x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് പ​റ​ഞ്ഞ് ഞെ​ട്ടി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ

വെബ്ഡെസ്ക്
Published: November 9, 2026 02:26 PM IST | Updated: November 9, 2026 05:19 PM IST

പ്രതീകാത്മക ചിത്രം

ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലെ സം​സാ​ര​വും ആ​ത്മ​വി​ശ്വാ​സ​വും കൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​യി​രി​ക്കു​ക​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ വ​യോ​ധി​ക​നാ​യ ഓ​ട്ടോ ഡ്രൈ​വ​ർ.

അ​മ​രാ​വ​തി സ്വ​ദേ​ശി​യാ​യ യാ​ദ​വ് എ​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ യു​വാ​വി​നോ​ട് സം​സാ​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യ​ത്. 2024 ൽ ​ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ വീ​ണ്ടും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടു​ക​യാ​യി​രു​ന്നു.

ഇം​ഗ്ലീ​ഷ് അ​റി​യാ​മെ​ങ്കി​ൽ ല​ണ്ട​നി​ലേ​ക്കും പാ​രി​സി​ലേ​ക്കും അ​മേ​രി​ക്ക​യി​ലേ​ക്കും പോ​കാം എ​ന്ന് തു​ട​ങ്ങു​ന്ന വാ​ക്കു​ക​ളോ​ടെ​യാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ യു​വാ​വി​നോ​ട് സം​സാ​രി​ക്കു​ന്ന​ത്.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​മ്പോ​ൾ ഇം​ഗ്ലീ​ഷ് അ​റി​യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കു​ന്നു.
ല​ണ്ട​നി​ലെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്ന് ഒ​രു ഗ്ലാ​സ് വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഇം​ഗ്ലീ​ഷ് അ​റി​യു​ന്ന​ത് സ​ഹാ​യി​ക്കും. മ​റാ​ത്തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​വി​ടെ​യു​ള്ള​വ​ർ​ക്ക് മ​ന​സ്സി​ലാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.
ഇം​ഗ്ലീ​ഷ് ഒ​രു അ​ന്താ​രാ​ഷ്ട്ര ഭാ​ഷ​യാ​ണെ​ന്നും അ​ത് പ​ഠി​ക്ക​ണ​മെ​ന്നും യു​വാ​വി​നെ ഉ​പ​ദേ​ശി​ക്കു​ക​യാ​ണ് ഈ ​വ​യോ​ധി​ക​ൻ. നി​ഷ്ക​ള​ങ്ക​മാ​യ സം​സാ​ര​വും ആ​ത്മ​വി​ശ്വാ​സ​വും ത​ന്നെ​യാ​ണ് ഈ ​ഓ​ട്ടോ ഡ്രൈ​വ​റെ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പ്രി​യ​ങ്ക​ര​നാ​ക്കു​ന്ന​ത്.

Tags : viral man

Recent News

Corehub Up