Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excise Department

റോ​ഡ​രി​കി​ൽ നി​ന്ന് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി

കോ​ട്ട​യം: കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി ഫാ​ത്തി​മാ​പു​രം ജം​ഗ്ഷ​ന് സ​മീ​പം റോ​ഡ​രി​കി​ൽ നി​ന്ന് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. ല​ഹ​രി​ക്കെ​തി​രാ​യ 'ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ' പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യം എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ഫീ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും, ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യാ​ണ് ഫാ​ത്തി​മാ​പു​രം ജം​ഗ്ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

32 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ക​ഞ്ചാ​വ് ചെ​ടി​യാ​ണ് റോ​ഡ​രി​കി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് മു​ൻ​പെ​ങ്ങും ഇ​ത്ത​ര​ത്തി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

ച​ങ്ങ​നാ​ശേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ദ​ർ​ശ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​ഭാ​ഷ്, ബി​നോ​യ്, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ന്തോ​ഷ്, ഗോ​പ​ൻ, വി​ശാ​ഖ്, നി​ത്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ല​ഹ​രി​മാ​ഫി​യ സം​ഘ​ങ്ങ​ൾ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന കാ​ര്യ​വും എ​ക്സൈ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Kerala

അട്ടപ്പാടിയിൽ ചാരായവുമായി രണ്ട് പേർ പിടിയിൽ

അ​ട്ട​പ്പാ​ടി: പു​തു​വ​ത്സ​ര വി​പ​ണി ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കി​യ 43 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. അ​ഗ​ളി സ്വ​ദേ​ശി​ക​ളാ​യ അ​ടി​മാ​ലി ജോ​യി, മ​ങ്ങാ​ട​ൻ​ക​ണ്ടി ജ​യ​ൻ എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

അ​ഗ​ളി മൂ​ച്ചി​ക്ക​ട​വി​ൽ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഹോ​ട്ട​ൽ എ​ന്നെ​ഴു​തി​യ താ​ത്കാ​ലി​ക കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​രാ​യ​വു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ചാ​രാ​യ വി​ൽ​പ​ന ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഗു​ഡ്സ് ഓ​ട്ടോ​യും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ടി​മാ​ലി ജോ​യി നി​ര​വ​ധി ചാ​രാ​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ‌​ഡ് ചെ​യ്തു.

Kerala

മു​ത്ത​ങ്ങ‍​യി​ൽ നാ​ല് ട​ണ്ണി​ലേ​റെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സം​സ്ഥാ​ന​ത്തേ​ക്ക് വ​ൻ‌​തോ​തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. മു​ത്ത​ങ്ങ ത​ക​ര​പ്പാ​ടി​യി​ലെ എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്.

പാ​ല​ക്കാ​ട് പൊ​ല്‍​പ്പു​ള്ളി സ്വ​ദേ​ശി പി​ലാ​പ്പു​ള്ളി വീ​ട്ടി​ല്‍ വി. ​ര​മേ​ശ് (47) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 4205.520 കി​ലോ​ഗ്രാം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​യാ​ൾ ലോ​റി​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

ല​ഹ​രി വ​സ്തു​ക്ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച വാ​ഹ​ന​വും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ന്‍​ഫീ​ര്‍ മു​ഹ​മ്മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

 

Kerala

എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

ഉ​ദു​മ: കാ​സ​ർ​ഗോ​ഡ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ കു​ടി​വെ​ള്ള​ത്തി​ൽ എം​ഡി​എം​എ ക​ല​ർ​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ. കെ. ​അ​ബ്ബാ​സ് അ​റ​ഫാ​ത്ത്, മു​ഹ​മ്മ​ദ് അ​മീ​ൻ, ടി.​എം. ഫൈ​സ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ള്ളി​ക്ക​ര ക​ല്ലി​ങ്കാ​ലി​ലാ​ണ് സം​ഭ​വം. ഫൈ​സ​ലി​ന്‍റെ പ​ള്ളി​ക്ക​ര ക​ല്ലി​ങ്കാ​ലി​ലെ സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​തി​ക​ളി​ൽ നി​ന്ന് കാ​റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ 4.813 ഗ്രാം ​എം​ഡി​എം​എ​യും ല​ഹ​രി​വ​സ്‌​തു ക​ല​ർ​ത്തി​യ 618 ഗ്രാം ​വെ​ള്ള​വും എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു.

ഫൈ​സ​ലി​ന്‍റെ സ്ഥാ​പ​നം കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട് ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​ക്സൈ​സ് സം​ഘം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

അ​ടി​മാ​ലി​യി​ൽ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ൽ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. 380 ഗ്രാം ​ക​ഞ്ചാ​വ് പ്ര​തി​ക​ളി​ൽ നി​ന്ന് എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തു.

ചാ​റ്റു​പാ​റ സ്വ​ദേ​ശി അ​ഖി​ലേ​ഷ്, ക​ള​രി​ക്ക​ൽ​ക്കു​ടി സ്വ​ദേ​ശി അ​ഭി​ന​വ്, കു​ത്തു​പാ​റ സ്വ​ദേ​ശി ആ​ൽ​വി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ അ​ടി​മാ​ലി, വെ​ള്ള​ത്തൂ​വ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​വ​രാ​ണെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

 

Kerala

പേ​രാ​മ്പ്ര​യി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ വാ​ഷ് ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന​യി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ അ​ഞ്ച് ബാ​ര​ൽ വാ​ഷ് ക​ണ്ടെ​ത്തി. പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​ന് സ​മീ​പ​ത്താ​ണ് ചാ​രാ​യ നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള വാ​ഷ് ക​ണ്ടെ​ത്തി​യ​ത്.

ഡാം ​റി​സ​ര്‍​വോ​യ​റി​ന് സ​മീ​പം ഉ​ട​മ​സ്ഥ​നി​ല്ലാ​തെ കി​ട​ന്നി​രു​ന്ന അ​ഞ്ച് ബാ​ര​ലു​ക​ളി​ലാ​യി​രു​ന്നു വാ​ഷ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വി​ലാ​ണ് പേ​രാ​മ്പ്ര എ​ക്‌​സൈ​സ് സ​ര്‍​ക്കി​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ ക​ണ്ടെ​ത്തി​യ​ത്.

Kerala

ത​ല​സ്ഥാ​ന​ത്ത് അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ വി​ൽ​പ​ന​യ്ക്കാ​യി മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​യാ​ൾ പി​ടി​യി​ൽ. നെ​യ്യാ​റ്റി​ൻ​ക​ര പു​ന്ന​ക്കാ​ട് സ്വ​ദേ​ശി പോ​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ർ​ജു​ന​ൻ ആ​ണ് എ​ക്സൈ​സ് പി​ടി​യി​ലാ​യ​ത്.

കു​ടും​ബ​ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ങ്ങ​ൾ​ക്കും ഫോ​ട്ടോ​ക​ൾ​ക്കു​മി​ട​യി​ലാ​ണ് പ്ര​തി മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് ഓ​ഫീ​സി​ൽ നി​ന്നും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 30 ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് വ​ൻ​തോ​തി​ൽ മ​ദ്യം ശേ​ഖ​രി​ച്ചി​രു​ന്ന ഇ​യാ​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചി​രു​ന്ന​താ​യാ​ണ് എ​ക്സൈ​സ് ക​ണ്ടെ​ത്ത​ൽ.

Latest News

Corehub Up