Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Enforcementdirectorate

മാ​സ​പ്പ​ടി കേ​സ്: പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സി​നും നി​ർ​ണാ​യ​കം; എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ വി​ധി വെ​ള്ളി​യാ​ഴ്ച

കൊ​ച്ചി: ഏ​റെ രാ​ഷ്ട്രീ​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച മാ​സ​പ്പ​ടി കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​നും മു​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നും നി​ർ​ണാ​യ​കം. ഇ​വ​ർ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യും. ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ബെ​ഞ്ചാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ കെ. ​എം. ഷാ​ജ​ഹാ​ൻ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​സി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന നി​ല​പാ​ടാ​ണ് ഇ​ഡി കോ​ട​തി​യി​ൽ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണെ​ന്നും ആ​ദ്യം ത​ന്നെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ ഭാ​ഗം കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്.
അ​ഴി​മ​തി​ക്ക് കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ത​ന്നെ​യാ​ണ് കൈ​മാ​റി​യ​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​വ​ശ്യം.

 

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം: പി​എം​എ​ൽ​എ ചു​മ​ത്തി; അ​ന്വേ​ഷ​ണം നേ​താ​ക്ക​ളി​ലേ​ക്കും

കൊ​ച്ചി: പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പി​എം​എ​ൽ​എ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. ഇ​തോ‌​ടെ പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളും ഇ​ഡി കേ​സി​ലും പ്ര​തി​ക​ളാ​യി.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. മാ​സ​പ്പ​ടി കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​വ​രി​ൽ​നി​ന്ന് ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും ഇ​ഡി പ​രി​ശോ​ധി​ക്കും. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ളു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടി. വി​ഷ​യ​ത്തി​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ അ​ഭി​പ്രാ​യം തേ​ടാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

Kerala

ഏ​ത് അ​ന്വേ​ഷ​ണ​വും ന​ട​ക്ക​ട്ടെ; തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ ഇ​ഡി നീ​ക്ക​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി പി.​എ. ​മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ. ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്ന് ന​ല്ല ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

ഇ​ഡി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​രെ​ങ്കി​ലും പേ​ടി​ച്ചു​പോ​യി എ​ന്ന് ക​രു​തേ​ണ്ടെ​ന്ന് റി​യാ​സ് വ്യ​ക്ത​മാ​ക്കി. ഉ​പ​രി​കോ​ട​തി​ക​ളി​ൽ പോ​യ വി​ഷ​യ​മാ​ണ്. കേ​സ് എ​ടു​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് പ്ര​തി​ക​രി​ച്ചു.

നി​ര​പ​രാ​ധി​ത്വം പൂ​ർ​ണ​മാ​യും തെ​ളി​യി​ക്കാ​നാ​കും. ഏ​ത് അ​ന്വേ​ഷ​ണ​വും ന​ട​ക്ക​ട്ടെ. തെ​റ്റ് ചെ​യ്തി​ട്ടി​ല്ല. ഒ​രു​ത​ര​ത്തി​ലും ഭ​യ​പ്പെ​ടാ​നി​ല്ല. തി​ര​ക്ക​ഥ ന​ന്നാ​യി. ഇ​തി​ന്‍റെ രാ​ഷ്ട്രീ​യ നേ​ര​ത്തെ പ​റ​ഞ്ഞ​താ​ണ്. ജീ​വി​ക്കു​ന്ന മ​നു​ഷ്യ​ന്‍റെ പ​ച്ച​യി​റ​ച്ചി ക​ടി​ച്ചു​തി​ന്ന് ര​സി​ക്കു​ന്ന വാ​ർ​ത്ത​ക​ളാ​ണ് വ​രു​ന്ന​ത്. അ​ത് അ​തി​ന്‍റെ ര​സ​ത്തി​ൽ ന​ട​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

പു​റ​ത്തു​വ​ന്ന​ത് മ​ഞ്ഞു​മ​ല​യു​ടെ ഒ​ര​റ്റം; സി​പി​എം ന​യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ

കൊ​ല്ലം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ ഇ​ഡി ന​ട​പ​ടി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി. ഇ​ഡി​യു​ടെ നീ​ക്കം വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും പു​റ​ത്തു​വ​ന്ന​ത് മ​ഞ്ഞു​മ​ല​യു​ടെ ഒ​ര​റ്റം മാ​ത്ര​മാ​ണെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ രം​ഗ​ത്ത് ഇ​തൊ​രു പു​തി​യ അ​നു​ഭ​വ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ സി​പി​എം നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണം. അ​വ​രു​ടെ ന​യം വ്യ​ക്ത​മാ​ക്ക​ണം. ഉ​ന്ന​ത നേ​താ​വി​നെ​തി​രാ​യി പു​റ​ത്തു​വ​ന്ന​ത് ഗു​രു​ത​ര​മാ​യ അ​ഴി​മ​തി ആ​രോ​പ​ണ​മാ​ണെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

വി​ഷ​യ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ദ​ങ്ങ​ളെ​ല്ലാം പൊ​ളി​ഞ്ഞു. ഇ​ഡി ഉ​ന്ന​യി​ക്കു​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക് പി​ണ​റാ​യി മ​റു​പ​ടി പ​റ​യു​ന്നി​ല്ലെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Editorial

ഇ​ഡി പാ​ർ​ട്ടി​യു​ടേ​ത​ല്ല, സ​ർ​ക്കാ​രി​ന്‍റേ​താ​ണ്

പ്ര​​തി​​പ​​ക്ഷ​​ത്തെ​​യും ശ​​ത്രു​​വെ​​ന്നു ക​​രു​​തു​​ന്ന​​വ​​രെ​​യും വേ​​ട്ട​​യാ​​ടു​​ക എ​​ന്നാ​​ൽ ഭ​​ര​​ണ​​കൂ​​ടം ജ​​നാ​​ധി​​പ​​ത്യ​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് എ​​ന്നാ​​ണ് അ​​ർ​​ഥം. അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ൾ പാ​​ർ​​ട്ടി ഏ​​ജ​​ൻ​​സി​​ക​​ളാ​​ക​​രു​​ത്.

രാ​ഷ്‌​ട്രീ​യ​പ്പോ​രി​ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ ചോ​ദ്യം ത​ങ്ങ​ളോ​ടാ​ണെ​ന്ന് കേ​ന്ദ്ര​ത്തി​ന​റി​യാം. പ​ക്ഷേ, ആ ​ദു​രു​പ​യോ​ഗ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ​നേ​ട്ടം ചെ​റു​ത​ല്ലെ​ന്ന​റി​യാ​വു​ന്ന​തി​നാ​ൽ തി​രു​ത്തു​മോ​യെ​ന്ന​റി​യി​ല്ല.

പ്ര​തി​പ​ക്ഷ​വും മാ​ധ്യ​മ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ളാ​ണ് കു​റ​ച്ചു​നാ​ളാ​യി കോ​ട​തി​ക​ളും ആ​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷം ഏ​റെ ശോ​ഷി​ച്ച അ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ ഉ​ട​നെ​യൊ​ന്നും അ​ധി​കാ​ര​മൊ​ഴി​യേ​ണ്ടി വ​രി​ല്ലെ​ന്നും ഇ​തേ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളാ​ൽ ത​ങ്ങ​ൾ വേ​ട്ട​യാ​ട​പ്പെ​ടി​ല്ലെ​ന്നും ബി​ജെ​പി ക​രു​തു​ന്നു​ണ്ടാ​കും.

അ​തെ​ന്താ​യാ​ലും, പ്ര​തി​പ​ക്ഷ​ത്തെ​യും ശ​ത്രു​വെ​ന്നു ക​രു​തു​ന്ന​വ​രെ​യും വേ​ട്ട​യാ​ടു​ക എ​ന്നാ​ൽ ഭ​ര​ണ​കൂ​ടം ജ​നാ​ധി​പ​ത്യ​ത്തി​നു പി​ന്നാ​ലെ​യാ​ണ് എ​ന്നാ​ണ് അ​ർ​ഥം. ആ ​മു​ന്ന​റി​യി​പ്പ് കോ​ട​തി​ക​ളും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. പ​ക്ഷേ, ഇ​ഡി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​ധി​കാ​ര​ത്തി​ലു​ള്ള​വ​രാ​ണ്.

ര​ണ്ടു കേ​സു​ക​ളി​ലാ​ണ് സു​പ്രീം​കോ​ട​തി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്. ഭൂ​മി​ത​ട്ടി​പ്പു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ഭാ​ര്യ ബി.​എം. പാ​ർ​വ​തി​ക്കെ​തി​രേ​യും ക​ർ​ണാ​ട​ക മ​ന്ത്രി ബൈ​ര​തി സു​രേ​ഷി​നെ​തി​രേ​യും ഇ​ഡി അ​യ​ച്ച സ​മ​ൻ​സ് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു.

ഇ​തി​നെ​തി​രേ ഇ​ഡി​യു​ടെ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം. കൂ​ടു​ത​ൽ പ​റ​യാ​ൻ ത​ങ്ങ​ളു​ടെ വാ​യ് തു​റ​പ്പി​ക്ക​രു​തെ​ന്നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യി​യും ജ​സ്റ്റീ​സ് കെ.​വി​നോ​ദ് ച​ന്ദ്ര​നും ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​സ്.​വി. രാ​ജു​വി​നോ​ടു പ​റ​ഞ്ഞ​ത്.

“രാ​ഷ്‌​ട്രീ​യ​പോ​രാ​ട്ട​ങ്ങ​ൾ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ന​ട​ക്ക​ട്ടെ. ഇ​ഡി​യെ അ​തി​നാ​യി എ​ന്തി​ന് ഉ​പ​യോ​ഗി​ക്ക​ണം?’’ മ​റ്റൊ​രു കേ​സി​ലും ഇ​ഡി​യെ ഉ​പ​യോ​ഗി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ​ത്തെ ഇ​തേ ബെ​ഞ്ച് ചോ​ദ്യം ചെ​യ്തു. സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ത​ന്‍റെ ക​ക്ഷി​ക്ക് ഉ​പ​ദേ​ശം ന​ൽ​കി​യ​തി​നു സു​പ്രീം​കോ​ട​തി​യി​ലെ ര​ണ്ട് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ർ​ക്ക് സ​മ​ൻ​സ് അ​യ​ച്ച കേ​സാ​യി​രു​ന്നു അ​ത്.

“അ​ഭി​ഭാ​ഷ​ക​രും ക​ക്ഷി​ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം അ​വ​കാ​ശ​മാ​ണ്. അ​തി​ന്‍റെ പേ​രി​ൽ എ​ങ്ങ​നെ​യാ​ണ് നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന​ത്? പ​ല കേ​സു​ക​ളി​ലും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ല്ലാ പ​രി​ധി​ക​ളും ലം​ഘി​ക്കു​ക​യാ​ണ്.’’​ചീ​ഫ് ജ​സ്റ്റീ​സ് നി​രീ​ക്ഷി​ച്ചു. സ​ർ​ക്കാ​രി​നെ​യും ഇ​ഡി​യെ​യും വെ​ള്ള​പൂ​ശാ​നു​ള്ള ശ്ര​മം സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ന​ട​ത്തി​യെ​ങ്കി​ലും കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല.

കേ​ന്ദ്ര ഏ​ജ​ൻ​സി​ക്കെ​തി​രേ വി​കാ​ര​മു​ണ്ടാ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ന് ആ​ക്കം കൂ​ട്ടു​ന്ന ത​ര​ത്തി​ലു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ൾ കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​രു​തെ​ന്നു​മാ​ണ് അ​ദ്ദേ​ഹം കോ​ട​തി​യോ​ടാ​വ​ശ്യ​പ്പെ​ട്ട​ത്. കേ​ന്ദ്ര ഏ​ജ​ൻ​സി​ക്കെ​തി​രാ​യ അ​പ​വാ​ദ​പ്ര​ചാ​ര​ണം കോ​ട​തി​യു​ടെ നി​ല​പാ​ടി​നെ സ്വാ​ധീ​നി​ക്കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു.

പു​റ​ത്തു​നി​ന്നു​ള്ള സ്വാ​ധീ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി തീ​രു​മാ​ന​മെ​ടു​ത്ത ഏ​തെ​ങ്കി​ലും വി​ഷ​യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ തു​ഷാ​ർ മേ​ത്ത​യെ ചീ​ഫ് ജ​സ്റ്റീ​സ് വെ​ല്ലു​വി​ളി​ച്ചു.

ക​ഴി​ഞ്ഞ മേ​യി​ൽ, ത​മി​ഴ്‌​നാ​ട്ടി​ല്‍ മ​ദ്യ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സ്റ്റേ​റ്റ് മാ​ര്‍​ക്ക​റ്റി​ങ് കോ​ര്‍​പ​റേ​ഷ​ന് (TASMAC) എ​തി​രാ​യി ഇ​ഡി ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്തു​കൊ​ണ്ട് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച് പ​റ​ഞ്ഞ​ത്, ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ള്‍ ലം​ഘി​ച്ച് എ​ല്ലാ പ​രി​ധി​യും വി​ട്ടാ​ണ് ഇ​ഡി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു.

മേ​യി​ൽ​ത​ന്നെ, ഛത്തീ​സ്‌​ഗ​ഡ്‌ മ​ദ്യ​കും​ഭ​കോ​ണ കേ​സി​ൽ പ്ര​തി​യാ​യ അ​ര​വി​ന്ദ്‌ സിം​ഗി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വേ ജ​സ്റ്റീ​സ് അ​ഭ​യ്‌ എ​സ്‌. ഓ​ഖ​യു​ടെ ബെ​ഞ്ച്‌ പ​റ​ഞ്ഞ​ത്, കൃ​ത്യ​മാ​യ തെ​ളി​വി​ല്ലെ​ങ്കി​ലും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത് ഇ​ഡി പ​തി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ് എ​ന്നാ​ണ്. 1956ൽ ​രൂ​പം​കൊ​ണ്ട​തി​നു​ശേ​ഷം ഇ​ഡി​യു​ടെ വി​ശ്വാ​സ്യ​ത ഇ​ത്ര ന​ഷ്ട​മാ​യ കാ​ലം ഉ​ണ്ടാ​യി​ട്ടി​ല്ല.

പോ​ലീ​സി​നെ​യും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ​യും അ​ധി​കാ​ര​ത്തി​ലു​ള്ള​വ​ർ ദു​രു​പ​യോ​ഗി​ക്കു​ന്ന​ത് ഇ​ന്ത്യ​യി​ൽ പു​തി​യ കാ​ര്യ​മൊ​ന്നു​മ​ല്ല. പ​ക്ഷേ, രാ​ജ്യ​ത്തെ സു​പ്ര​ധാ​ന അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ പോ​ഷ​ക​സം​ഘ​ട​ന​ക​ൾ​പോ​ലെ ബി​ജെ​പി അ​പ​ഹാ​സ്യ​മാ​ക്കി​ക്ക​ള​ഞ്ഞു.

ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ രാ​ജ്യ​സ​ഭ​യി​ൽ കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി പ​ങ്ക​ജ് ചൗ​ധ​രി ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച്, ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ടെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍​ക്കെ​തി​രേ ഇ​ഡി ര​ജി​സ്റ്റ​ര്‍ ചെ​യ്ത 193 കേ​സു​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​ലാ​ണ് കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ശി​ക്ഷാ​ന​ട​പ​ടി​യു​ണ്ടാ​യ​ത്. 138 കേ​സു​ക​ളും 2019ല്‍ ​ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ശേ​ഷ​മു​ള്ള അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ എ​ടു​ത്ത​താ​ണ്.

ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ടെ ഇ​ഡി ഫ​യ​ല്‍ ചെ​യ്ത 5,000 കേ​സു​ക​ളി​ല്‍ 40 എ​ണ്ണ​ത്തി​ല്‍ മാ​ത്ര​മേ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ളൂ എ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി​യും ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. 2024-25 സാ​മ്പ​ത്തി​ക​വ​ർ​ഷം 30 കേ​സു​ക​ളി​ലാ​യി ക​ണ്ടു​കെ​ട്ടി​യ 15,261 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ഇ​ര​ക​ൾ​ക്കു തി​രി​ച്ചു​ന​ൽ​കി​യെ​ന്ന് ഇ​ഡി​യു​ടെ വാ​ർ​ഷി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ തി​രു​ത്തു​മോ​യെ​ന്ന​ത് അ​വ​രു​ടെ രാ​ഷ്‌​ട്രീ​യ​പ്ര​ബു​ദ്ധ​ത​യു​ടെ​യും ജ​നാ​ധി​പ​ത്യ​ബോ​ധ​ത്തി​ന്‍റെ​യും അ​ഴി​മ​തി​വി​രു​ദ്ധ​ത​യു​ടെ​യും കാ​ര്യ​മാ​ണ്. പ​ക്ഷേ, തി​രു​ത്തു​ന്നി​ല്ലെ​ങ്കി​ൽ ഇ​തേ​ക്കു​റി​ച്ചൊ​ക്കെ​യു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ കൈ​യൊ​ഴി​യാ​നു​ള്ള സ​ത്യ​സ​ന്ധ​ത കാ​ണി​ക്ക​ണം.

 

Latest News

Corehub Up