Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expels

പാ‍‍​ർ​ട്ടി വി​പ്പ് ലം​ഘി​ച്ചു: പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ നാ​ല് കൗ​ൺ​സി​ല​ർ​മാ​രെ പു​റ​ത്താ​ക്കി കോ​ൺ​ഗ്ര​സ്

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത നാ​ല് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി കോ​ൺ​ഗ്ര​സ്. കെ​പി​സി​സി പ്ര​സി​ഡ​ൻ്റി​ൻ്റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ഡി​സി​സി പ്ര​സി‍​ഡ​ന്‍റാ​ണ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച മാ​യാ രാ​ഹു​ലും നാ​ല് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രും പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് പാ​ല മു​ൻ​സി​പ്പാ​ലി​റ്റി ചെ​യ​ർ‌​പേ​ഴ്സ​ൺ ദി​യ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ​തി​രാ​യ അ​വി​ശ്വാ​സം പാ​സാ​യ​ത്. ദി​യ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച് പി​ന്തു​ണ​ച്ച കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്റ് നാ​ട്ട​കം സു​രേ​ഷ് നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

പാ​ർ​ട്ടി​യെ ച​തി​ച്ച​വ​ൻ​മാ​രെ പാ​ർ​ട്ടി​ക്ക് വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ നാ​ട്ട​കം സു​രേ​ഷ്, വി​പ്പ് ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ചു എ​ന്ന് പ​റ​ഞ്ഞാ​ൽ അ​വ​ർ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ്വ​യം പു​റ​ത്താ​യി.

എ​ൽ​ഡി​എ​ഫു​മാ​യി കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ അ​വി​ശു​ദ്ധ കൂ​ട്ടു​ക്കെ​ട്ട് ഉ​ണ്ടാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വും നാ​ട്ട​കം സു​രേ​ഷ് ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ൾ അ​വ​ർ മ​ന​സി​ലാ​ക്കും. പാ​ർ​ട്ടി​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും വെ​ച്ചു പൊ​റു​പ്പി​ക്കി​ല്ലെ​ന്നും ന​ട​പ​ടി എ​ന്തെ​ന്ന​ത് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കു​മെ​ന്നു​മാ​യി​രു​ന്നു നാ​ട്ട​കം സു​നി​ലി​ന്‍റെ പ്ര​തി​ക​ര​ണം.

 

Kerala

പി.​കെ. ശ​ശി​യെ പു​റ​ത്താ​ക്കി സി​പി​എം

പാ​ല​ക്കാ​ട്: മു​ൻ എം​എ​ൽ​എ പി.​കെ. ശ​ശി​യെ സി​പി​എ​മ്മി​ൽ നി​ന്നും പു​റ​ത്താ​ക്കി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കും ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ അ​ട​ക്കം രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ശ​ശി​യെ പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ന്‍. സു​രേ​ഷ് ബാ​ബു അ​റി​യി​ച്ചു. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് ശ​ശി തെ​ളി​യി​ക്ക​ണ​മെ​ന്നും ശ​രി​യാ​ണെ​ന്ന് തെ​ളി​യി​ക്കാ​നാ​യാ​ല്‍ രാ​ഷ്ട്രീ​യ​ജീ​വി​തം മ​തി​യാ​ക്കു​മെ​ന്നും സു​രേ​ഷ് ബാ​ബു വെ​ല്ലു​വി​ളി​ച്ചു.

"ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ രാ​ഷ്ട്രീ​യ​ജീ​വി​തം മ​തി​യാ​ക്കാ​ന്‍ താ​ന്‍ ഒ​രു​ക്ക​മാ​ണ്. ത​ന്‍റെ​യോ കു​ടും​ബ​ത്തി​ന്‍റെ​യോ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ എ​ന്തെ​ങ്കി​ലും കൃ​ത്രി​മം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും എ​ല്ലാം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഞാ​ന്‍ ഒ​രു​ക്ക​മാ​ണ്'.

"നേ​രെ​തി​രി​ച്ച്, പി.​കെ ശ​ശി അ​തി​ന് ത​യാ​റാ​വു​മോ?.​നി​ല​വി​ല്‍ അ​യാ​ള്‍​ക്കെ​തി​രെ ത​ന്‍റെ കൈ​യി​ല്‍ തെ​ളി​വി​ല്ല. വീ​ണ്ടും ന​ട​പ​ടി സ്വീ​ക​രി​ച്ച് തി​രു​ത്തി തി​രി​ച്ചു​വ​രു​ന്ന സ്വ​ഭാ​വ​ക്കാ​ര​നാ​യി​രു​ന്ന​ല്ലോ ശ​ശി. എ​സ്എ​ഫ്‌​ഐ കാ​ലം മു​ത​ല്‍ അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശീ​ലം. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളെ താ​ന്‍ മു​ഖ​വി​ല​ക്കെ​ടു​ക്കു​ന്നി​ല്ല'.'- സു​രേ​ഷ് ബാ​ബു വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ദീ​ര്‍​ഘ​കാ​ല​മാ​യി തു​ട​ര്‍​ന്നു​വ​ന്നി​രു​ന്ന സി​പി​എം ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നും മാ​ന​സി​ക പ്ര​യാ​സം നേ​രി​ടു​ന്നു​വെ​ന്നും പി.​കെ. ശ​ശി പ്ര​തി​ക​രി​ച്ചു.

 

Kerala

പു​ക​ഞ്ഞ കൊ​ള്ളി പു​റ​ത്ത്; വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ പു​റ​ത്താ​ക്കി സി​പി​എം

ക​ണ്ണൂ​ര്‍: ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ് വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി സി​പി​എം. പാ​ർ​ട്ടി​യെ വ​ഞ്ചി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ പു​റ​ത്താ​ക്കി​യ​ത്.

കു​ഞ്ഞി​കൃ​ഷ്ണൻ പാ​ർ​ട്ടി ശ​ത്രു​ക്ക​ളു​ടെ കോ​ടാ​ലി​ക്കൈ​യാ​യി‌ മാ​റി​യെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​കെ രാ​ഗേ​ഷ് ആ​രോ​പി​ച്ചു. 2022 ഏ​പ്രി​ൽ മാ​സം ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്ത കാ​ര്യ​ങ്ങ​ളാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ വീ​ണ്ടും ആ​രോ​പി​ച്ച​തെ​ന്നും രാ​ഗേ​ഷ് പ​റ​ഞ്ഞു.

"തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് അ​ഭി​മു​ഖ​ത്തി​ന് സ​മ​യം തെ​ര​ഞ്ഞെ​ടു​ത്തു. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. അ​ദ്ദേ​ഹം പ​യ്യ​ന്നൂ​രി​ലെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ ഭാ​ര​വാ​ഹി അ​ല്ല. എ​ന്നി​ട്ടും ഭൂ​മി ഇ​ട​പാ​ടി​ൽ ല​ക്ഷ്യം വ​ച്ചു. അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഉ​ന്ന​യി​ച്ച​ത്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് പാ​ർ​ട്ടി ശാ​സി​ച്ച​ത്.'-​രാ​ഗേ​ഷ് പ​റ​ഞ്ഞു.

മ​ധു​സൂ​ദ​ന​നെ മ​നഃ​പൂ​ർ​വം താ​റ​ടി​ക്കാ​നു​ള്ള ശ്ര​മം എ​ന്നാ​ണ് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. അ​ത് കു​ഞ്ഞി​കൃ​ഷ്ണ​നും അം​ഗീ​ക​രി​ച്ച​താ​ണ്. വാ​ർ​ത്ത ചോ​ർ​ച്ച സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ക്ക് കൃ​ത്യ​മാ​യ തെ​ളി​വ് ഉ​ണ്ട്.

വാ​ർ​ത്ത ചോ​ർ​ത്തി എ​ന്ന കു​റ്റ​സ​മ്മ​തം കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വാ​ക്കി​ൽ ത​ന്നെ ഉ​ണ്ടാ​യി. ക​മ്മ്യൂ​ണി​സ്റ്റ് എ​ന്ന പ​ദ​ത്തി​ന്‍റെ പ​രി​സ​ര​ത്തു നി​ൽ​ക്കാ​ൻ പ​റ്റു​ന്ന പ​ണി ആ​ണോ ഇ​ത്‌. മ​ധു​വി​നോ​ടു​ള്ള പ​ക​യാ​ണ് ഇ​പ്പോ​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ക്കാ​ൻ കാ​ര​ണം. വൈ​ര​നി​ര്യാ​ത​ന ബു​ദ്ധി​യോ​ടെ ആ​ണ് കു​ഞ്ഞി കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും രാ​ഗേ​ഷ് കു​റ്റ​പ്പെ​ടു​ത്തി.

ധനരാജ് രക്തസാക്ഷി ഫണ്ട് പിരിച്ചത് മൂന്ന് ആവശ്യങ്ങള്‍ക്കായാണ്. കുടുംബത്തെ സഹായിക്കുക, വീട് നിര്‍മിക്കുക, കേസ് നടത്തുക എന്നിവയായിരുന്നു ലക്ഷ്യം. ഒരു വ്യക്തിയും ധനാപഹരണം നടത്തിയിട്ടില്ല. ധനരാജ് ഫണ്ടിന്റെ വരവ് ചിലവ് കണക്ക് അവതരിപ്പിക്കുന്നത് വൈകിയിരുന്നു. അതില്‍ നടപടി എടുത്തതാണെന്നും രാഗേഷ് പറഞ്ഞു.

 

Latest News

Corehub Up