Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Energy Sector

ഉൗ​ർ​ജ മേ​ഖ​ല​യി​ൽ വ​ൻ നി​ക്ഷേ​പം ന​ട​ത്തും: ഗൗ​തം അ​ദാ​നി

ധ​ൻ​ബാ​ദ്: അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഉൗ​ർ​ജ പ​രി​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ 6.75 ല​ക്ഷം കോ​ടി രൂ​പ നി​ക്ഷേ​പി​ക്കു​മെ​ന്ന് അ​ദാ​നി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നി.

ധ​ൻ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടെ (ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഫ് മൈ​ൻ​സ്) 100-ാം സ്ഥാ​പ​ക ദി​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗു​ജ​റാ​ത്തി​ലെ ഖാ​വ്ഡ​യി​ൽ 520 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പു​ന​രു​പ​യോ​ഗ ഉൗ​ർ​ജ പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ദാ​നി പ​റ​ഞ്ഞു.

“പൂ​ർ​ണ ശേ​ഷി​യി​ൽ, 2030 ആ​കു​ന്പോ​ഴേ​ക്കും ഈ ​പാ​ർ​ക്ക് 30 ഗി​ഗാ വാ​ട്ട് ഹ​രി​ത ഉൗ​ർ​ജം ഉ​ത്പാ​ദി​പ്പി​ക്കും. ശ​രാ​ശ​രി ഗാ​ർ​ഹി​ക ഉ​പ​ഭോ​ഗ​ത്തി​ൽ, ഇ​ത് പ്ര​തി​വ​ർ​ഷം 60 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വീ​ടു​ക​ൾ​ക്ക് വൈ​ദ്യു​തി ന​ൽ​കു​ന്ന​തി​ന് തു​ല്യ​മാ​ണ്,” അ​ദ്ദേ​ഹം പ​റ​ഞ്ഞു.
“ആ​ദ്യ​ത്തെ 10 ഗി​ഗ വാ​ട്ട് ഇ​തി​ന​കം ക​മ്മീ​ഷ​ൻ ചെ​യ്ത​തോ​ടെ, ലോ​ക​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ലു​ള്ള ഹ​രി​ത വൈ​ദ്യു​തി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള പാ​ത​യി​ലാ​ണ്”അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

“2025ലെ COP30​ൽ ഇ​ന്ത്യ​യു​ടെ സു​സ്ഥി​ര​താ റാ​ങ്കിം​ഗ് താ​ഴ്ത്തി​യ ഒ​രു റി​പ്പോ​ർ​ട്ട് ഉ​യ​ർ​ന്നു​വ​ന്നു. രാ​ജ്യ​ത്തി​ന് ക​ൽ​ക്ക​രി-​എ​ക്സി​റ്റ് ടൈം​ലൈ​ൻ ഇ​ല്ലെ​ന്നും ക​ൽ​ക്ക​രി ബ്ലോ​ക്കു​ക​ൾ ലേ​ലം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്നും വാ​ദി​ച്ചു. എ​ന്നാ​ൽ, യാ​ഥാ​ർ​ഥ്യം മ​റ്റൊ​ന്നാ​ണ്.

മൊ​ത്തം കാ​ർ​ബ​ണ്‍ ഡൈ ​ഓ​ക്സൈ​ഡ് പു​റ​ന്ത​ള്ളു​ന്ന​തി​ൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. പ്ര​തി​ശീ​ർ​ഷ​ക്ക​ണ​ക്കി​ൽ ര​ണ്ടു ട​ണ്ണി​ൽ താ​ഴെ​യാ​ണ് പു​റ​ന്ത​ള്ളു​ന്ന​ത്. യു​എ​സി​ൽ 14 ട​ണ്‍, ചൈ​ന​യി​ൽ ഒ​ന്പ​ത് ട​ണ്‍, യൂ​റോ​പ്പി​ൽ ആ​റു ട​ണ്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up