Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eyes 3

ടി​മ്പ​ര്‍ ലോ​ബി വ​യ​നാ​ട്ടി​ല്‍ ക​ണ്ണുവച്ചത് 3,000 ഈ​ട്ടി​ക​ളി​ല്‍

ക​​ല്‍​പ്പ​​റ്റ: ടി​​മ്പ​​ര്‍ ലോ​​ബി വ​​യ​​നാ​​ട്ടി​​ല്‍ ക​​ണ്ണി​​ട്ട​​ത് റ​​വ​​ന്യു പ​​ട്ട​​യ ഭൂ​​മി​​ക​​ളി​​ലെ 3,000 ഈ​​ട്ടി​​ക​​ളി​​ല്‍. സം​​സ്ഥാ​​ന​​ത്ത് ഇ​​പ്പോ​​ഴും ച​​ര്‍​ച്ച​​യാ​​യ മു​​ട്ടി​​ല്‍ സൗ​​ത്ത് വി​​ല്ലേ​​ജി​​ലെ നി​​യ​​മ​​വി​​രു​​ദ്ധ ഈ​​ട്ടി മു​​റി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മീ​​ന​​ങ്ങാ​​ടി പൊ​​ലി​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത കേ​​സു​​ക​​ള്‍ അ​​ന്വേ​​ഷി​​ച്ച പ്ര​​ത്യേ​​ക സം​​ഘം മേ​​ധാ​​വി ഡി​​വൈ​​എ​​സ്പി വി.​​വി. ബെ​​ന്നി​​ക്ക് 2021 ജൂ​​ണി​​ല്‍ അ​​ന്ന​​ത്തെ മേ​​പ്പാ​​ടി ഫോ​​റ​​സ്റ്റ് റേ​​ഞ്ച് ഓ​​ഫി​​സ​​ര്‍ എം.​​കെ. സ​​മീ​​ര്‍ ന​​ല്‍​കി​​യ മൊ​​ഴി​​യാ​​ണ് ഇ​​തി​​ലേ​​ക്കു വെ​​ളി​​ച്ചംവീ​​ശു​​ന്ന​​ത്. മു​​റി​​ച്ച ഈ​​ട്ടി മ​​ര​​ങ്ങ​​ള്‍ ക​​ട​​ത്തു​​ന്ന​​തി​​നു​​ള്ള പാ​​സ് ആ​​വ​​ശ്യ​​ത്തി​​ന് ത​​ന്നെ സ​​ന്ദ​​ര്‍​ശി​​ച്ച മ​​ര​​ക്ക​​ച്ച​​വ​​ട​​ക്കാ​​രി​​ല്‍ ഒ​​രാ​​ള്‍ പ​​റ​​ഞ്ഞ കാ​​ര്യ​​ങ്ങ​​ളും ഉ​​ള്‍​പ്പെ​​ടു​​ന്ന​​താ​​ണ് റേ​​ഞ്ച് ഓ​​ഫി​​സ​​റു​​ടെ മൊ​​ഴി.

റ​​വ​​ന്യു പ​​ട്ട​​യ​​ഭൂ​​മി​​ക​​ളി​​ലെ റി​​സ​​ര്‍​വ് മ​​ര​​ങ്ങ​​ള്‍ മു​​റി​​ക്കു​​ന്ന​​തി​​നും ക​​ട​​ത്തു​​ന്ന​​തി​​നും അ​​തു​​വ​​ഴി കൊ​​ള്ള​​ലാ​​ഭം കൊ​​യ്യു​​ന്ന​​തി​​നും ഉ​​ന്ന​​ത​​ത​​ല​​ത്തി​​ല്‍ ന​​ട​​ന്ന ഗൂ​​ഢാ​​ലോ​​ച​​ന ന​ട​ന്നു​വെ​ന്നാ​ണ് മ​​ര​​ക്ക​​ച്ച​​വ​​ട​​ക്കാ​​ര​​ന്‍ റേ​​ഞ്ച് ഓ​​ഫി​​സ​​റോ​​ട് പ​​റ​​ഞ്ഞ മൊ​ഴി​യി​ലു​ള്ള​ത്. വ​​യ​​നാ​​ട്ടി​​ല്‍ വി​​വി​​ധ ത​​രം പ​​ട്ട​​യ​​ഭൂ​​മി​​ക​​ളു​​ണ്ട്. ഇ​​തി​​ല്‍ ജ​​ന്മം പ​​ട്ട​​യ​​ഭൂ​​മി​​ക​​ളി​​ലെ ഈ​​ട്ടി, തേ​​ക്ക് മ​​ര​​ങ്ങ​​ളി​​ല്‍ അ​​വ​​കാ​​ശ​​വും മു​​റി​​ച്ചു​​വി​​ല്‍​ക്കാ​​നു​​ള്ള സ്വാ​​ത​​ന്ത്ര്യ​​വും ഉ​​ട​​മ​​ക​​ള്‍​ക്കു​​ണ്ട്.
എ​​ന്നാ​​ല്‍ റ​​വ​​ന്യു പ​​ട്ട​​യ​​ഭൂ​​മി​​ക​​ളി​​ല്‍ ഇ​​ത്ത​​രം മ​​ര​​ങ്ങ​​ളു​​ടെ ഉ​​ട​​മാ​​വ​​കാ​​ശം സ​​ര്‍​ക്കാ​​രി​​നാ​​ണ്.

1960ലെ ​​ലാ​​ന്‍​ഡ് അ​​സൈ​​ന്‍​മെ​​ന്‍റ് നി​​യ​​മ പ്ര​​കാ​​രം മ​​ര​​വി​​ല​​യും സ്ഥ​​ല​​വി​​ല​​യും ഈ​​ടാ​​ക്കാ​​തെ കൈ​​വ​​ശ​​ക്കാ​​ര്‍​ക്ക് പ​​ട്ട​​യം അ​​നു​​വ​​ദി​​ച്ച​​പ്പോ​​ള്‍ ഭൂ​​മി​​യി​​ലെ റി​​സ​​ര്‍​വ് മ​​ര​​ങ്ങ​​ളു​​ടെ ഉ​​ട​​മാ​​വ​​കാ​​ശം സ​​ര്‍​ക്കാ​​ര്‍ നി​​ല​​നി​​ര്‍​ത്തു​​ക​​യാ​​ണ് ചെ​​യ്ത​​ത്. എ​​ന്നി​​രി​​ക്കേ​​യാ​​ണ് മ​​രം​​മു​​റി അ​​നു​​വ​​ദി​​ക്കു​​ന്ന വി​​ധ​​ത്തി​​ല്‍ പ​​രി​​പ​​ത്ര​​വും പി​​ന്നീ​​ട് ഉ​​ത്ത​​ര​​വും ഇ​​റ​​ങ്ങി​​യ​​ത്.

ജി​​ല്ല​​യി​​ല്‍ ബ​​ത്തേ​​രി, മാ​​ന​​ന്ത​​വാ​​ടി, വൈ​​ത്തി​​രി താ​​ലൂ​​ക്കു​​ക​​ളി​​ലാ​​യി ഏ​​ക​​ദേ​​ശം 12,000 ഏ​​ക്ക​​ര്‍ റ​​വ​​ന്യു പ​​ട്ട​​യ​​ഭൂ​​മി​​യു​​ണ്ട്. ചി​​ല ക​​ര്‍​ഷ​​ക കൂ​​ട്ടാ​​യ്മ​​ക​​ള്‍ നേ​​ര​​ത്തേ ന​​ട​​ത്തി​​യ ക​​ണ​​ക്കെ​​ടു​​പ്പ​​നു​​സ​​രി​​ച്ചു ഇ​​ത്ര​​യും ഭൂ​​മി​​യി​​ല്‍ പൂ​​ര്‍​ണ വ​​ള​​ര്‍​ച്ച​​യെ​​ത്തി​​യ 7,172ഉം ​​പൂ​​ര്‍​ണ​​വ​​ള​​ര്‍​ച്ച​​യെ​​ത്താ​​ത്ത 4,493ഉം ​​ഈ​​ട്ടി​​ക​​ളു​​ണ്ട്.

Latest News

Corehub Up