Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entrance Festival

Kannur

പ്ര​വേ​ശ​നോ​ത്സ​വം ക​ള​ർ​ഫു​ൾ; അ​ക്ഷ​ര മു​റ്റ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി കു​രു​ന്നു​ക​ൾ

ക​ണ്ണൂ​ർ: ര​ണ്ടു​മാ​സ​ത്തെ വേ​ന​ല​വ​ധി​ക്ക് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി. എ​ല്ലാ സ്കൂ​ളു​ക​ളി​ലും പ്ര​വേ​ശ​നോ​ത്സ​വം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് കു​ട്ടി​ക​ളെ സ്വാ​ഗ​തം ചെ​യ്ത​ത്.

പൂ​ക്ക​ളാ​ലും ബ​ലൂ​ണു​ക​ളാ​ലും അ​ല​ങ്ക​രി​ക്ക​പ്പെ​ട്ട ക്ലാ​സ് മു​റി​ക​ളും സ്കൂ​ൾ പ​രി​സ​ര​വും പ്ര​വേ​ശ​നോ​ത്സ​വ​ത്തെ കു​ടു​ത​ൽ വ​ർ​ണാ​ഭ​മാ​ക്കി. ന​വാ​ഗ​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണ​മാ​യി മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

ജി​ല്ലാതല സ്‌​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ആ​യി​ത്ത​റ മ​മ്പ​റം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ വി.​കെ. സ​നോ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് മു​ഖ്യാ​തി​ഥി​യാ​യി. ക​ണ്ണൂ​ർ ഡി​ഡി​ഇ ഡി. ​ഷൈ​നി പ്ര​വേ​ശ​നോ​ത്സ​വ സ​ന്ദേ​ശം ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഷ​ബ്‌​ന ഉ​പ​ഹാ​രം ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി. ​ര​വീ​ന്ദ്ര​ൻ ന​വാ​ഗ​ത​രെ സ്വീ​ക​രി​ച്ചു. പെ​ൺ​പൊ​ലി​ക മ​ങ്ങാ​ട്ടി​ട​ത്തി​ന്‍റെ ശി​ങ്കാ​രി​മേ​ളം, എ​സ് എ​സ്കെ ക​ണ്ണൂ​ർ രാ​ഗ​ല​യം മ്യൂ​സി​ക് ഇ​വ​ന​ന്‍റി​ന്‍റെ സം​ഗീ​ത​വി​രു​ന്ന് എ​ന്നി​വ അ​ര​ങ്ങേ​റി.

ക​ണ്ണൂ​ർ: ബ​ഡ്‌​സ് സ്‌​കൂ​ൾ ജി​ല്ലാ പ്ര​വേ​ശ​നോ​ത്സ​വം മു​ണ്ടേ​രി ബ​ഡ്‌​സ് സ്‌​കൂ​ളി​ൽ ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. മു​ണ്ടേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. റ​സീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​യ്യ​ന്നൂ​ര്‍: അ​ക്ഷ​ര​ലോ​ക​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന ന​വാ​ഗ​ത​രാ​യ കു​രു​ന്നു​ക​ള്‍​ക്ക് തൊ​പ്പി​യും അ​ക്ഷ​ര​ക്കാ​ര്‍​ഡും ന​ല്‍​കി ബാ​ൻ​ഡ് മേ​ള​ത്തോ​ടെ സ്വീ​ക​ര​ണം. പ​യ്യ​ന്നൂ​ര്‍ പു​ഞ്ച​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ളിന്‍റെ പ്ര​വേ​ശ​നോ​ത്സ​വ​മാ​ണ് വ​ര്‍​ണാ​ഭ​മാ​ക്കി​യ​ത്. കു​ട്ടി​ക​ള്‍​ക്കാ​യി ഒ​രു​ക്കി​യ സ്വീ​ക​ര​ണ ച​ട​ങ്ങ്്പ​യ്യ​ന്നൂ​ര്‍ മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ടി.​വി. ഷീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് സൂ​ര്യ രാ​ഘ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ര്‍ ഷെ​റി​ന്‍ മാ​ത്യു, മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ഷാ​ന്‍റ് ഫി​ലി​പ്പ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ന്ധ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​വ​ധി​ക്കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ച്ച് കു​റി​പ്പു​ക​ളെ​ഴു​തി​യ കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ള്‍ ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ഗ്രേ​സ് ആ​ന്‍റ​ണി സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി.

കൂ​ട്ടു​മു​ഖം: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ്കൂ​ളി​ലേ​ക്കെ​ത്തു​ന്ന കു​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ട്ടു​മു​ഖം എം​സി​സി​സി​എം ത​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ്മാ​ന​മാ​യി പു​ത്ത​ൻ ബാ​ഗും കു​ട​ക​ളും മ​റ്റ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി.

ലി​സി​ഗി​രി ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് ചി​ന്താ​ർ​മ​ണി​യി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ റെ​ജീ​ന, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ഷൈ​നി പ്ര​ദീ​പ് ക​ണ്ട​ത്തി​ൽ, ട്ര​സ്റ്റ് ട്ര​ഷ​റ​ർ ഷാ​ജ​ൻ ചെ​ത്തി​പ്പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്വീ​ൻ​മേ​രി ഹോ​മി​യോ ക്ലി​നി​ക്കി​ലെ സി​സ്റ്റ​ർ ഡോ. ​ഷാ​നി എ​സ്കെ​ഡി, സ​ഭാം​ഗം സി​സ്റ്റ​ർ റാ​ണി, ട്ര​സ്റ്റ് അം​ഗ​ങ്ങ​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ്പ​റേ​റ്റ്ത​ല പ്ര​വേ​ശ​നോ​ത്സ​വം

മ​ഞ്ഞ​ളാം​പു​റം: ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ്ത​ല പ്ര​വേ​ശ​നോ​ത്സ​വം മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​ദ്യ​കാ​ല വി​ദ്യാ​ല​യ​മാ​യ മ​ഞ്ഞ​ളാം​പു​റം യു​പി സ്കൂ​ളി​ൽ ന​ട​ന്നു. അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ഡോ. സോ​ണി വ​ട​ശേ​രി പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം. ​ഐ​സ​ക് റോ​ബി​ൻ, ജോ​ണി പാ​ന്പാ​ടി​യി​ൽ, സു​നി​ത വാ​ത്യാ​ട്ട്, കെ.​എ​ച്ച്. ബ​ഷീ​ർ, ഷീ​ന പ്ര​ശാ​ന്ത്, ഐ​റി​ൻ തെ​രേ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ഖ്യാ​ധ്യാ​പി​ക എ​ൻ.​എ​സ്. സൂ​സ​മ്മ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫാ. ​ജി​ജോ പ​ള്ളി​ക്കു​ന്നേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ബാ​ൻ​ഡ് മേ​ള​ത്തി​ന്‍റെ അ​ക​ട​ന്പ​ടി​യോ​ടെ വി​ശി​ഷ്ടാ​തി​ഥി​ക​ളെ​യും ന​വാ​ഗ​ത​രെ​യും സ്കൂ​ളി​ലേ​ക്ക് ആ​ന​യി​ച്ച് സ്വീ​ക​രി​ച്ച ശേ​ഷ​മാ​യി​രു​ന്നു പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.

Latest News

Corehub Up