​​​​​ണെ​​​​​​ന്ന് തോ​​​​​​ന്നു​​​​​​ന്ന ഒ​​​​​​രു രാ​​​​​​ജ്യ​​​​​​ത്തു​​​​​​പോ​​​​​​ലും അ​​​​​ത് എ​​​​​​ത്ര​​​​​​മാ​​​​​​ത്രം ദു​​​​​​ർ​​​​​​ബ​​​​​​ല​​​​​​മാ​​​​​​കാ​​​​​​ൻ സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ണ്ടെ​​​​​​ന്ന് അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ വ്യ​​​​​​ക്ത​​​​​​മാ​​​​​​യി കാ​​​​​​ണി​​​​​​ച്ചു​​​​​​ത​​​​​​ന്നു.

ഒ​​​​​​രു സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന് അ​​​​​​തി​​​​​​ന്‍റെ ധാ​​​​​​ർ​​​​​​മി​​​​​​ക​​​​​ബോ​​​​​​ധ​​​​​​വും ജ​​​​​​ന​​​​​​ങ്ങ​​​​​​ളോ​​​​​​ടു​​​​​ണ്ടാ​​​​​കേ​​​​​ണ്ട ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വവും എ​​​​​​ങ്ങ​​​​​​നെ ന​​​​​​ഷ്‌​​​​​ട​​​​​​പ്പെ​​​​​​ടാ​​​​​​മെ​​​​​​ന്ന് ഇ​​​​​​തു ന​​​​​​മ്മെ ഓ​​​​​​ർ​​​​​​മി​​​​​പ്പി​​​​​​ച്ചു. സ്വാ​​​​​​ത​​​​​​ന്ത്ര്യം പ​​​​​​ല​​​​​​പ്പോ​​​​​​ഴും ക്ഷ​​​​​യി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ന്നും കാ​​​​​​ണി​​​​​​ച്ചു​​​​​​ത​​​​​​ന്നു. ആ​​​​​​ദ്യം സൂ​​​​​​ക്ഷ്മ​​​​​​മാ​​​​​​യി, ശ്രേ​​​​​​ഷ്ഠ​​​​​​മെ​​​​​​ന്ന് തോ​​​​​​ന്നു​​​​​​ന്ന കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പേ​​​​​​രി​​​​​​ൽ നി​​​​​​സാ​​​​​​ര​​​​​​മാ​​​​​​യ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ങ്ങ​​​​​​ൾ ഓ​​​​​​രോ​​​​​​ന്നാ​​​​​​യി ഇ​​​​​​ല്ലാ​​​​​​താ​​​​​​കു​​​​​​ന്നു. ഒ​​​​​​ടു​​​​​​വി​​​​​​ൽ ‘കു​​​​​​ടും​​​​​​ബ​​​​​​ക്ഷേ​​​​​​മ​’വും​ ‘ന​​​​​​ഗ​​​​​​ര​​​​​പ​​​​​രി​​​​​ഷ്ക​​​​​​ര​​​​​​ണ’​​​​​​വും​ നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ത വ​​​​​​ന്ധ്യം​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളും ഏ​​​​​​ക​​​​​​പ​​​​​​ക്ഷീ​​​​​​യ​​​​​​മാ​​​​​​യ വീ​​​​​ടുത​​​​​ക​​​​​ർ​​​​​​ക്ക​​​​​​ലു​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി മാ​​​​​​റു​​​​​​ന്നു.

പാ​​​​​​ഠ​​​​​​ങ്ങ​​​​​​ൾ അ​​​​​ന​​​​​വ​​​​​ധി​​​​​

ഈ ​​​​​​അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽനി​​​​​​ന്നു​​​​​​ള്ള പാ​​​​​​ഠ​​​​​​ങ്ങ​​​​​​ൾ അ​​​​​ന​​​​​വ​​​​​ധി​​​​​യാ​​​​​ണ്, ശാ​​​​​​ശ്വ​​​​​​ത​​​​​​വും. ഒ​​​​​​ന്നാ​​​​​​മ​​​​​​താ​​​​​​യി, വി​​​​​​വ​​​​​​ര​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​വും സ്വ​​​​​​ത​​​​​​ന്ത്ര മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളും പ​​​​​​ര​​​​​​മ​​​​​​പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​ണ്. നാ​​​​​​ലാം​​​​​തൂ​​​​​​ൺ ആ​​​​​​ക്ര​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​മ്പോ​​​​​​ൾ, രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​നേ​​​​​​താ​​​​​​ക്ക​​​​​​ളെ​​​​​ക്കൊ​​​​​ണ്ട് ക​​​​​ണ​​​​​ക്കു​​​​​ പ​​​​​റ​​​​​യി​​​​​ക്കാ​​​​​ൻ ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ല​​​​​​ഭി​​​​​​ക്കാ​​​​​​തെ വ​​​​​​രു​​​​​​ന്നു.

എ​​​​​​ന്നി​​​​​​രു​​​​​​ന്നാ​​​​​​ലും, ഭീ​​​​​​ഷ​​​​​​ണി​​​​​​ക്കു മു​​​​​​ന്നി​​​​​​ൽ പ​​​​​​ല മാ​​​​​​ധ്യ​​​​​​മ​​​​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളും കാ​​​​​​ണി​​​​​​ച്ച ഭീ​​​​​​രു​​​​​​ത്വം ക്ഷ​​​​​​മി​​​​​​ക്കാ​​​​​​നാ​​​​​​കാ​​​​​​ത്ത​​​​​​താ​​​​​​ണ്. ര​​​​​​ണ്ടാ​​​​​​മ​​​​​​താ​​​​​​യി, ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യം ഒ​​​​​​രു സ്വ​​​​​​ത​​​​​​ന്ത്ര നീ​​​​​​തി​​​​​​ന്യാ​​​​​​യ വ്യ​​​​​​വ​​​​​​സ്ഥ​​​​​​യെ ആ​​​​​​ശ്ര​​​​​​യി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്നു. അ​​​​​​ത് എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വി​​​​​ന്‍റെ അ​​​​​​ധി​​​​​​കാ​​​​​​ര ദു​​​​​​ർ​​​​​​വി​​​​​​നി​​​​​​യോ​​​​​​ഗ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​മു​​​​​യ​​​​​ർ​​​​​ത്താ​​​​​ൻ കെ​​​​​ല്പു​​​​​​ള്ള​​​​​​തും അ​​​​​തി​​​​​നു സ​​​​​​ന്ന​​​​​​ദ്ധ​​​​​​വു​​​​​​മാ​​​​​​ക​​​​​​ണം. താ​​​​​​ത്കാ​​​​​​ലി​​​​​​ക​​​​​​മാ​​​​​​ണെ​​​​​​ങ്കി​​​​​​ൽ​​​​​പോ​​​​​​ലും ജു​​​​​​ഡീ​​​​​​ഷ​​​​​റി​​​​​​യു​​​​​​ടെ കീ​​​​​​ഴ​​​​​​ട​​​​​​ങ്ങ​​​​​​ൽ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​വും ദൂ​​​​​​ര​​​​​​വ്യാ​​​​​​പ​​​​​​ക​​​​​​വു​​​​​​മാ​​​​​​യ പ്ര​​​​​​ത്യാ​​​​​​ഘാ​​​​​​ത​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​ക്കും.

നി​​​​​​യ​​​​​​മ​​​​​​നി​​​​​​ർ​​​​​മാ​​​​​​ണ​​​​​സ​​​​​ഭ​​​​​യി​​​​​ലെ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ പി​​​​​​ന്തു​​​​​​ണ​​​​​​യു​​​​​​ള്ള, അ​​​​​​മി​​​​​​താ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മു​​​​​​ള്ള ഒ​​​​​​രു എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വി​​​​​​ന് ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തെ വ​​​​​​ലി​​​​​​യ അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​ലാ​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യും എ​​​​​​ന്ന​​​​​​താ​​​​​​ണ് മൂ​​​​​​ന്നാ​​​​​​മ​​​​​​ത്തെ പാ​​​​​​ഠം. ഒ​​​​​​രു​​​​​​പ​​​​​​ക്ഷേ ന​​​​​​മ്മു​​​​​​ടെ ഇ​​​​​​പ്പോ​​​​​​ഴ​​​​​​ത്തെ രാ​​​​​​ഷ്‌​​​​​ട്രീ​​​​​യ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ ഏ​​​​​​റ്റ​​​​​​വും പ്ര​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​യ​​​​​​ത്. പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ചും ആ ​​​​​​എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ് അ​​​​​​തി​​​​​​ന്‍റെ സ്വ​​​​​​ന്തം അ​​​​​​പ്ര​​​​​മാ​​​​​ദി​​​​​ത്വ​​​​​ത്തി​​​​​​ൽ വി​​​​​​ശ്വ​​​​​​സി​​​​​​ക്കു​​​​​​ക​​​​​​യും ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ വ്യ​​​​​​വ​​​​​​സ്ഥി​​​​​​തി​​​​​​ക്ക് അ​​​​​​ത്യ​​​​​​ന്താ​​​​​​പേ​​​​​​ക്ഷി​​​​​​ത​​​​​​മാ​​​​​​യ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ലു​​​​​​ക​​​​​​ളി​​​​​​ലും സ​​​​​​ന്തു​​​​​​ലി​​​​​​താ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലും അ​​​​​​സ്വ​​​​​സ്ഥ​​​​​ത കാ​​​​​​ണി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​മ്പോ​​​​​​ൾ. അ​​​​​​ധി​​​​​​കാ​​​​​​രം മു​​​​ന്പി​​​​ല്ലാ​​​​ത്ത​​​​വി​​​​ധം കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യും വി​​​​​​യോ​​​​​​ജി​​​​​​പ്പ് രാ​​​​​​ജ്യ​​​​​​ദ്രോ​​​​​​ഹ​​​​​​മാ​​​​​​യി ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്ത​​​​​​തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ സാ​​​​​​ധ്യ​​​​​​മാ​​​​​​യ​​​​​​ത്.

ഇ​​​​​​ന്ന​​​​​​ത്തെ ഇ​​​​​​ന്ത്യ 1975ലെ ​​​​​​ഇ​​​​​​ന്ത്യ​​​​​​യ​​​​​​ല്ല. ന​​​​​​മ്മ​​​​​​ൾ കൂ​​​​​​ടു​​​​​​ത​​​​​​ൽ ആ​​​​​​ത്മ​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​മു​​​​​​ള്ള​​​​​​തും കൂ​​​​​​ടു​​​​​​ത​​​​​​ൽ അ​​​​ഭി​​​​വൃ​​​​ദ്ധി​​​​യു​​​​ള്ള​​​​തും പ​​​​​​ല കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ലും കൂ​​​​​​ടു​​​​​​ത​​​​​​ൽ ദൃ​​​​ഢ​​​​വു​​​​മാ​​​​യ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​​​മാ​​​​​​ണ്. എ​​​​​​ന്നി​​​​​​ട്ടും അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ടെ പാ​​​​​​ഠ​​​​​​ങ്ങ​​​​​​ൾ ആ​​​​​​ശ​​​​​​ങ്കാ​​​​​​ജ​​​​​​ന​​​​​​ക​​​​​​മാം​​​​​​വി​​​​​​ധം പ്ര​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​യി തു​​​​​​ട​​​​​​രു​​​​​​ന്നു. അ​​​​​​ധി​​​​​​കാ​​​​​​രം കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നും വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ക​​​​​​രെ നി​​​​​​ശ​​​​​​ബ്ദ​​​​​​രാ​​​​​​ക്കാ​​​​​​നും ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ സു​​​​​​ര​​​​​​ക്ഷാ​​​​ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളെ മ​​​​​​റി​​​​​​ക​​​​​​ട​​​​​​ക്കാ​​​​​​നു​​​​​​മു​​​​​​ള്ള പ്ര​​​​​​ലോ​​​​​​ഭ​​​​​​നം പ​​​​​​ല രൂ​​​​​​പ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​പ്പെ​​​​​​ടാം. പ​​​​​​ല​​​​​​പ്പോ​​​​​​ഴും ദേ​​​​​​ശീ​​​​​​യ താ​​​​​​ത്പ​​​​​​ര്യ​​​​​​ത്തി​​​​​​ന്‍റെ​​​​​​യോ സ്ഥി​​​​​​ര​​​​​​ത​​​​​​യു​​​​​​ടെ​​​​​​യോ വാ​​​​​​ചാ​​​​​​ടോ​​​​​​പ​​​​​​ത്തി​​​​​​ൽ ഇ​​​​​​തു മ​​​​​​റ​​​​​​ച്ചു​​​​​​വ​​​​യ്​​​​​​ക്ക​​​​​​പ്പെ​​​​​​ടാം. ഈ ​​​​​​അ​​​​​​ർ​​​​​​ഥ​​​​ത്തി​​​​​​ൽ, അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ ശ​​​​​​ക്ത​​​​​​മാ​​​​​​യ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പാ​​​​​​യി വ​​​​​​ർ​​​​​​ത്തി​​​​​​ക്ക​​​​​​ണം. ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ സം​​​​​​ര​​​​​​ക്ഷ​​​​​​ക​​​​​​ർ എ​​​​​​ന്നെ​​​​​​ന്നും ജാ​​​​​​ഗ​​​​​​രൂ​​​​​​ക​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

ഇ​​​​​​രു​​​​​​ണ്ട അ​​​​​​ധ്യാ​​​​​​യം

ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ സൂ​​​​​​ക്ഷ്മ​​​​​​മാ​​​​​​യ ക്ഷ​​​​​​യ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു ന​​​​​​മ്മ​​​​​​ൾ വേ​​​​​​ണ്ട​​​​​​ത്ര ശ്ര​​​​​​ദ്ധാ​​​​ലു​​​​ക്ക​​​​ളാ​​​​ണോ? ചെ​​​​​​റു​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​മോ എ​​​​ന്ന​​​​തു​​​​ പോ​​​​ക​​ട്ടെ, ഒ​​​​​​രു ഏ​​​​​​കാ​​​​​​ധി​​​​​​പ​​​​​​ത്യ ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​ന്‍റെ വ​​​​ര​​​​വു ന​​​​​​മു​​​​​​ക്കു തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​മോ? ന​​​​​​മ്മു​​​​​​ടെ സ്വാ​​​​​​ത​​​​​​ന്ത്ര്യം സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ മു​​​​ത​​​​ൽ നീ​​​​​​തി​​​​​​ന്യാ​​​​​​യ വ്യ​​​​​​വ​​​​​​സ്ഥ വ​​​​​​രെ​​​​യു​​​​ള്ള സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​യും സി​​​​​​വി​​​​​​ൽ സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ​​​​​​യും സം​​​​​​ര​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ മ​​​​തി​​​​യാ​​​​യ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ന​​​​മ്മ​​​​ൾ ചെ​​​​​​യ്യു​​​​​​ന്നു​​​​​​ണ്ടോ? ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലും ലോ​​​​​​ക​​​​​​മെ​​​​​​മ്പാ​​​​​​ടും ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ൽ വി​​​​​​ശ്വ​​​​​​സി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രെ​​​​ല്ലാം സ്വ​​​​​​യം ചോ​​​​​​ദി​​​​​​ക്ക​​​​​​ണം.

അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ​​​​​​യെ ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ലെ ഒ​​​​​​രു ഇ​​​​​​രു​​​​​​ണ്ട അ​​​​​​ധ്യാ​​​​​​യ​​​​​​മാ​​​​​​യി മാ​​​​​​ത്രം ഓർ​​​​​​ക്കാ​​​​​​തെ അ​​​​​​തി​​​​​​ന്‍റെ പാ​​​​​​ഠ​​​​​​ങ്ങ​​​​​​ൾ ന​​​​​​മ്മ​​​​​​ൾ ഉ​​​​​​ൾ​​​​​​ക്കൊ​​​​​​ള്ള​​​​​​ണം. ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യം നി​​​​​​സാ​​​​​​ര​​​​​​മാ​​​​​​യി കാ​​​​​​ണേ​​​​​​ണ്ട ഒ​​​​​​ന്ന​​​​​​ല്ലെ​​​​​​ന്നും അ​​​​​​തു നി​​​​​​ര​​​​​​ന്ത​​​​​​രം പ​​​​​​രി​​​​​​പോ​​​​​​ഷി​​​​​​പ്പി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യും ശ​​​​​​ക്ത​​​​​​മാ​​​​​​യി പ്ര​​​​​​തി​​​​​​രോ​​​​​​ധി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യും ചെ​​​​​​യ്യേ​​​​​​ണ്ട അ​​​​​​മൂ​​​​​​ല്യ​​​​​​മാ​​​​​​യ പൈ​​​​​​തൃ​​​​​​ക​​​​​​മാ​​​​​​ണെ​​​​​​ന്നും എ​​​​ല്ലാ​​​​യി​​​​ട​​​​ത്തു​​​​മു​​​​​​ള്ള ആ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​തൊ​​​​​​രു നി​​​​​​ര​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യ ഓ​​​​​​ർ​​​​​​മ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ട്ടെ.

Leader Page

തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ
“ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രാ​​​യ നേ​​​രി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും ഇ​​​രു​​​ണ്ട​​​തു​​​മാ​​​യ അ​​​ധ്യാ​​​യ​​​മാ​​​യി​​​രു​​​ന്നു അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു രാ​​​ജ്യം മു​​​ഴു​​​വ​​​ൻ അ​​​രാ​​​ജ​​​ക​​​ത്വ​​​ത്തി​​​ലേ​​​ക്കു കൂ​​​പ്പു​​​കു​​​ത്തി. പ​​​ക്ഷേ അ​​​ത്ത​​​രം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ ശ​​​ക്തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ രാ​​​ഷ്‌​​​ട്രം വി​​​ജ​​​യി​​​ച്ചു. ന​​​മ്മു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ക​​​ള​​​ങ്ക​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ഓ​​​രോ ശ്ര​​​മ​​​ത്തെ​​​യും എ​​​ല്ലാ​​​വ​​​രും അ​​​പ​​​ല​​​പി​​​ക്ക​​​ണം.” രാ​​​ഷ്‌​​ട്ര​​​പ​​​തി ദ്രൗ​​​പ​​​തി മു​​​ർ​​​മു​​​വി​​​ന്‍റെ വാ​​​ക്കു​​​ക​​​ളാ​​​ണി​​​ത്. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യു​​​ടെ അ​​​ന്പ​​​താം വാ​​​ർ​​​ഷി​​​ക​​​ത്തി​​​നു തു​​​ട​​​ക്കംകു​​​റി​​​ച്ചു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണ്‍ 27ന് ​​​കേ​​​ന്ദ്ര​​​ത്തി​​​ലെ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ വി​​​ളി​​​ച്ച പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു രാ​​​ഷ്‌​​ട്ര​​​പ​​​തി​​​യു​​​ടെ പ്ര​​​സം​​​ഗം.

“പാ​​​ർ​​​ട്ടി​​​ക​​​ളെ ത​​​ക​​​ർ​​​ക്കു​​​ക, തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​രു​​​ക​​​ളെ പി​​​ൻ​​​വാ​​​തി​​​ൽ ക​​​ളി​​​ക​​​ളി​​​ലൂ​​​ടെ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ഇ​​​ഡി, സി​​​ബി​​​ഐ, ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് തു​​​ട​​​ങ്ങി​​​യ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ക, മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രെ ജ​​​യി​​​ലി​​​ല​​​ട​​​യ്ക്കു​​​ക, അ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ചു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളെ പ​​​ല​​​വി​​​ധ​​​ത്തി​​​ൽ സ്വാ​​​ധീ​​​നി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യൊ​​​ക്കെ അ​​​പ്ര​​​ഖ്യാ​​​പി​​​ത അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യ​​​ല്ലേ?​” കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ ചോ​​​ദി​​​ച്ചു. രാ​​​ജ്യം ഭാ​​​വി​​​യി​​​ലേ​​​ക്കു നോ​​​ക്കേ​​​ണ്ട​​​തി​​​നു പ​​​ക​​​രം മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വീ​​​ഴ്ച​​​ക​​​ൾ മ​​​റ​​​യ്ക്കാ​​​ൻ ഭൂ​​​ത​​​കാ​​​ലം കു​​​ഴി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

വീ ​​​ദ് പീ​​​പ്പി​​​ൾ

ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലെ ക​​​റു​​​ത്ത അ​​​ധ്യാ​​​യ​​​മാ​​​യ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യു​​​ടെ 50-ാം വാ​​​ർ​​​ഷി​​​ക​​​മാ​​​ണു നാ​​​ളെ. ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​സാ​​​ധു​​​വാ​​​ക്കി​​​യ അ​​​ല​​​ഹാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് 1975ൽ ​​​അ​​​ന്ന​​​ത്തെ രാ​​​ഷ്‌​​ട്ര​​​പ​​​തി ഫ​​​ക്രു​​​ദ്ദീ​​​ൻ അ​​​ലി അ​​​ഹ​​​മ്മ​​​ദ് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. 1975 ജൂ​​​ണ്‍ 25നും 26​​​നും ഇ​​​ട​​​യി​​​ലു​​​ള്ള രാ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു രാ​​​ഷ്‌​​ട്ര​​​പ​​​തി​​​യു​​​ടെ നാ​​​ലു വ​​​രി പ്ര​​​ഖ്യാ​​​പ​​​നം. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 352ലെ ​​​ക്ലോ​​​സ് (1) പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ വി​​​നി​​​യോ​​​ഗി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​യ ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​ഭ്യ​​​ന്ത​​​ര അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു ന്യാ​​​യം.

“പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ഓ​​​ർ​​​മ ഭ​​​യാ​​​ന​​​ക​​​മാം വി​​​ധം ചെ​​​റു​​​താ​​​യ​​​തി​​​നാ​​​ൽ, അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ വ്യ​​​ത്യ​​​സ്ത രീ​​​തി​​​ക​​​ളി​​​ൽ ക​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ പു​​​നഃ​​​സ്ഥാ​​​പ​​​നം സാ​​​ധ്യ​​​മാ​​​ക്കി​​​യ ത്യാ​​​ഗ​​​ങ്ങ​​​ൾ​​​ക്കുവേ​​​ണ്ടി പോ​​​രാ​​​ടി​​​യ മ​​​നു​​​ഷ്യ​​​ർ​​​ക്കും ന​​​മ്മു​​​ടെ ന​​​ന്ദി പ​​​റ​​​യാം” എ​​​ന്നാ​​​ണ് പ്ര​​​ശ​​​സ്ത നി​​​യ​​​മ​​​ജ്ഞ​​​നാ​​​യ നാ​​​നി പാ​​​ൽ​​​ക്കി​​​വാ​​​ല "വീ ​​​ദ് പീ​​​പ്പി​​​ൾ' എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ൽ എ​​​ഴു​​​തി​​​യ​​​ത്. തി​​ന്മ​​യു​​​ടെ ശ​​​ക്തി​​​ക​​​ളു​​​ടെ മേ​​​ൽ മ​​​നോ​​​ഹ​​​ര വി​​​ജ​​​യം നേ​​​ടി​​​യ ലോ​​​ക് നാ​​​യ​​​ക് ജ​​​യ​​​പ്ര​​​കാ​​​ശ് നാ​​​രാ​​​യ​​​ണ്‍ ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ ഗ​​​തി​​​യെ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യി മാ​​​റ്റി​​​മ​​​റി​​​ച്ചു​​​വെ​​​ന്നു പാ​​​ൽ​​​ക്കി​​​വാ​​​ല ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

സ​​​ഞ്ജ​​​യ്‌​​യു​​​ടെ കാ​​​ലം

ജ​​​യ​​​പ്ര​​​കാ​​​ശ് നാ​​​രാ​​​യ​​​ണ്‍, മൊ​​​റാ​​​ർ​​​ജി ദേ​​​ശാ​​​യി, എ.​​​ബി. വാ​​​ജ്പേ​​​യി, എ​​​ൽ.​​​കെ. അ​​​ഡ്വാ​​​നി തു​​​ട​​​ങ്ങി​​​യ നേ​​​താ​​​ക്ക​​​ളെ അ​​​റ​​​സ്റ്റു ചെ​​​യ്തു തു​​​റു​​​ങ്ക​​​ലി​​​ല​​​ട​​​ച്ച​​​തു മു​​​ത​​​ൽ പ​​​ത്ര സെ​​​ൻ​​​സ​​​ർ​​​ഷി​​​പ്പു വ​​​രെ​​​യു​​​ള്ള ജ​​​നാ​​​ധി​​​പ​​​ത്യ വി​​​രു​​​ദ്ധ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക രാ​​​ജ്യം മ​​​റ​​​ക്കി​​​ല്ല. എ​​​ന്നാ​​​ൽ, അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യു​​​ടെ മ​​​റ​​​വി​​​ലു​​​ള്ള സ​​​ഞ്ജ​​​യ് ഗാ​​​ന്ധി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ഇ​​​ന്ദി​​​ര​​​യേ​​​ക്കാ​​​ളേ​​​റെ ജ​​​നം ഓ​​​ർ​​​ക്കു​​​ക.

ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ലെ നി​​​ർ​​​ണാ​​​യ​​​ക വ്യ​​​വ​​​സ്ഥ​​​ക​​​ൾ സ​​​സ്പെ​​​ൻ​​​ഡു ചെ​​​യ്ത് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ഇ​​​ന്ദി​​​രാ ​ഗാ​​​ന്ധി അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. എ​​​ന്നാ​​​ൽ അ​​​നൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യാ​​​ണു ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ 11 വ​​​ർ​​​ഷ​​​ക്കാ​​​ല​​​മെ​​​ന്നാ​​​ണു പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്. തെ​​​റ്റു​​​ക​​​ൾ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നും ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​നും രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ക്കാ​​​നും രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ൽ ത​​​രംപോലെ ക​​​ളി​​​ക്കാ​​​ൻ ഭ​​​ര​​​ണ- പ്ര​​​തി​​​പ​​​ക്ഷ രാ​​​ഷ്‌​​ട്രീ​​​യ​​​ക്കാ​​​ർ പ​​​ഴു​​​തു​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​റു​​​ണ്ട്. ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി വി​​​വാ​​​ദ ബി​​​ല്ലു​​​ക​​​ൾ പാ​​​സാ​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി 146 പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​രെ സ​​​സ്പെ​​​ൻ​​​ഡു ചെ​​​യ്ത​​​തു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​മാ​​​ണ്.

അ​​​ട്ടി​​​മ​​​റി​​​ക്കും ന്യാ​​​യം!

ജ​​​നാ​​​ധി​​​പ​​​ത്യ​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക​​​യോ അ​​​തി​​​നാ​​​യി ശ്ര​​​മി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്പോ​​​ഴും ഇ​​​വ ര​​​ണ്ടി​​​ന്‍റെ​​​യും വ​​​ക്താ​​​ക്ക​​​ളും സം​​​ര​​​ക്ഷ​​​ക​​​രു​​​മാ​​​യി ച​​​മ​​​യാ​​​ൻ ഇ​​​ന്ദി​​​രാ​ ഗാ​​​ന്ധി മു​​​ത​​​ൽ ന​​​രേ​​​ന്ദ്ര മോ​​​ദി വ​​​രെ​​​യു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രും രാ​​​ഷ്‌​​ട്രീ​​​യ​​​നേ​​​താ​​​ക്ക​​​ളും ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​താ​​​ണു വി​​​രോ​​​ധാ​​​ഭാ​​​സം. ജ​​​നാ​​​ധി​​​പ​​​ത്യം വ​​​ള​​​രെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണ്. ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തെ​​​ന്ന് 1978 ന​​​വം​​​ബ​​​റി​​​ൽ തേം​​​സ് ടെ​​​ലി​​​വി​​​ഷ​​​ന്‍റെ ജോ​​​നാ​​​ഥ​​​ൻ ഡിം​​​ബി​​​ൾ​​​ബി​​​യു​​​മാ​​​യു​​​ള്ള അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ഇ​​​ന്ദി​​​ര അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

“ഇ​​​ന്ത്യ​​​യി​​​ലെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കും സ്ത്രീ​​​ക​​​ൾ​​​ക്കും പ്ര​​​യോ​​​ജ​​​ന​​​പ്രദമാ​​​യ ചി​​​ല പു​​​രോ​​​ഗ​​​മ​​​ന​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ താ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തു​​​മു​​​ത​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന ആ​​​ഴ​​​മേ​​​റി​​​യ​​​തും വ്യാ​​​പ​​​ക​​​വു​​​മാ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ക്കു​​​റി​​​ച്ച് എ​​​ല്ലാ​​​വ​​​ർ​​​ക്കും ബോ​​​ധ്യ​​​മു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​ണ്ട്. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​ത​​​യെ​​​ത്ത​​​ന്നെ നിഷ്ഫലമാക്കാ​​​ൻ അ​​​തു ശ്ര​​​മി​​​ച്ചു.” പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്ദി​​​രാ ഗാ​​​ന്ധി രാ​​​ഷ്‌​​ട്ര​​​ത്തോ​​​ടാ​​​യി ന​​​ട​​​ത്തി​​​യ റേ​​​ഡി​​​യോ പ്ര​​​ക്ഷേ​​​പ​​​ണ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​താ​​​ണി​​​ത്.

ഇ​​​ന്ദി​​​ര​​​യും മൊ​​​റാ​​​ർ​​​ജി​​​യും

യ​​​ഥാ​​​വി​​​ധി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​രു​​​ക​​​ളെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​ന്ദി​​​ര പ​​​റ​​​ഞ്ഞു. ചി​​​ല സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ, നി​​​യ​​​മ​​​പ​​​ര​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട നി​​​യ​​​മ​​​സ​​​ഭ​​​ക​​​ൾ പി​​​രി​​​ച്ചു​​​വി​​​ടു​​​ന്ന​​​തി​​​നാ​​​യി അം​​​ഗ​​​ങ്ങ​​​ളെ നി​​​ർ​​​ബ​​​ന്ധി​​​ച്ചു രാ​​​ജി​​​വ​​​യ്പി​​​ക്കാ​​​ൻ ബ​​​ല​​​പ്ര​​​യോ​​​ഗം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​ന്ദി​​​ര കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു തോ​​​ന്നി​​​യ​​​തി​​​നാ​​​ലാ​​​ണ് മൊ​​​റാ​​​ർ​​​ജി ദേ​​​ശാ​​​യി​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളും ജ​​​ന​​​ങ്ങ​​​ളെ തെ​​​രു​​​വി​​​ലി​​​റ​​​ങ്ങാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്ത​​​തെ​​​ന്ന് ഇ​​​ന്ദി​​​രാ ഗാ​​​ന്ധി ആ​​​രോ​​​പി​​​ച്ചു.

“​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വീ​​​ടും പാ​​​ർ​​​ല​​​മെ​​​ന്‍റും വ​​​ള​​​യാ​​​ൻ പോ​​​കു​​​ക​​​യാ​​​ണെ​​​ന്നും ഒ​​​രു കാ​​​ര്യ​​​വും ന​​​ട​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ശ്ര​​​ദ്ധി​​​ക്കു​​​മെ​​​ന്നും ഒ​​​ര​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ മൊ​​​റാ​​​ർ​​​ജി പ​​​റ​​​ഞ്ഞ​​​താ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.”​ മൊ​​​റാ​​​ർ​​​ജി ദേ​​​ശാ​​​യി​​​യു​​​ടെ അ​​​റ​​​സ്റ്റി​​​നെ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​ന്ദി​​​ര പ​​​റ​​​ഞ്ഞ വാ​​​ദ​​​മാ​​​ണി​​​ത്. വേ​​​റെ വാ​​​ക്കു​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ൾ ഇ​​​തൊ​​​ക്കെ ഇ​​​പ്പോ​​​ഴും കേ​​​ൾ​​​ക്കു​​​ന്നു​​​ണ്ട്. 1975 ജൂ​​​ണ്‍ 26ന് ​​​അ​​​റ​​​സ്റ്റ് ചെ​​​യ്ത മൊ​​​റാ​​​ർ​​​ജി​​​യെ ഏ​​​കാ​​​ന്ത​​​ത​​​ട​​​വി​​​ൽ പാ​​​ർ​​​പ്പി​​​ച്ചു. 1977 ജ​​​നു​​​വ​​​രി 18നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ വി​​​ട്ട​​​യ​​​ച്ച​​​ത്.

ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ൾ

ജ​​​നാ​​​ധി​​​പ​​​ത്യം സം​​​ര​​​ക്ഷി​​​ക്കാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന ഇ​​​ന്ദി​​​ര അ​​​റ​​​സ്റ്റ് ചെ​​​യ്ത മൊ​​​റാ​​​ർ​​​ജി ദേ​​​ശാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ കോ​​​ണ്‍ഗ്ര​​​സ് ഇ​​​ത​​​ര പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ​​​തു നി​​​യോ​​​ഗ​​​മാ​​​കും. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു ജ​​​യി​​​ലി​​​ല​​​ട​​​ച്ച വാ​​​ജ്പേ​​​യി​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി. അ​​​ഡ്വാ​​​നി ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി. ഇ​​​പ്പോ​​​ൾ ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടേ​​​ത് ഇ​​​ന്ദി​​​ര​​​യെ ക​​​ട​​​ത്തി​​​വെ​​​ട്ടു​​​ന്ന തോ​​​രോ​​​ട്ട​​​മാ​​​ണ്. കോ​​​ണ്‍ഗ്ര​​​സി​​​നെ ത​​​ക​​​ർ​​​ത്താ​​​ണു തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ത​​​വ​​​ണ​​​യും മോ​​​ദി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. കോ​​​ണ്‍ഗ്ര​​​സ് മു​​​ക്ത ഭാ​​​ര​​​തം എ​​​ന്ന തീ​​​ർ​​​ത്തും ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ മു​​​ദ്രാ​​​വാ​​​ക്യം പ​​​ര​​​സ്യ​​​മാ​​​യി പ​​​റ​​​യാ​​​നും ബി​​​ജെ​​​പി മ​​​ടി​​​ച്ചി​​​ല്ല. അ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ്, ഇ​​​ന്ന് ബി​​​ജെ​​​പി. കാ​​​ല​​​ച​​​ക്രം കീ​​​ഴ്മേ​​​ൽ മ​​​റി​​​യു​​​ന്പോ​​​ൾ കാ​​​ലം സാ​​​ക്ഷി.

അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു പ​​​തി​​​പ​​​ക്ഷ​​​ത്തെ​​​യും പ​​​ത്ര​​​ങ്ങ​​​ളെ​​​യും അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​യ കോ​​​ണ്‍ഗ്ര​​​സി​​​ന് ഇ​​​പ്പോ​​​ൾ തി​​​രി​​​ച്ച​​​ടി​​​ക​​​ളും ക്ഷീ​​​ണ​​​വും തു​​​ട​​​ർ​​​ക്ക​​​ഥ​​യാ​​കു​​​ന്ന​​​തും ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ ആ​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​കും. കോ​​​ണ്‍ഗ്ര​​​സി​​​നോ​​​ടും അ​​​വ​​​രു​​​ടെ നേ​​​താ​​​ക്ക​​​ളോ​​​ടും മോ​​​ദി ക​​​രു​​​ണ കാ​​​ട്ടു​​​ന്നു​​​മി​​​ല്ല. ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ സൈ​​​നി​​​ക​​​മെ​​​ങ്കി​​​ൽ മോ​​​ദി​​​യു​​​ടെ രാ​​​ഷ്‌​​ട്രീ​​​യ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളേ​​​റ്റു പി​​​ട​​​യു​​​ന്ന​​​ത് രാ​​​ഹു​​​ൽ ഗാ​​​ന്ധി അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രും മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രും അ​​​ട​​​ക്കം പ്ര​​​മു​​​ഖ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളെ അ​​​റ​​​സ്റ്റു ചെ​​​യ്തു തു​​​റു​​​ങ്കി​​​ല​​​ട​​​യ്ക്കുന്നതിൽ മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​നു ദാ​​​ക്ഷി​​​ണ്യ​​​മേ​​​യി​​​ല്ല.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഹ​​​ത്യ​​​ക​​​ൾ

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഹ​​​ത്യാ ദി​​​നം (സം​​​വി​​​ധാ​​​ൻ ഹ​​​ത്യ ദി​​​വ​​​സ്) ആ​​​യാ​​​ണ് മോ​​​ദി സ​​​ർ​​​ക്കാ​​​രും ബി​​​ജെ​​​പി​​​യും അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യു​​​ടെ വാ​​​ർ​​​ഷി​​​കം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​ത്. ബി​​​ജെ​​​പി ഭ​​​ര​​​ണ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും കോ​​​ള​​​ജു​​​ക​​​ളി​​​ലും വ​​​രെ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യു​​​ടെ ഇ​​​രു​​​ണ്ട കാ​​​ല​​​ത്തെ ഓ​​​ർ​​​മി​​​പ്പി​​​ക്കാ​​​നാ​​​യി ച​​​ട​​​ങ്ങു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ത്തി​​​നു​​​വേ​​​ണ്ടി 21 മാ​​​സ​​​ത്തേ​​​ക്കു രാ​​​ജ്യ​​​ത്തെ എ​​​ല്ലാ പൗ​​​രാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും മ​​​ര​​​വി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട്, അ​​​ഹ​​​ങ്കാ​​​രി​​​യും സ്വേ​​​ച്ഛാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​വു​​​മാ​​​യ കോ​​​ണ്‍ഗ്ര​​​സ് സ​​​ർ​​​ക്കാ​​​ർ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​ആ​​​രോ​​​പി​​​ച്ച​​​ത്.

ഓ​​​രോ ഇ​​​ന്ത്യ​​​ക്കാ​​​ര​​​നും വ​​​ള​​​രെ​​​യ​​​ധി​​​കം ബ​​​ഹു​​​മാ​​​നി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ ച​​​വി​​​ട്ടി​​​മെ​​​തി​​​ക്കു​​​ക​​​യും പൗ​​​ര​​ന്മാ​​​രു​​​ടെ അ​​​ടി​​​സ്ഥാ​​​ന സ്വാ​​​ത​​​ന്ത്ര്യ​​​ങ്ങ​​​ളെ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തി​​​നെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി പ​​​റ​​​ഞ്ഞ​​​ത്. “അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ പ​​​റ്റി​​​നി​​​ൽ​​​ക്കാ​​​ൻ വേ​​​ണ്ടി, അ​​​ന്ന​​​ത്തെ കോ​​​ണ്‍ഗ്ര​​​സ് സ​​​ർ​​​ക്കാ​​​ർ എ​​​ല്ലാ ജ​​​നാ​​​ധി​​​പ​​​ത്യ ത​​​ത്വ​​​ങ്ങ​​​ളെ​​​യും അ​​​വ​​​ഗ​​​ണി​​​ച്ചു. രാ​​​ജ്യ​​​ത്തെ ഒ​​​രു ജ​​​യി​​​ലാ​​​ക്കി. കോ​​​ണ്‍ഗ്ര​​​സി​​​നോ​​​ട് വി​​​യോ​​​ജി​​​ച്ച ഏ​​​തൊ​​​രു വ്യ​​​ക്തി​​​യെ​​​യും പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​ക​​​യും ചെ​​​യ്തു” എ​​​ന്നും മോ​​​ദി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ഇ​​​തേ വാ​​​ദ​​​മാ​​​ണ് മോ​​​ദി​​​ക്കെ​​​തി​​​രേ ഇ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം പ​​​റ​​​യു​​​ന്ന​​​തെ​​​ന്ന​​​താ​​​ണു ര​​​സ​​​ക​​​രം.

ആ​​​ട്ടി​​​ൻ​​​തോ​​​ലി​​​ൽ ചെ​​​ന്നാ​​​യ

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ അ​​​പ്ര​​​സ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലെ ധാ​​​ർ​​​മി​​​ക​​​ത​​​യി​​​ല്ലാ​​​യ്മ​​​യും പ​​​ത്ര​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ വ​​​ന്ധ്യം​​​ക​​​ര​​​ണ​​​വു​​​മൊ​​​ക്കെ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ മു​​​ത​​​ൽ ഇ​​​പ്പോ​​​ഴും പ​​​ല​​​ത​​​ര​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന​​​താ​​​ണു ദു​​​ര​​​ന്തം. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ​​​യും വ​​​രി​​​ഞ്ഞു​​​മു​​​റു​​​ക്കി ത​​​ക​​​ർ​​​ക്കു​​​ന്ന​​​വ​​​ർ​​ത​​​ന്നെ ഇ​​​തി​​​ന്‍റെ​​​യെ​​​ല്ലാം സം​​​ര​​​ക്ഷ​​​ക​​​രാ​​​യി ച​​​മ​​​യു​​​ന്നു. ആ​​​ട്ടി​​​ൻ​​​തോ​​​ല​​​ണി​​​ഞ്ഞ രാ​​​ഷ്‌​​ട്രീ​​​യ ചെ​​​ന്നാ​​​യ്ക്ക​​​ൾ!

പ്ര​​​ത്യ​​​ക്ഷ​​​മാ​​​യോ പ​​​രോ​​​ക്ഷ​​​മാ​​​യോ ഉ​​​ള്ള അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യു​​​ടെ തി​​ന്മ​​​ക​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ പൊ​​​തു​​​സ​​​മൂ​​​ഹ​​​വും പൗ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളു​​​മെ​​​ല്ലാം ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. പ​​​ഴ​​​യ തെ​​​റ്റു​​​ക​​​ളി​​​ൽ​​നി​​​ന്നു പാ​​​ഠം പ​​​ഠി​​​ക്കണം. ന​​​വ​​​ഭാ​​​ര​​​ത സൃ​​​ഷ്ടി​​​ക്കാ​​​യി 140 കോ​​​ടി ജ​​​ന​​​ങ്ങളെ ഒ​​​ന്നി​​​പ്പി​​​ക്കാ​​​ൻ രാ​​​ജ്യം ഭ​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു ക​​​ഴി​​​യ​​​ണം. വാ​​​ച​​​ക ക​​​സ​​​ർ​​​ത്ത​​​ല്ല, ന​​​ല്ല പ്ര​​​വൃത്തി​​​ക​​​ളാ​​​ണു വേ​​​ണ്ട​​​ത്.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യാ​​​ണു ശ​​​ക്തി

വൈ​​​വി​​​ധ്യ​​​ങ്ങ​​​ളു​​​ടെ നാ​​​ട്ടി​​​ൽ മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​വും നി​​​യ​​​മ​​​പാ​​​ല​​​ന​​​വും പൗ​​​ര​​​സ്വാ​​​ത​​​ന്ത്ര്യ​​​വു​​​മാ​​​ണു പ്ര​​​ധാ​​​നം. സ​​​മാ​​​ധാ​​​ന​​​വും സു​​​ര​​​ക്ഷ​​​യും കൈ​​​വ​​​രി​​​ക്കാ​​​ൻ വ​​​ർ​​​ഗീ​​​യ​​​ത​​​യെ പൂ​​​ർ​​​ണ​​​മാ​​​യി തി​​​ര​​​സ്ക​​​രി​​​ക്ക​​​ണം. രാ​​​ജ്യ പു​​​രോ​​​ഗ​​​തി​​​യും സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യും നേ​​​ടു​​​ന്ന​​​തോ​​​ടൊ​​​പ്പം തു​​​ല്യ​​​നീ​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​തെ ഇ​​​ന്ത്യ ജ​​​യി​​​ക്കി​​​ല്ല. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ലും ജ​​​നാ​​​ധി​​​പ​​​ത്യ മൂ​​​ല്യ​​​ങ്ങ​​​ളി​​​ലും വെ​​​ള്ളം ചേ​​​ർ​​​ക്കാ​​​ൻ ആ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​ത്. നേ​​​രി​​​ട്ടോ, പ​​​രോ​​​ക്ഷ​​​മാ​​​യോ ഇ​​​നി​​​യൊ​​​രു അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്ക​​​ട്ടേ.
 
 

Latest News

Corehub Up