Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expectations

കേ​ര​ള ധ​ന​കാ​ര്യം യാ​ഥാ​ർ​ഥ്യ​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും

ജൂ​​​​​ൺ 19ന് ​​​​​അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച കേ​​​​​ര​​​​​ള ബ​​​​​ജ​​​​​റ്റി​​​ലെ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​പ്പു​​​​​റം സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ ധ​​​​​ന​​​​​കാ​​​​​ര്യ മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന​​​​​ക​​​​​ളെ വ​​​​​സ്തു​​​​​നി​​​​​ഷ്ഠ​​​​​മാ​​​​​യി വി​​​​​ല​​​​​യി​​​​​രു​​​​​ത്തേ​​​​​ണ്ട​​​​​തു​​​ണ്ട്. കേ​​​​​ര​​​​​ള ബ​​​​​ജ​​​​​റ്റ് വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​മ്പോ​​​​​ൾ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ മാ​​​ത്രം പോ​​​രാ. സം​​​​​സ്ഥാ​​​​​ന​​​​​ത്തിന്‍റെ വി​​​​​ക​​​​​സ​​​​​നദി​​​​​ശ​​​​​യും സാ​​​​​മ്പ​​​​​ത്തി​​​​​ക യാ​​​​​ഥാ​​​​​ർ​​​ഥ്യ​​​ങ്ങ​​​​​ളും​​​കൂ​​​ടി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്.

മ​​​​​നു​​​​​ഷ്യവി​​​​​ക​​​​​സ​​​​​ന സൂ​​​​​ചി​​​​​ക​​​​​ക​​​​​ളി​​​​​ൽ രാ​​​​​ജ്യ​​​​​ത്തി​​​​​ന് മാ​​​​​തൃ​​​​​ക​​​​​യാ​​​​​യ കേ​​​​​ര​​​​​ളം ഇ​​​​​ന്ന് മ​​​​​റ്റൊ​​​​​രു യാ​​​​​ഥാ​​​​​ർ​​​ഥ്യ​​​ത്തെ​​​​​യും നേ​​​​​രി​​​​​ടു​​​​​ക​​​​​യാ​​​​​ണ്. ഉ​​​​​യ​​​​​രു​​​​​ന്ന ക​​​​​ട​​​​​ബാ​​​​​ധ്യ​​​​​ത, പ​​​​​രി​​​​​മി​​​​​ത​​​​​മാ​​​​​യ തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ, വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്കാ​​​​​യി ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ളു​​​​​ടെ കു​​​​​റ​​​​​വ്. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ പു​​​​​തി​​​​​യ ബ​​​​​ജ​​​​​റ്റ് സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന സാ​​​​​മ്പ​​​​​ത്തി​​​​​ക വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ൾ​​​​​ക്ക് എ​​​​​ത്ര​​​​​ത്തോ​​​​​ളം മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ് പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കേ​​​​​ണ്ട​​​​​ത്.

ധ​​​​​ന​​​​​കാ​​​​​ര്യ പ്ര​​​​​തി​​​​​സ​​​​​ന്ധി

കേ​​​​​ര​​​​​ള​​​​​ത്തി​​​​ന്‍റെ ക​​​​​ട​​​​​ബാ​​​​​ധ്യ​​​​​ത വ​​​​​ർ​​​​​ഷം​​​​​തോ​​​​​റും ഉ​​​​​യ​​​​​രു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​ണു​​​ള്ള​​​ത്. സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ ക​​​​​ടം​​ - ജി​​​​​എ​​​​​സ്ഡി​​​​​പി അ​​​​​നു​​​​​പാ​​​​​തം 2023-24 സാ​​​​​മ്പ​​​​​ത്തി​​​​​ക വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ 34.52 ശ​​​​​ത​​​​​മാ​​​​​ന​​​​​വും 2024-25 സാ​​​​​മ്പ​​​​​ത്തി​​​​​കവ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ 34.87 ശ​​​​​ത​​​​​മാ​​​​​ന​​​​​വുമാ​​​​​ണ്. ഇ​​​​​തേ കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ ഇ​​​​​ത് യ​​​​​ഥാ​​​​​ക്ര​​​​​മം 26.63 ശ​​​​​ത​​​​​മാ​​​​​ന​​​​​വും 26.20 ശ​​​​​ത​​​​​മാ​​​​​ന​​​​​വും ആ​​​​​യി​​​​​രു​​​​​ന്നു. ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​ത്തി​​​​​ൽ 24.69 ശ​​​​​ത​​​​​മാ​​​​​ന​​​​​വും 22.64 ശ​​​​​ത​​​​​മാ​​​​​ന​​​​​വും. മാ​​​​​ത്ര​​​​​മ​​​​​ല്ല, സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ മൊ​​​​​ത്തം ചെ​​​​​ല​​​​​വി​​​​​ൽ വ​​​​​ലി​​​​​യൊ​​​​​രു പ​​​​​ങ്ക് ക​​​​​ട​​​​​ത്തി​​​​​ന്‍റെ പ​​​​​ലി​​​​​ശ​​​​​യും തി​​​​​രി​​​​​ച്ച​​​​​ട​​​​​വും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന ക​​​​​ട​​​​​സേ​​​​​വ​​​​​ന​​​​​ത്തി​​​​​നാ​​​​​യാ​​​​​ണ് ചെ​​​​​ല​​​​​വ​​​​​ഴി​​​​​ക്കു​​​​​ന്ന​​​​​ത്.

2024-25ൽ ​​​​​കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ പ​​​​​ലി​​​​​ശ​​​​​ച്ചെ​​​​​ല​​​​​വ്, പെ​​​​​ൻ​​​​​ഷ​​​​​ൻ ചെ​​​​​ല​​​​​വ്, ശ​​​​​മ്പ​​​​​ള​​​​​ച്ചെ​​​​​ല​​​​​വ് എ​​​​​ന്നി​​​​​വ മൊ​​​​​ത്തം ചെ​​​​​ല​​​​​വി​​​ന്‍റെ യ​​​​​ഥാ​​​​​ക്ര​​​​​മം 16.76%, 16.04%, 21.81% എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​ണ്. ഇ​​​​​തോ​​​​​ടെ സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ മൊ​​​​​ത്തം ചെ​​​​​ല​​​​​വി​​​​​ന്‍റെ 54.61% ഈ ​​​​​മൂ​​​​​ന്ന് ഇ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി പോ​​​കു​​​ന്നു. സ്ഥി​​​​​ര​​​​​ചെ​​​​​ല​​​​​വു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി വ​​​​​ലി​​​​​യൊ​​​​​രു വി​​​​​ഹി​​​​​തം വി​​​​​നി​​​​​യോ​​​​​ഗി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​മ്പോ​​​​​ൾ വി​​​​​ക​​​​​സ​​​​​ന നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ല​​​​​ഭി​​​​​ക്കു​​​​​ന്ന ധ​​​​​ന​​​​​സ്രോ​​​​​ത​​​​​സ് സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​യും ചു​​​​​രു​​​​​ങ്ങു​​​​​ന്നു.

വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്കും വ​​​​​രു​​​​​മാ​​​​​നസൃ​​​ഷ്‌​​​ടി​​​ക്കും വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കു​​​​​ന്ന നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ൾ ഗ​​​​​ണ്യ​​​​​മാ​​​​​യി വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​തെ, ഉ​​​​​യ​​​​​ർ​​​​​ന്ന ക​​​​​ടം - ​​ജി​​​​​എ​​​​​സ്ഡി​​​​​പി അ​​​​​നു​​​​​പാ​​​​​ത​​​​​മു​​​​​ള്ള സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ, നി​​​​​ല​​​​​വി​​​​​ലെ ക്ഷേ​​​​​മ​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ലാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ തു​​​​​ട​​​​​രാ​​​​​ൻ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന് ധ​​​​​ന​​​​​കാ​​​​​ര്യ​​​​​പ​​​​​ര​​​​​മാ​​​​​യി ക​​​​​ഴി​​​​​യു​​​​​മോ എ​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ഉ​​​​​യ​​​​​രു​​​​​ന്ന പ്ര​​​​​ധാ​​​​​ന ചോ​​​​​ദ്യം.

ഈ ​​​​​ചോ​​​​​ദ്യ​​​​​ത്തി​​​​​നു​​​​​ള്ള ഉ​​​​​ത്ത​​​​​രം ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ ഭാ​​​​​വി​​​​​യി​​​​​ലെ സാ​​​​​മ്പ​​​​​ത്തി​​​​​കവ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്കും വ​​​​​രു​​​​​മാ​​​​​നസൃ​​​​​ഷ്‌​​​ടി​​​ക്കും സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ നി​​​​​ക്ഷേ​​​​​പ​​​​​ശേ​​​​​ഷി പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണ്. നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ളോ​​​​​ടു​​​​​ള്ള സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ പ്ര​​​​​തി​​​​​ബ​​​​​ദ്ധ​​​​​ത വി​​​​​ല​​​​​യി​​​​​രു​​​​​ത്താ​​​​​ൻ മൂ​​​​​ല​​​​​ധ​​​​​നച്ചെ​​​​​ല​​​​​വ്-​​​മൊ​​​​​ത്തം ചെ​​​​​ല​​​​​വ് അ​​​​​നു​​​​​പാ​​​​​തം ഒ​​​​​രു പ്ര​​​​​ധാ​​​​​ന സൂ​​​​​ച​​​​​ക​​​​​മാ​​​​​ണ്.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഈ ​​​​​അ​​​​​നു​​​​​പാ​​​​​തം 2023-24ൽ 10.58 ​​​​​ശ​​​​​ത​​​​​മാ​​​​​ന​​​​​വും 2024-25ൽ 10.29 ​​​​​ശ​​​​​ത​​​​​മാ​​​​​ന​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, തൊ​​​​​ഴി​​​​​ലി​​​​​നും മ​​​​​റ്റ് ഉ​​​​​പ​​​​​ജീ​​​​​വ​​​​​ന അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മാ​​​​​യി മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ ധാ​​​രാ​​​ളം കു​​​​​ടി​​​​​യേ​​​​​റു​​​​​ന്ന സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ ഇ​​​​​ത് യ​​​​​ഥാ​​​​​ക്ര​​​​​മം 21.68 ശ​​​​​ത​​​​​മാ​​​​​ന​​​​​വും 18.15 ശ​​​​​ത​​​​​മാ​​​​​ന​​​​​വു​​​​​മാ​​​​​ണ്. ഈ ​​​​​ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​വു​​​​​മാ​​​​​യി താ​​​​​ര​​​​​ത​​​​​മ്യം ചെ​​​​​യ്യു​​​​​മ്പോ​​​​​ൾ കേ​​​​​ര​​​​​ളം ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ക്ഷ​​​​​മ​​​​​മാ​​​​​യ നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി ചെ​​​​​ല​​​​​വ​​​​​ഴി​​​​​ക്കു​​​​​ന്ന വി​​​​​ഹി​​​​​തം താ​​​​​ര​​​​​ത​​​​​മ്യേ​​​​​ന കു​​​​​റ​​​​​വാ​​​​​ണെ​​​​​ന്നാ​​​​​ണ്. ആ​​​​​കെ ചെ​​​​​ല​​​​​വി​​​​​ൽ മൂ​​​​​ല​​​​​ധ​​​​​നച്ചെ​​​​​ല​​​​​വി​​​​​ന്‍റെ വി​​​​​ഹി​​​​​ത​​​​​ത്തി​​​​​ന് കു​​​​​റ​​​​​ഞ്ഞ​​​​​ത് 15 ശ​​​​​ത​​​​​മാ​​​​​നം എ​​​​​ന്നൊ​​​​​രു സൂ​​​​​ച​​​​​ക നി​​​​​ല​​​​​വാ​​​​​രം പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചാ​​​​​ൽ, കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന് 2023-24, 2024-25, 2025-26 സാ​​​​​മ്പ​​​​​ത്തി​​​​​ക വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ യ​​​​​ഥാ​​​​​ക്ര​​​​​മം ₹7,045.81 കോ​​​​​ടി, ₹8,184.36 കോ​​​​​ടി, ₹10,385.34 കോ​​​​​ടി വീ​​​​​തം അ​​​​​ധി​​​​​ക​​​​​മാ​​​​​യി മൂ​​​​​ല​​​​​ധ​​​​​നച്ചെ​​​​​ല​​​​​വി​​​​​നാ​​​​​യി വ​​​​​ക​​​​​യി​​​​​രു​​​​​ത്തേ​​​​​ണ്ടി വ​​​​​രു​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

പു​​​​​തു​​​​​താ​​​​​യി അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച 2026-27 ബ​​​​​ജ​​​​​റ്റി​​​​​ൽ ആ​​​​​കെ ചെ​​​​​ല​​​​​വി​​​​​ൽ മൂ​​​​​ല​​​​​ധ​​​​​നച്ചെ​​​​​ല​​​​​വി​​​​​ന്‍റെ വി​​​​​ഹി​​​​​തം വെ​​​​​റും 9.91 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ത്ര​​​​​മാ​​​​​ണ്. ഇ​​​​​തേ 15 ശ​​​​​ത​​​​​മാ​​​​​നം എ​​​​​ന്ന സൂ​​​​​ച​​​​​ക നി​​​​​ല​​​​​വാ​​​​​രം അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ൽ, നി​​​​​ല​​​​​വി​​​​​ലെ വ​​​​​ക​​​​​യി​​​​​രു​​​​​ത്ത​​​​​ലി​​​​​നേ​​​​​ക്കാ​​​​​ൾ ₹11,569.50 കോ​​​​​ടി അ​​​​​ധി​​​​​ക​​​​​മാ​​​​​യി മൂ​​​​​ല​​​​​ധ​​​​​നച്ചെ​​​​​ല​​​​​വി​​​​​നാ​​​​​യി വ​​​​​ക​​​​​യി​​​​​രു​​​​​ത്തേ​​​​​ണ്ടി​​​വ​​​​​രു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്കും വ​​​​​രു​​​​​മാ​​​​​നസൃ​​​​​ഷ്‌​​​ടി​​​​​ക്കും അ​​​​​ടി​​​​​ത്ത​​​​​റ​​​​​യാ​​​​​കു​​​​​ന്ന ഇ​​​​​ത്ത​​​​​രം നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ളി​​​​​ലെ പ​​​​​രി​​​​​മി​​​​​തി സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ വ​​​​​രു​​​​​മാ​​​​​ന സൃ​​​​​ഷ്‌​​​ടി​​​ശേ​​​​​ഷി​​​​​യി​​​​​ലും പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി കാ​​​​​ണാം.

കേ​​​​​ര​​​​​ള മോ​​​​​ഡ​​​​​ലി​​​​ന്‍റെ ശ​​​​​ക്തി

അ​​​​​തേ​​​​​സ​​​​​മ​​​​​യം, കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ധ​​​​​ന​​​​​കാ​​​​​ര്യ പ്ര​​​​​തി​​​​​സ​​​​​ന്ധി​​ വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​മ്പോ​​​​​ൾ സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​ന്‍റെ പ്ര​​​​​ത്യേ​​​​​ക വി​​​​​ക​​​​​സ​​​​​ന മാ​​​​​തൃ​​​​​ക​​​​​യും പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണ്. ആ​​​​​രോ​​​​​ഗ്യ​​​​​രം​​​​​ഗം, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, സാ​​​​​മൂ​​​​​ഹി​​​​​കസു​​​​​ര​​​​​ക്ഷ, ക്ഷേ​​​​​മ​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യ്ക്ക് കേ​​​​​ര​​​​​ളം ച​​​​​രി​​​​​ത്ര​​​​​പ​​​​​ര​​​​​മാ​​​​​യി വ​​​​​ലി​​​​​യ പ്രാ​​​​​ധാ​​​​​ന്യം ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​തി​​​​​ന്‍റെ ഫ​​​​​ല​​​​​മാ​​​​​യാ​​​​​ണ് മാ​​​​​ന​​​​​വ വി​​​​​ക​​​​​സ​​​​​ന സൂ​​​​​ചി​​​​​ക​​​​​ക​​​​​ളി​​​​​ൽ കേ​​​​​ര​​​​​ളം മു​​​​​ന്നി​​​​​ട്ടു​​​​​ നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​ത്.

മ​​​​​നു​​​​​ഷ്യ മൂ​​​​​ല​​​​​ധ​​​​​ന​​​​​ത്തി​​​​​ലു​​​​​ള്ള ഈ ​​​​​നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ൾ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ വി​​​​​ക​​​​​സ​​​​​ന​​​​​യാ​​​​​ത്ര​​​​​യ്ക്ക് ഇ​​​​​ന്നും ശ​​​​​ക്ത​​​​​മാ​​​​​യ അ​​​​​ടി​​​​​ത്ത​​​​​റ ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ണ്ട്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ മ​​​​​റ്റ് സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തു​​​​​ന്ന താ​​​​​ര​​​​​ത​​​​​മ്യ​​​​​ങ്ങ​​​​​ൾ എ​​​​​ല്ലാ​​​​​യ്പോ​​​​​ഴും ഈ ​​​​​പ്ര​​​​​ത്യേ​​​​​ക​​​​​ത ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്താ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.

Latest News

Corehub Up