Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Establish Islamic State

ഇ​​​സ്‌​​​ലാ​​​മി​​​കരാ​​​ജ്യം സ്ഥാ​​​പി​​​ക്കാ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന നടത്തി; പിഎഫ്ഐ നേതാക്കൾക്കെതിരേ കുറ്റം ചുമത്തി

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​രോ​​​ധി​​​ത സം​​​ഘ​​​ട​​​ന​​​യാ​​​യ പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (പി​​​എ​​​ഫ്ഐ) മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ കു​​​റ്റം ചു​​​മ​​​ത്താ​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​ത്യേ​​​ക എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ച്ച് 2047ഓ​​​ടെ രാ​​​ജ്യ​​​ത്ത് ഒ​​​രു ഇ​​​സ്‌​​​ലാ​​​മി​​​ക രാ​​​ജ്യം സ്ഥാ​​​പി​​​ക്കാ​​​ൻ പ്ര​​​തി​​​ക​​​ൾ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​തി​​​ന് വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ളു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഡ​​​ൽ​​​ഹി പ​​​ട്യാ​​​ല ഹൗ​​​സ് കോ​​​ട​​​തി​​​യി​​​ലെ അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി പ്ര​​​ശാ​​​ന്ത് ശ​​​ർ​​​മ​​​യു​​​ടേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.

പി​​​എ​​​ഫ്ഐ​​​ക്കും അ​​​തി​​​ന്‍റെ 25 ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്കു​​​മെ​​​തി​​​രേ ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ​​​നി​​​യ​​​മം (ഐ​​​പി​​​സി), നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ട​​​യ​​​ൽ നി​​​യ​​​മം (യു​​​എ​​​പി​​​എ ) എ​​​ന്നി​​​വ പ്ര​​​കാ​​​ര​​​മു​​​ള്ള വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി വി​​​ചാ​​​ര​​​ണ ചെ​​​യ്യാ​​​ൻ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

മു​​​സ്‌​​​ലിം മ​​​ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട യു​​​വാ​​​ക്ക​​​ളെ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കാ​​​നും രാ​​​ജ്യ​​​ത്തു തീ​​​വ്ര​​​വാ​​​ദം വ​​​ള​​​ർ​​​ത്താ​​​നും മു​​​സ്‌​​​ലിം രാ​​​ഷ്‌​​​ട്രം വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കാ​​​നും പി​​​എ​​​ഫ്ഐ നേ​​​തൃ​​​ത്വം ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​താ​​​യാ​​​ണ് എ​​​ൻ​​​ഐ​​​എ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലെ ആ​​​രോ​​​പ​​​ണം. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ന്മേ​​​ലു​​​ള്ള വാ​​​ദ​​​ങ്ങ​​​ൾ മൂ​​​ന്നു മാ​​​സ​​​ത്തോ​​​ളം കേ​​​ട്ട​​​ശേ​​​ഷ​​​മാ​​​ണു കോ​​​ട​​​തി ന​​​ട​​​പ​​​ടി.

ഇ​​​ന്ത്യ​​​യി​​​ലെ മ​​​തേ​​​ത​​​ര ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക, ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ സാ​​​യു​​​ധ​​​പോ​​​രാ​​​ട്ടം ന​​​ട​​​ത്തി 2047 ഓ​​​ടെ​​​യോ അ​​​തി​​​നു​​​ മു​​​ന്പോ രാ​​​ജ്യ​​​ത്ത് ശ​​​രി​​​അ​​​ത്ത് നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ഇ​​​സ്‌​​​ലാ​​​മി​​​കരാ​​​ജ്യം സ്ഥാ​​​പി​​​ക്കു​​​ക എ​​​ന്ന​​​താ​​​യി​​​രു​​​ന്നു പ്ര​​​തി​​​ക​​​ളു​​​ടെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

വ്യ​​​ക്തി​​​ക​​​ളെ​​​പ്പോ​​​ലെ​​​ത​​​ന്നെ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​കാ​​​ൻ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നി​​​ല​​​നി​​​ൽ​​​പ്പു​​​ള്ള ഒ​​​രു സ്ഥാ​​​പ​​​ന​​​മാ​​​ണ് പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് എ​​​ന്ന​​​തി​​​നാ​​​ൽ സം​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രേ​​​യും കു​​​റ്റം ചു​​​മ​​​ത്താ​​​ൻ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടു​​​ണ്ട്. തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി കേ​​​സ് ജൂ​​​ലൈ പ​​​ത്തി​​​ന് വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Latest News

Corehub Up