Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exchanging

സന്ദേശങ്ങൾ കൈമാറുന്നതു ചർച്ചയല്ലെന്ന് ഇറാൻ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യും ഇ​​​റാ​​​നും പ​​​ര​​​സ്പ​​​ര​​​വി​​​രു​​​ദ്ധ പ്ര​​​സ്താ​​​വ​​​ന​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്നു. ഏ​​​തു​​​വി​​​ധ​​​ത്തി​​​ലും അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ക​​​രാ​​​റു​​​ണ്ടാ​​​ക്കി യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചാ​​​ൽ മ​​​തി എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ഇ​​​റാ​​​നെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

അ​​തേ​​സ​​മ​​യം, ട്രം​​​പി​​​ന്‍റെ 15 ഇ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും എ​​​ന്നാ​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​നു​​​ള്ള ഉ​​​ദ്ദേ​​​ശ്യമി​​​ല്ലെ​​​ന്നും ഇ​​​റേ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി പ​​​റ​​​ഞ്ഞു. സു​​​ഹൃ​​​ദ് രാ​​​ജ്യ​​​ങ്ങ​​​ൾ മു​​​ഖാ​​​ന്തി​​​രം ഇ​​​റാ​​​നും അ​​​മേ​​​രി​​​ക്ക​​​യും സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ കൈ​​​മാ​​​റു​​​ന്നുണ്ടെ​​​ങ്കി​​​ലും ഇ​​​തു ച​​​ർ​​​ച്ച​​​യ​​​ല്ലെ​​​ന്ന് അ​​​രാ​​​ഗ്ചി വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​തേ​​​സ​​​മ​​​യം, ഇ​​​റേ​​​നി​​​യ​​​ൻ നേ​​​തൃ​​​ത്വം ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​താ​​​യി ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. സ്വ​​​ന്തം ആ​​​ൾ​​​ക്കാ​​​രാ​​​ലോ അ​​​ല്ലെ​​​ങ്കി​​​ൽ അ​​​മേ​​​രി​​​ക്ക​​​ക്കാ​​​രാ​​​ലോ കൊ​​​ല്ല​​​പ്പെ​​​ടും എ​​​ന്ന പേ​​​ടി​​​യി​​​ലാ​​​ണ് അ​​​വ​​​ർ ഇ​​​ക്കാ​​​ര്യം പ​​​ര​​​സ്യ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ത്ത​​​തെ​​​ന്നും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ആ​​​ണ​​​വ, ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് തു​​​റ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ട്രം​​​പി​​​ന്‍റെ 15 ഇ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ക്കി​​​സ്ഥാ​​​നാ​​​ണ് ഇ​​​റാ​​​നു കൈ​​​മാ​​​റി​​​യ​​​ത്. ഇ​​​തു ത​​​ള്ളി​​​യ ഇ​​​റാ​​​ൻ, ഭാ​​​വി​​​യി​​​ൽ ആ​​​ക്ര​​​മി​​​ക്കി​​​ല്ലെ​​​ന്ന ഉ​​​റ​​​പ്പ്, ഹോ​​​ർ​​​മു​​​സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണാ​​​ധി​​​കാ​​​ര​​​ം അം​​​ഗീ​​​ക​​​രി​​​ക്ക​​​ൽ എ​​​ന്നിവയട​​​ക്കം അ​​​ഞ്ചി​​​ന ബ​​​ദ​​​ൽനി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യാ​​​ണു​​​ ചെയ്തത്.

അതേസമയം, ആ​​​ക്ര​​​മ​​​ണം മു​​​റ​​​പോ​​​ലെ തു​​​ട​​​രു​​​ന്നു​​​ണ്ട്. ഇ​​​സ്ര​​​യേ​​​ലി​​​ലെ ടെ​​​ൽ അ​​​വീ​​​വ് അ​​​ട​​​ക്ക​​​മു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​റാ​​​ൻ ഇ​​​ന്ന​​​ലെ​​​യും മി​​​സൈ​​​ലു​​​ക​​​ൾ തൊ​​​ടു​​​ത്തു.

ഇ​​​റാ​​​നി​​​ലെ തെ​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ ബ​​​ന്ദ​​​ർ അ​​​ബ്ബാ​​​സി​​​ലും ഷി​​​റാ​​​സ് ന​​​ഗ​​​ര​​​പ്രാ​​​ന്ത​​​ത്തി​​​ലെ ഒ​​​രു ഗ്രാ​​​മ​​​ത്തി​​​ലും ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. ഇ​​​സ്ഫ​​​ഹാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു.

Latest News

Corehub Up