ഒരു പനി വന്നാൽ പോലും ആശുപത്രിയിൽ പോകാൻ പേടിയാകുന്ന കാലം വരുന്നു. അടുത്ത വർഷം ഇന്ത്യയിൽ ആരോഗ്യപരിചരണ ചെലവ് കുതിച്ചുയരുമെന്ന മുന്നറിയിപ്പുമായി പുതിയ റിപ്പോർട്ട്.
ആഗോള പ്രഫഷണൽ സർവീസ് സ്ഥാപനമായ എയോൺ (Aon) പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2027 ൽ ഇന്ത്യയിലെ മെഡിക്കൽ ചെലവുകൾ 10.1 ശതമാനം വരെ വർധിക്കും. രാജ്യത്തിന്റെ ശരാശരി വിലക്കയറ്റ നിരക്ക് നാല് ശതമാനം മാത്രം നിൽക്കുമ്പോഴാണ് ആരോഗ്യ മേഖലയിൽ ഇരട്ടിയിലധികം വർധനവ് ഉണ്ടാകുന്നത്.
എന്തുകൊണ്ട് കൂടുന്നു?
ജീവൻരക്ഷാ മരുന്നുകളുടെ വിലക്കയറ്റം, പ്രൈവറ്റ് ആശുപത്രികളിലെ ബെഡ് ചാർജ് വർധനവ്, ജീവിതശൈലി രോഗങ്ങളുടെ വർധനവ് എന്നിവയാണ് പ്രധാന കാരണം.
ഒരു കണക്ക് നോക്കാം,ഇന്ന് 10,000 രൂപ ചെലവുള്ള ഒരു ചികിത്സയ്ക്ക് 2027 ആകുമ്പോൾ 13,300 രൂപയോളം കൊടുക്കേണ്ടി വരും.
എന്ത് ചെയ്യണം?
നിങ്ങൾ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം ,ഒന്ന് ഇൻഷുറൻസ് ഉയർത്തുക.കുടുംബത്തിന് മുഴുവൻ കവറേജ് ഉറപ്പാക്കുക.
രണ്ട്,പ്രതിരോധമാണ് ചികിത്സ. വർഷത്തിൽ ഒരിക്കൽ മുഴുവൻ ശരീര പരിശോധന (Full Body Checkup) നിർബന്ധമാക്കുക. രോഗം തുടക്കത്തിലേ കണ്ടെത്തിയാൽ ചെലവ് 70% കുറയും.
മൂന്ന് ജീവിതശൈലി മാറ്റുക.ദിവസവും 30 മിനിറ്റ് നടത്തം, എണ്ണയും ഉപ്പും കുറച്ചുള്ള ഭക്ഷണം. ഇത് മാത്രം മതി, ഭാവിയിലെ വലിയ ആശുപത്രി ചെലവ് ഒഴിവാക്കാൻ.ആരോഗ്യം ഉണ്ടെങ്കിലേ സമ്പാദ്യം ഉള്ളൂ. ഇനിയെങ്കിലും കരുതിയിരിക്കുക.