Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : F Faith By The Hill

Idukki

മ​ല​യോ​ര ജ​ന​ത​യു​ടെ വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ​മാ​യി എ​യ്ഞ്ച​ൽ​വാ​ലി സെ​ന്‍റ് മേ​രീ​സ് പ​ള്ളി കൂ​ദാ​ശ

എ​യ്ഞ്ച​ൽ​വാ​ലി: വി​ശ്വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന എ​യ്ഞ്ച​ൽ​വാ​ലി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ കൂ​ദാ​ശ ദൈ​വ​ജ​ന​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യു​ടെ​യും വി​ശ്വാ​സ​സാ​ക്ഷ്യ​ത്തി​ന്‍റെ​യും പ്ര​കാ​ശ​ന​മാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ. എ​യ്ഞ്ച​ൽ​വാ​ലി പ​ള്ളി കൂ​ദാ​ശ​ക​ർ​മ​മ​ധ്യേ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ആ​രാ​ധ​ന​ക്ര​മ​ത്തി​ന്‍റെ പൂ​ർ​ണ​ത​യും മ​നോ​ഹാ​രി​ത​യും ഉ​ൾ​ക്കൊ​ണ്ടാ​ണ് പു​തി​യ പ​ള്ളി നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​നു​സ്മ​രിച്ചു.

797 ദി​ന​ങ്ങ​ൾ​കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ച്ച പ​ള്ളി എ​യ്ഞ്ച​ൽ​വാ​ലി ഇ​ട​വ​ക​യു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും ഉ​ജ്വ​ല സാ​ക്ഷ്യ​മാ​ണ്. വി​കാ​രി ഫാ. ​തോ​മ​സ് തെ​ക്കെ​മു​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലും പ്രാ​ർ​ഥ​ന​യി​ൽ അ​ധി​ഷ്ഠി​ത​മാ​യി ഇ​ട​വ​ക ജ​ന​ത്തെ ഒ​രു കു​ടും​ബ​മാ​യി ചേ​ർ​ത്തു​നി​ർ​ത്തി കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് ഈ ​മ​ഹ​ത്താ​യ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ച​ത്. ഓ​രോ​രു​ത്ത​രു​ടെ​യും അ​ധ്വാ​ന​വും ത്യാ​ഗ​വും പ്രാ​ർ​ഥ​ന​യും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ 797 ദി​ന​ങ്ങ​ൾ അ​നു​ഗ്ര​ഹ​ത്തി​ന്‍റെ ച​രി​ത്ര​മാ​യി മാ​റി. വി​കാ​രി​യ​ച്ച​നോ​ട് ചേ​ർ​ന്ന് കൈ​ക്കാ​ര​ന്മാ​രാ​യ മ​ജോ വെ​ച്ചൂ​പ​ടി​ഞ്ഞാ​റേ​തി​ൽ, ജോ​സ​ഫ് പു​തി​യ​ത്ത്, നി​ർ​മാ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ മാ​ത്യു പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ മ​ഹാ​രാ​ജാ​വി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് മ​ന്ത്രി​യാ​യി​രു​ന്ന ശ്രീ ​ഉ​ണ്ണി​ത്താ​ന്‍ 1948ല്‍ ​ഭ​ക്ഷ്യോ​ത്പാ​ദ​ന​ത്തി​ന് ഗ്രോ ​മോ​ര്‍ ഫു​ഡ് സ്കീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ക​ര്‍​ഷ​ക​സം​ഘ​ങ്ങ​ള്‍​ക്കും വി​മു​ക്ത ഭ​ട​ന്മാ​ര്‍​ക്കു​മാ​യി കു​ത്ത​ക​പ്പാ​ട്ട വ്യ​വ​സ്ഥ​യി​ല്‍ അ​നു​വ​ദി​ച്ച​താ​ണ് എ​യ്ഞ്ച​ല്‍​വാ​ലി ഇ​ട​വ​ക ഉ​ള്‍​പ്പെ​ടു​ന്ന പ​മ്പാ​വാ​ലി പ്ര​ദേ​ശം.

വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ തു​ലാ​പ്പ​ള്ളി, ക​ണ​മ​ല, എ​യ്ഞ്ച​ല്‍​വാ​ലി പ​ള്ളി​ക​ളി​ലെ വി​കാ​രി​മാ​രു​ടെ​യും മ​ല​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ റോ​ഡും പാ​ല​വും നി​ര്‍​മി​ച്ച് പ്ര​ദേ​ശ​ത്തെ വി​ക​സ​നം ത്വ​രി​ത​ഗ​തി​യി​ലാ​ക്കാ​ന്‍ പ്ര​യ​ത്നി​ച്ചു.

Latest News

Corehub Up