Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emergency Meeting

Kozhikode

പഞ്ചായത്തിൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ മ​ണ്ടോ​പ്പാ​റ, ഓ​ട്ട​പ്പാ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങി ക​ർ​ഷ​ക​രു​ടെ കൃ​ഷി​വി​ള​ക​ൾ ന​ശി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എം​എ​ൽ​എ വി.​ടി. സൂ​ര​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത്രി​ത​ല ജ​ല​പ്ര​തി​നി​ധി​ക​ൾ, വ​നം വ​കു​പ്പ്, ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു.

കാ​ട്ടാ​ന​ക​ളി​റ​ങ്ങു​ന്ന റി​സ​ർ​വോ​യ​ർ അ​തി​ർ​ത്തി​യി​ലൂ​ടെ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച സോ​ളാ​ർ തൂ​ക്കു​വേ​ലി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​തു​വ​രെ താ​മ​ര​ശേ​രി​യി​ൽ നി​ന്നു​ള്ള ആ​ർ​ആ​ർ​ടി സം​ഘ​ത്തെ എ​ത്തി​ച്ച് പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ആ​ർ​ആ​ർ​ടി സം​ഘ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി താ​ൽ​ക്കാ​ലി​ക​മാ​യി പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള ര​ണ്ട് വാ​ച്ച​ർ​മാ​രെ വേ​ത​നം ന​ൽ​കി നി​യോ​ഗി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ കു​റു​മ്പൊ​യി​ൽ, കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ ജോ​സ്, ഡി​എ​ഫ്ഒ എം. ​ജോ​ഷി​ൽ, ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ബി. ​വി​ജി​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ യു.​കെ. നി​ജീ​ഷ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​കെ. ഹ​സീ​ന, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, സ​ണ്ണി കാ​നാ​ട്ട്, ജ​ലീ​ൽ കു​ന്നും​പു​റം, ചെ​റി​യാ​ൻ ജോ​സ​ഫ്, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഷാ​ജു കാ​ര​ക്ക​ട, ഒ.​കെ. അ​മ്മ​ദ്, വി.​എ​സ്. ഹ​മീ​ദ്, ക​ർ​ഷ​ക​രാ​യ ജോ​സ് ക​ണി​യാ​ശേ​രി, സു​മി​ൻ എ​സ്. നെ​ടു​ങ്ങാ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up