Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Breakdown

Kottayam

ഇ​രു​ വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ കു​ടും​ബ​നാ​ഥ​നാ​യി നാ​ടൊ​ന്നി​ക്കു​ന്നു

ക​ട​പ്ലാ​മ​റ്റം: പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന പു​ല്ലാ​ട്ട് രാ​ജേ​ഷ്‌​കു​മാ​റി (48)ന്‍റെ ചി​കി​ത്സ​യ്ക്കു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി നാ​ട് ഒ​രു​മി​ക്കു​ന്നു. ദീ​ർ​ഘ​നാ​ളാ​യി അ​നു​ഭ​വ​പ്പെ​ട്ട ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ലാ​ണ് രാ​ജേ​ഷ് കു​മാ​റി​ന്‍റെ ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് നെ​ഫ്രോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ൽ രാ​ജേ​ഷ്‌​കു​മാ​ർ ക്രോ​ണി​ക് കി​ഡ്നി ഡി​സീ​സ് സ്റ്റേ​ജ് - 5 രോ​ഗ​ബാ​ധി​ത​നാ​ണെ​ന്നും ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം കി​ഡ്നി മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ർ​ചി​കി​ത്സ​യ്ക്കു​മാ​യി ഏ​ക​ദേ​ശം 35 ല​ക്ഷം രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്നു. ഭാ​ര്യ​യും നാ​ലു​വ​യ​സു​കാ​ര​നാ​യ മ​ക​നും ഉ​ൾ​പ്പെ​ടു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഈ ​തു​ക ക​ണ്ടെ​ത്തു​ക ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജീ​നാ സി​റി​യ​ക് ചെ​യ​ർ​മാ​നാ​യും വാ​ർ​ഡ് മെം​ബ​ർ തോ​മ​സ് ആ​ൽ​ബ​ർ​ട്ട് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും രാ​ജേ​ഷ്‌​കു​മാ​ർ ചി​കി​ത്സാ സ​ഹാ​യ​നി​ധി ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 14 ന് ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കും. രാ​ജേ​ഷ്‌​കു​മാ​റി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ഈ ​ദൗ​ത്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ ഉ​ദാ​ര​മാ​യ സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up