പന്തളം തോട്ടക്കോണം ജിഎച്ച്എസ്എസിൽ
പന്തളം: തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം പന്തളം നഗരസഭാധ്യക്ഷ എം. ആർ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ. എച്ച്. ഷിജു അധ്യക്ഷത വഹിച്ചു.
പന്തളം നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സുനിത വേണു, എസ്. അരുൺ, നഗരസഭാകൗൺസിലർമാരായ കെ. ആർ. വിജയകുമാർ, കെ. ജി. വിദ്യ, പി. ദീപാകുമാരി, എസ്എംസി ചെയർമാൻ ജി. അനൂപ് കുമാർ, സ്കൂൾ പ്രൻസിപ്പാൾ എൻ. ഗിരിജ, പ്ര ഥമാധ്യാപകൻ പി. ഉദയൻ, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ജി. അശ്വതി, പിടിഎ വൈസ് പ്രസിഡന്റ് ബിജു കുര്യൻ, മുൻ പി ടിഎ പ്രസിഡന്റ് ടി. എം. പ്രമോദ് എന്നിവർ പ്രസംഗിച്ചു.
ഓമല്ലൂർ ജിഎച്ച്എസ്എസിൽ
ഓമല്ലൂർ: ഹയർസെക്കൻഡറി പ്രവേശനോത്സവം ഓമല്ലൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു, സ്കൂൾ പ്രിൻസിപ്പാൾ സി.ആർ. ഗീത അധ്യക്ഷത വഹിച്ചു. സുനിമോൾ, ആർ. ജയകുമാർ, രമേശ് ബാബു, കെ. സുമതി, എം.എസ്. സുമ എന്നിവർ പ്രസംഗിച്ചു. മികച്ച വിദ്യാർഥികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
കൊറ്റനാട് എസ് സിവി എച്ച്എസ്എസിൽ
കൊറ്റനാട്: എസ് സിവി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോൽസവം പഴകുളം മധു എംഎൽഎ ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ പ്രകാശ് ചരളേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ വിദ്യാ ജി.നായർ, പഞ്ചായത്തംഗം മഞ്ജുഷ മോഹൻ, സ്റ്റാഫ് സെക്രട്ടറി രമാ രഘുനാഥ് എന്നിവർ പ്രസംഗിച്ചു.
എംഎസ് എച്ച്എസ്എസിൽ
റാന്നി: എംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാവേദിയും പ്രവേശനോത്സവവും നടന്നു. പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്ന പ്രതിഭാവേദിയും വരവേല്പും സംയുക്തമായാണ് നടന്നത്. സ്കൂൾ മാനേജർ കെ. സി. ജേക്കബ് കാവുങ്കൽ അധ്യക്ഷത വഹിച്ചു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ വിദ്യാർഥികൾക്ക് അവാർഡ് നൽകി.
ജില്ലാ പഞ്ചായത്തംഗം ജൂലി സാബു മുഖ്യപ്രഭാഷണവും ഫാ. കെ. എ. ആൻഡ്രൂസ് കടപ്പനങ്ങാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി. പ്രിൻസിപ്പൽ സ്മിജു ജേക്കബ്, ബെന്നി പുത്തൻപറമ്പിൽ, സാബു പി. ഏബ്രഹാം, പിടിഎ പ്രസിഡന്റ് ജോജോ കോവൂർ, സിംലാമോൾ ഏബ്രഹാം, എസ്.എസ്. ഷംല, മോൻസി പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. അൻസു സൂസൻ ജോസഫ്, ഡോ. ഷീജ ഗോപിനാഥ് എന്നിവർ ക്ലാസുകൾ നയിച്ചു.
കടുമീൻചിറ ഗവ.എച്ച്എസ്എസിൽ
റാന്നി: കടുമീൻ ചിറ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്തു. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ ഡോ.ആർ. ശ്രീകല, വൈസ് പ്രസിഡന്റ് റീന ജെയിംസ്, പ്രധാനാധ്യാപിക എം.ആർ. സന്ധ്യാകുമാരി, ഡിസിസി ജനറൽ സെക്രട്ടറി അഹമ്മദ് ഷാ, മുൻ ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്, പി.ജെ. ഷൈലു, സന്തോഷ് ബാബു, പിടിഎ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. പുതുതായി പ്ലസ് വണ്ണിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ചടങ്ങിൽ സ്വീകരണം നൽകി.
മൈലപ്ര എസ്എച്ച് സ്കൂളിൽ
മൈലപ്ര: എസ്എച്ച് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം വരവേല്പ് മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിൽസൺ തുണ്ടിയത്ത്, വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ, ലോക്കൽ മാനേജർ ഫാ.ജോസ് കളവിള, പ്രിൻസിപ്പാൾ ജിമ്മിലൈറ്റ് സി. ജോയ്സ്, പിടിഎ പ്രസിഡന്റ് ജോഷി കെ. മാത്യു, പഞ്ചായത്തംഗങ്ങളായ ബിജു സാമുവേൽ, പുഷ്പലത രാധാകൃഷ്ണൻ, സ്റ്റാഫ് സക്രട്ടറി സുനു വർഗീസ് എന്നിവർ പ്രസംഗിച്ചു.
കരിയർ ഗൈഡൻസ് സെല്ലിന്റെയും സഹൃദയയുടെയും പ്രത്യേക ഓറിയന്റേഷൻ ക്ലാസുകൾ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി നടന്നു.
Tags : nattu vishesham Plus One Entrance Festival