Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emergency Door

വിമാനത്തിൽ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച സംഭവം; മജിസ്‌ട്രേറ്റിന് മുന്നിൽ ജാമ്യപേപ്പർ വലിച്ചുകീറിയും യുവാവിന്‍റെ പരാക്രമം

കൊച്ചി: ന​ടു​ക്ക​ട​ലി​ന് മീ​തെ പ​റ​ന്നു​യ​ർ​ന്ന വി​മാ​ന​ത്തി​നു​ള്ളി​ൽ എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് ഡോ​ർ ബ​ല​മാ​യി തു​റ​ക്കാ​ൻ ശ്ര​മി​ച്ച് യാ​ത്ര​ക്കാ​രെ മു​ൾ​മു​ന​യി​ലാ​ക്കി​യ മ​ല​യാ​ളി യു​വാ​വ് മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ലും നാ​ട​കീ​യ രം​ഗ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു. സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി ജം​ഷീ​റാ​ണ് കോ​ട​തി മു​റി​ക്കു​ള്ളി​ൽ അ​ക്ര​മ​സ്വ​ഭാ​വം കാ​ട്ടി​യ​ത്.

കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ൽ വെ​ച്ച് ഇ​യാ​ൾ ജാ​മ്യ അ​പേ​ക്ഷാ പേ​പ്പ​റു​ക​ൾ ബ​ല​മാ​യി വ​ലി​ച്ചു​കീ​റി എ​റി​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പൊ​ലീ​സ് സം​ഘം ഇ​ട​പെ​ട്ട് ഇ​യാ​ളെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തി മാ​റ്റു​ക​യാ​യി​രു​ന്നു. യു​വാ​വി​ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഗു​രു​ത​ര​മാ​യ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും ചോ​ദ്യം ചെ​യ്യ​ലും നി​യ​മ​ന​ട​പ​ടി​ക​ളും തു​ട​രു​ക​യാ​ണെ​ന്നും നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് അ​റി​യി​ച്ചു.

മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പൂ​രി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ബാ​ത്തി​ക് എ​യ​ർ വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. എ​മ​ർ​ജ​ൻ​സി റോ​യു​ടെ പാ​ന​ൽ ച​വി​ട്ടി​ത്ത​ക​ർ​ത്ത് അ​ടി​യ​ന്ത​ര വാ​തി​ലി​ന്‍റെ ലി​വ​ർ പി​ടി​ച്ച് വ​ലി​ച്ച് തു​റ​ക്കാ​ൻ ഇ​യാ​ൾ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​കാ​ശ​ത്തു​വെ​ച്ച് എ​ത്ര ശ്ര​മി​ച്ചാ​ലും തു​റ​ക്കാ​ന്‍ പ്ര​യാ​സ​മു​ള്ള എ​മ​ര്‍​ജ​ന്‍​സി എ​ക്‌​സി​റ്റ് തു​റ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ലു​ണ്ടാ​വു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ വ​ലു​താ​ണ്. സ​ഹ​യാ​ത്രി​ക​രും കാ​ബി​ൻ ക്രൂ​വും ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യാ​ണ് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. വി​മാ​ന​ത്തി​ൽ വെ​ച്ച് മ​റ്റ് യാ​ത്ര​ക്കാ​ർ ചി​ത്രീ​ക​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

രാ​ത്രി 11:10-ഓ​ടെ വി​മാ​നം നെ​ടു​മ്പാ​ശേരി​യി​ൽ ലാ​ൻ​ഡ് ചെ​യ്ത ഉ​ട​ൻ സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നെ​ടു​മ്പാ​ശ്ശേ​രി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ബാ​ത്തി​ക് എ​യ​ർ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ലാണ് വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത പൊ​ലീ​സ്,

Latest News

Corehub Up