Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Extend Working Hours

മാ​ന​വ വി​ഭ​വ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​തെ ജോ​ലിസ​മ​യം ദീ​ര്‍​ഘി​പ്പി​ക്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല: കെ​ജി​എം​ഒ​എ

കൊ​​​​ച്ചി: മാ​​​​ന​​​​വ വി​​​​ഭ​​​​വ​​​​ശേ​​​​ഷി വ​​​​ര്‍​ധി​​​​പ്പി​​​​ക്കാ​​​​തെ ജോ​​​​ലി​​​സ​​​​മ​​​​യം ദീ​​​​ര്‍​ഘി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്കം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു കേ​​​​ര​​​​ള ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (കെ​​​​ജി​​​​എം​​​​ഒ​​​​എ).​​​​

സം​​​​സ്ഥാ​​​​ന​​​​ത്തെ സാ​​​​മൂ​​​​ഹി​​​​ക ആ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​സ​​​​മ​​​​യം ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു മു​​​​ത​​​​ല്‍ വൈ​​​കു​​​ന്നേ​​​രം ആ​​​​റു വ​​​​രെയായി വ​​​​ര്‍​ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ സം​​​​ഘ​​​​ട​​​​ന ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

അ​​​​പ്രാ​​​​യോ​​​​ഗി​​​​ക​​​​വും ന്യാ​​​​യ​​​​ര​​​​ഹി​​​​ത​​​​വു​​​​മാ​​​​യ ഈ ​​​​നീ​​​​ക്ക​​​​ത്തെ സം​​​​ഘ​​​​ട​​​​ന ശ​​​​ക്ത​​​​മാ​​​​യി എ​​​​തി​​​​ര്‍​ക്കു​​​​ന്നു​​​​വെ​​​​ന്ന് കെ​​​​ജി​​​​എം​​​​ഒ​​​​എ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ജോ​​​​ബി​​​​ന്‍ ജി. ​​​​ജോ​​​​സ​​​​ഫ്, പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ.​​​​പി.​​​​കെ. സു​​​​നി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

സാ​​​​മൂ​​​​ഹി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ഉ​​​​റ​​​​പ്പാ​​​​ക്കേ​​​​ണ്ട ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ മാ​​​​ന​​​​വ​​​​വി​​​​ഭ​​​​വ​​​​ശേ​​​​ഷി സം​​​​ബ​​​​ന്ധി​​​​ച്ച് നി​​​​ല​​​​വി​​​​ലു​​​​ള്ള സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ള്‍ പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ടാ​​​​തെ​​​​യും പു​​​​തു​​​​താ​​​​യി ഒ​​​​രു ത​​​​സ്തി​​​​ക പോ​​​​ലും സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്ത് സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ടാ​​​​തെ​​​​യു​​​​മു​​​​ള്ള സ്ഥി​​​​തി​​​​വി​​​​ശേ​​​​ഷ​​​​മാ​​​​ണു​​​​ള്ള​​​​ത്. മൂ​​​​ന്നു ഡോ​​​​ക്ട​​​​ര്‍​മാ​​​​ര്‍ മാ​​​​ത്ര​​​​മു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ വൈ​​​കു​​​ന്നേ​​​രം ആ​​​​റു വ​​​​രെ ഒ​​​​പി സ​​​​മ​​​​യം ദീ​​​​ര്‍​ഘി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കും.

രോ​​​​ഗീ​​​​ബാ​​​​ഹു​​​​ല്യം മൂ​​​​ലം വീ​​​​ര്‍​പ്പു​​​​മു​​​​ട്ടു​​​​ന്ന സാ​​​​മൂ​​​​ഹി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​രേ​​​​യൊ​​​​രു ഡോ​​​​ക്ട​​​​ര്‍ മാ​​​​ത്രം ഒ​​​​പി​​​​യി​​​​ല്‍ ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത് വ്യാ​​​​പ​​​​ക​​​​മാ​​​​യ അ​​​​സം​​​​തൃ​​​​പ്തി​​​​ക്കും സം​​​​ഘ​​​​ര്‍​ഷ​​​​ങ്ങ​​​​ള്‍​ക്കും വ​​​​ഴി​​​​വ​​​​യ്ക്കു​​​​ക​​​​യും രോ​​​​ഗി​​​​ക​​​​ള്‍​ക്ക് ഗു​​​​ണ​​​​പ​​​​ര​​​​മാ​​​​യ ചി​​​​കി​​​​ത്സ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ത​​​​ട​​​​സ​​​​ങ്ങ​​​​ള്‍ സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്നും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ അ​​​​റി​​​​യി​​​​ച്ചു. ഡോ​​​​ക്ട​​​​ര്‍​മാ​​​​രി​​​​ല്‍ അ​​​​ധി​​​​ക​​​​സ​​​​മ്മ​​​​ര്‍​ദം അ​​​​ടി​​​​ച്ചേ​​​​ല്പി​​​​ക്കാ​​​​നു​​​​ള്ള ഏ​​​​തൊ​​​​രു നീ​​​​ക്ക​​​​ത്തെ​​​​യും സം​​​​ഘ​​​​ട​​​​ന ചെ​​​​റു​​​​ക്കു​​​​മെ​​​​ന്നും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up