ചേർത്തല: ചേർത്തല പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് വാരനാട് മഠത്തിൽകരി അനന്തുകുമാർ (25) നെ കാപ്പ നിയമ പ്രകാരം നാടുകടത്തി. ചേര്‍ത്തല പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടർ ഹേമന്ത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ശിപാര്‍ശപ്രകാരം എറണാകുളം റേഞ്ച് ഡിഐജിയാണ് ഇയാളെ ആറുമാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിറക്കിയത്.