Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Falls Down

നീ​ങ്ങി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വ​തി താ​ഴേ​യ്ക്ക് വീ​ണു;​ര​ക്ഷ​പ്പെ​ടു​ത്തി റെ​യി​ൽ​വേ പോ​ലീ​സ്

തൃ​ശൂ​ർ: തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നീ​ങ്ങി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി പ്ലാ​റ്റ്‌​ഫോ​മി​നും ട്രെ​യി​നി​നും ഇ​ട​യി​ലേ​ക്ക് വീ​ണ യു​വ​തി​ക്ക് റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ​യും ആ​ർ​പി​എ​ഫി​ന്‍റെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പു​തു​ജീ​വി​തം. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി. ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

സെ​ക്ക​ന്ദ​രാ​ബാ​ദി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ശ​ബ​രി എ​ക്‌​സ്പ്ര​സി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സ്റ്റേ​ഷ​നി​ൽ നി​ന്നും ട്രെ​യി​ൻ എ​ടു​ത്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഓ​ടി​ച്ചെ​ന്ന് ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വ​തി​യു​ടെ ബാ​ല​ൻ​സ് തെ​റ്റു​ക​യാ​യി​രു​ന്നു. യു​വ​തി ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ന്ന​ത് ക​ണ്ട് നി​മി​ഷ​നേ​രം കൊ​ണ്ട് സ്ഥ​ല​ത്ത് ഓ​ടി​യെ​ത്തി​യ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന റെ​യി​ൽ​വേ പോ​ലീ​സ് സി​പി​ഒ വി​നോ​ദ്, ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ന്തോ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​വ​രെ സു​ര​ക്ഷി​ത​മാ​യി പി​ടി​ച്ച് വ​ലി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Latest News

Corehub Up