x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി.​കെ. ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ കെ.​പി. ര​മ​ണി​യെ പു​റ​ത്താ​ക്കി സി​പി​എം


Published: March 24, 2026 11:35 PM IST | Updated: March 24, 2026 11:55 PM IST

ക​ണ്ണൂ‍​ർ: ടി.​കെ. ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ കെ.​പി. ര​മ​ണി​യെ പു​റ​ത്താ​ക്കി സി​പി​എം. നി​ല​വി​ൽ ശ്രീ​ക​ണ്ഠാ​പു​രം ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​ണ് കെ.​പി.​ര​മ​ണി. തി​ങ്ക​ളാ​ഴ്ച ടി.​കെ. ഗോ​വി​ന്ദ​ന്‍റെ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ ര​മ​ണി പ​ങ്കെ​ടു​ത്തി​രു​ന്നു.

ത​ളി​പ്പ​റ​മ്പ് ടൗ​ൺ സ്ക്വ​യ​റി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ​ക്കേ​റ്റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ര​മ​ണി​യെ മാ​ല​യി​ട്ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ഭ​ർ​ത്താ​വി​ന് പി​ന്തു​ണ അ​റി​യി​ച്ചു കൊ​ണ്ടാ​ണ് ത​ളി​പ്പ​റ​മ്പ് ടൗ​ൺ സ്ക്വ​യ​റി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ ര​മ​ണി എ​ത്തി​യ​ത്. ടി.​കെ. ഗോ​വി​ന്ദ​നെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ക​ണ്ടാ​ണ് പി​ന്തു​ണ​ക്കാ​നാ​യി താ​നെ​ത്തി​യ​തെ​ന്ന് ര​മ​ണി പ​റ​ഞ്ഞു.

'ടി.​കെ. ഗോ​വി​ന്ദ​ന്‍ മാ​ഷെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​നം ഉ​ണ്ടാ​യി​ട്ടു​ണ്ട്. കു​ടും​ബം കൂ​ടെ​യി​ല്ലെ​ന്ന പ്ര​ചാ​ര​ണ​വും വ​ലി​യ രീ​തി​യി​ല്‍ ന​ട​ക്കു​ന്നു. ഞാ​ന്‍ മാ​ഷെ ചോ​റാ​ണ് തി​ന്നു​ന്ന​ത്, പാ​ര്‍​ട്ടി​യു​ടെ ചോ​റ് തി​ന്നി​ട്ടി​ല്ല. 59 വ​ര്‍​ഷ​മാ​യി ഈ ​പാ​ര്‍​ട്ടി​യി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പ​ക്ഷേ മാ​ഷെ ഒ​റ്റ​പ്പെ​ടു​ത്തി. അ​തെ​നി​ക്ക് സ​ഹി​ക്കാ​ന്‍ പ​റ്റി​യി​ല്ല', കെ ​പി ര​മ​ണി പ​റ​ഞ്ഞി​രു​ന്നു.

Tags : cpm expels kp ramani party tk govindan

Recent News

Corehub Up