x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ കീ​ശ കാ​ലി​യാ​കും

വെബ്ഡെസ്ക്
Published: November 10, 2026 02:31 PM IST | Updated: November 10, 2026 02:31 PM IST

പ്രതീകാത്മക ചിത്രം

ഒ​രു പ​നി വ​ന്നാ​ൽ പോ​ലും ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ പേ​ടി​യാ​കു​ന്ന കാ​ലം വ​രു​ന്നു. അ​ടു​ത്ത വ​ർ​ഷം ഇ​ന്ത്യ​യി​ൽ ആ​രോ​ഗ്യ​പ​രി​ച​ര​ണ ചെ​ല​വ് കു​തി​ച്ചു​യ​രു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പു​തി​യ റി​പ്പോ​ർ​ട്ട്.
ആ​ഗോ​ള പ്ര​ഫ​ഷ​ണ​ൽ സ​ർ​വീ​സ് സ്ഥാ​പ​ന​മാ​യ എ​യോ​ൺ (Aon) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 2027 ൽ ​ഇ​ന്ത്യ​യി​ലെ മെ​ഡി​ക്ക​ൽ ചെ​ല​വു​ക​ൾ 10.1 ശ​ത​മാ​നം വ​രെ വ​ർ​ധി​ക്കും. രാ​ജ്യ​ത്തി​ന്‍റെ ശ​രാ​ശ​രി വി​ല​ക്ക​യ​റ്റ നി​ര​ക്ക് നാ​ല് ശ​ത​മാ​നം മാ​ത്രം നി​ൽ​ക്കു​മ്പോ​ഴാ​ണ് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​ന്ന​ത്.
എ​ന്തു​കൊ​ണ്ട് കൂ​ടു​ന്നു?
ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ളു​ടെ വി​ല​ക്ക​യ​റ്റം, പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലെ ബെ​ഡ് ചാ​ർ​ജ് വ​ർ​ധ​ന​വ്, ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളു​ടെ വ​ർ​ധ​ന​വ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കാ​ര​ണം.
ഒ​രു ക​ണ​ക്ക് നോ​ക്കാം,ഇ​ന്ന് 10,000 രൂ​പ ചെ​ല​വു​ള്ള ഒ​രു ചി​കി​ത്സ​യ്ക്ക് 2027 ആ​കു​മ്പോ​ൾ 13,300 രൂ​പ​യോ​ളം കൊ​ടു​ക്കേ​ണ്ടി വ​രും.

എ​ന്ത് ചെ​യ്യ​ണം?
നി​ങ്ങ​ൾ മൂ​ന്ന് കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം ,ഒ​ന്ന് ഇ​ൻ​ഷു​റ​ൻ​സ് ഉ​യ​ർ​ത്തു​ക.​കു​ടും​ബ​ത്തി​ന് മു​ഴു​വ​ൻ ക​വ​റേ​ജ് ഉ​റ​പ്പാ​ക്കു​ക.
ര​ണ്ട്,പ്ര​തി​രോ​ധ​മാ​ണ് ചി​കി​ത്സ. വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മു​ഴു​വ​ൻ ശ​രീ​ര പ​രി​ശോ​ധ​ന (Full Body Checkup) നി​ർ​ബ​ന്ധ​മാ​ക്കു​ക. രോ​ഗം തു​ട​ക്ക​ത്തി​ലേ ക​ണ്ടെ​ത്തി​യാ​ൽ ചെ​ല​വ് 70% കു​റ​യും.
മൂ​ന്ന് ജീ​വി​ത​ശൈ​ലി മാ​റ്റു​ക.​ദി​വ​സ​വും 30 മി​നി​റ്റ് ന​ട​ത്തം, എ​ണ്ണ​യും ഉ​പ്പും കു​റ​ച്ചു​ള്ള ഭ​ക്ഷ​ണം. ഇ​ത് മാ​ത്രം മ​തി, ഭാ​വി​യി​ലെ വ​ലി​യ ആ​ശു​പ​ത്രി ചെ​ല​വ് ഒ​ഴി​വാ​ക്കാ​ൻ.​ആ​രോ​ഗ്യം ഉ​ണ്ടെ​ങ്കി​ലേ സ​മ്പാ​ദ്യം ഉ​ള്ളൂ. ഇ​നി​യെ​ങ്കി​ലും ക​രു​തി​യി​രി​ക്കു​ക.

Tags : Health expences

Recent News

Corehub Up